Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമാക്കി അമേരിക്ക അംഗീകരിച്ചാൽ എന്തു സംഭവിക്കും? മോദി അതിനെ പിന്തുണച്ചാൽ എന്തു സംഭവിക്കും? എന്തു കൊണ്ടാണ് സ്വന്തം രാജ്യത്തിന്റെ തലസ്ഥാനം മാറ്റാൻ ഒരു രാജ്യത്തിന് മറ്റുള്ളവരുടെ അനുമതി വേണ്ടത് ? ട്രംപിന്റെ പ്രഖ്യാപനത്തിന്റെ രാഷ്ട്രീയം അറിയാം; ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമാക്കി അമേരിക്ക അംഗീകരിച്ചാൽ എന്തു സംഭവിക്കും? മോദി  അതിനെ പിന്തുണച്ചാൽ എന്തു സംഭവിക്കും? എന്തു കൊണ്ടാണ് സ്വന്തം രാജ്യത്തിന്റെ തലസ്ഥാനം മാറ്റാൻ ഒരു രാജ്യത്തിന് മറ്റുള്ളവരുടെ അനുമതി വേണ്ടത് ? ട്രംപിന്റെ പ്രഖ്യാപനത്തിന്റെ രാഷ്ട്രീയം അറിയാം; ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്

ദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണ് യെരുശലേം അഥവാ യെരുശലേം. ഇപ്പോൾ ഇത് പൂർണ്ണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രയേൽ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല.

ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും കാര്യത്തിൽ ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലുതാണ് യെരുശലേം. 125.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരത്തിൽ 7, 32,100 ജനങ്ങൾ വസിക്കുന്നു. മെഡിറ്ററേനിയൻ കടലിനും ചാവ് കടലിനും ഇടയിലായി ജൂദിയൻ മലനിരകളിലാണ് യെരുശലേം സ്ഥിതി ചെയ്യുന്നത്. ആധുനിക യെരുശലേം പുരാതന യെരുശലേം എന്നു രണ്ടു ഭാഗങ്ങളായാണ് ഇപ്പോൾ ഈ നഗരം അറിയപ്പെടുന്നത്. പുരാതന ജറുസലേമിനു ചുറ്റുമായാണ് ആധുനിക നഗരം ചുറ്റുമായാണ് വളർന്നിരിക്കുന്നത്.

ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം കാനാൻകാരുടെ നഗരമായിരുന്നു. പിൽക്കാലത്ത് ദാവീദിന്റെ മകൻ സോളമൻ അവിടെ ഒന്നാമത്തെ യഹൂദ ക്ഷേത്രം നിർമ്മിച്ചു. ബാബിലോണിയാക്കാരും റോമാക്കാരും പേർഷ്യക്കാരും നഗരത്തിൽ ആക്രമണൾ നടത്തി. മധ്യകാലത്ത് മുസ്ലിംകളും ക്രൈസ്തവരും ജറുസലേമിനു വേണ്ടി പൊരുതി. 1947-ൽ ഇസ്രയേലിനും ജോർദ്ദാനുമായി നഗരം ഭാഗിക്കപ്പെട്ടു.1967-ൽ യുദ്ധത്തിലൂടെ ഇസ്രയേൽ പൂർണ്ണമായും ജറുസലേം നഗരം പിടിച്ചെടുത്തു.1980-ൽ തലസ്ഥാനമായി ഇസ്രയേൽ ജറുസലേമിനെ പ്രഖ്യാപിച്ചു. എന്നാൽ ഈ പദവി ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടില്ല.

പശ്ചാത്തലം ഇതായിരിക്കെയാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറാകുന്നത് യഹൂദരും മുസ്‌ളിങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ പുണ്യനഗരമായി കരുതുന്ന ജറുസലേം ഇസ്രയേലിന് പതിച്ചുനൽകുന്നതിന് സമാനമായ നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ടെൽ അവീവിലുള്ള അമേരിക്കൻ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ അർഥം തലസ്ഥാനമായി ജറുസലേമിനെയാണ് അമേരിക്ക അംഗീകരിക്കുന്നതെന്നാണ്.1995ൽ അമേരിക്കൻ കോൺഗ്രസ് പാസാക്കിയ ജറുസലേം എംബസി ആക്ടിന്റെ ചുവടുപിടിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP