Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂം; ഐഎസ്ആർഒ ഉപഗ്രഹത്തിൽ നിന്നും ഇൻകോയിസ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വഴിയുള്ള മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശം; ഓഖിയുടെ പശ്ചാത്തലത്തിൽ മുൻ കരുതലുകളുമായി സംസ്ഥാന സർക്കാർ

തലസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂം; ഐഎസ്ആർഒ ഉപഗ്രഹത്തിൽ നിന്നും ഇൻകോയിസ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വഴിയുള്ള മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശം; ഓഖിയുടെ പശ്ചാത്തലത്തിൽ മുൻ കരുതലുകളുമായി സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ മൽസ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും അപകട സാദ്ധ്യതകൾ ഒരു പോലെ അറിയിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കുന്നതിന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഐഎസ്ആർഒയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. അപകട സമയങ്ങളിൽ കടലിൽ പോകാതിരിക്കാനും അപകട സാദ്ധ്യതകളുടെ അറിയിപ്പിനെ തുടർന്ന് കടലിൽ പോയാൽ തന്നെ തിരിച്ചു വരുന്നതിനും ഈ സംവിധാനം മത്സ്യത്തൊഴിലാളികൾക്ക് ഉപകരിക്കും.

ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കും. ഐഎസ്ആർഒ ഉപഗ്രഹത്തിൽ നിന്നും ഇൻകോയിസ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വഴിയുള്ള വിവരങ്ങൾ മാസ്റ്റർ കൺട്രോൾ റൂമിൽ ലഭിക്കും. മാസ്റ്റർ കൺട്രോൾ റൂമിൽ നിന്നു വിവരങ്ങൾ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലുള്ള ആറ് മേഖലാ കൺട്രോൾ റൂമുകൾക്ക് ലഭ്യമാക്കും. ഇവിടെ നിന്നും മൽസ്യത്തൊഴിലാളിയുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശം മലയാളത്തിൽ എത്തും.

കടലിൽ 1500 കിലോമീറ്ററോളം ദൂരെയുള്ള മത്സ്യത്തൊഴിലാളികൾക്കും സന്ദേശം ലഭിക്കത്തക്ക രീതിയിലാണ് ഉപഗ്രഹ സഹായത്തോടെയുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. ബോട്ടുകളിലും, വള്ളങ്ങളിലും സ്ഥാപിക്കുന്ന നാവിക് ഉപകരണം ഐഎസ്ആർഒ വികസിപ്പിക്കും. ഇതിന്റെ ആദ്യപടിയായി 250 നാവിക് ഉപകരണങ്ങൾ ഐഎസ്ആർഒ 2018 ജനുവരി 10 നും ബാക്കിയുള്ള 250 എണ്ണം ജനുവരി 31നും ലഭ്യമാക്കും.

സൗജന്യമായാണ് ഐഎസ്ആർഒ ഈ സംവിധാനം സംസ്ഥാന സർക്കാരിന് നൽകുന്നത്. ബാക്കിയുള്ള ബോട്ടുകളിലും വള്ളങ്ങളിലും നാവിക് ഉപകരണം നൽകുന്നതിനുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കും. മത്സ്യ ലഭ്യതാ പ്രദേശങ്ങൾ കണ്ടെത്താനും, മത്സ്യത്തിന്റെ ദിവസ വില അറിയുന്നതിനുമുള്ള സംവിധാനവും ഇതിനോടൊപ്പം സജ്ജീകരിക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP