Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎസ് ആശയങ്ങളുടെ വിത്തെറിഞ്ഞു; സാങ്കേതികവിദ്യയിലൂടെ പ്രചാരകനായി; ഭീകരസംഘടനയിൽ എത്തിപ്പെട്ടത് ഗൾഫിൽ വെച്ച്; പ്രവാസിയായിരിക്കുമ്പോൾ തീവ്ര ആശയക്കാരുമായി ബന്ധം ശക്തിപ്പെടുത്തിയത് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് വഴിയും; നിരവധി മലയാളികളെ സിറിയയിലേക്ക് ആകർഷിച്ച അൽ മുഹാജിറൂൻ ബ്ലോഗിന്റെ അഡ്‌മിനും; ഒടുവിൽ അറസ്റ്റ് ഒഴിവാക്കാൻ കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായി; കനകമല കേസിൽ എൻഐഎയുടെ തുറുപ്പു ചീട്ട് താനാളൂരുകാരൻ മുജീബു റഹ്മാന്റെ മൊഴി തന്നെ

ഐഎസ് ആശയങ്ങളുടെ വിത്തെറിഞ്ഞു; സാങ്കേതികവിദ്യയിലൂടെ പ്രചാരകനായി; ഭീകരസംഘടനയിൽ എത്തിപ്പെട്ടത് ഗൾഫിൽ വെച്ച്; പ്രവാസിയായിരിക്കുമ്പോൾ തീവ്ര ആശയക്കാരുമായി ബന്ധം ശക്തിപ്പെടുത്തിയത് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് വഴിയും; നിരവധി മലയാളികളെ സിറിയയിലേക്ക് ആകർഷിച്ച അൽ മുഹാജിറൂൻ ബ്ലോഗിന്റെ അഡ്‌മിനും; ഒടുവിൽ അറസ്റ്റ് ഒഴിവാക്കാൻ കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായി; കനകമല കേസിൽ എൻഐഎയുടെ തുറുപ്പു ചീട്ട് താനാളൂരുകാരൻ മുജീബു റഹ്മാന്റെ മൊഴി തന്നെ

എംപി റാഫി

കോഴിക്കോട്: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ച കനകമല കേസിൽ കോടതി നടപടികൾ ആരംഭിക്കാനിരിക്കുകയാണ്. ആഗോള ഭീകര സംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രവർത്തിച്ചവരെ പിടികൂടിയ ആദ്യത്തെ സംഭവമായിരുന്ന കനകമല അറസ്റ്റ്. 2016 ഒക്ടോബർ രണ്ടിന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ റിമാൻഡിൽ കഴിയുകയാണിപ്പോൾ. കേസിൽ ഏറെ നിർണായകമാകുക പ്രതി ചേർക്കപ്പെട്ട മുജീബുറഹ്മാന്റെ മൊഴികളായിരിക്കും.

കേരളത്തിൽ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ) ആശയങ്ങളുടെ വിത്തെറിയുകയും സാങ്കേതിക വിദ്യകളുപയോഗിച്ച് ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തയാളാണ് 28 വയസ് പ്രായമുള്ള മലപ്പുറം താനാളൂർ സ്വദേശി മുജീബ് റഹ്മാൻ. പ്രതി ചേർത്തെങ്കിലും മുജീബതജിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കനകമല കേസിലെ മറ്റ് പ്രതികളായ പാലക്കാട് കൊല്ലങ്കോട് സ്വദേശി മുഹമ്മദ് ഫയാസ്, തിരുവനന്തപുരം വെമ്പായം സ്വദേശി സിദ്ദീഖുൽ അസ്ലം എന്നിവരെയും ഇനി അറസ്റ്റ് ചെയ്യാനുണ്ട്.

അതേസമയം കേസിന് ബലം നൽകി തെളിവുകൾ കോടതിയിൽ ഹാജരാക്കുനുള്ള ഒരുക്കത്തിലാണ് എൻ.ഐ.എ. ഇതിന്റെ ഭാഗമായി മുജീബ് റഹ്മാനെ കേസിൽ മാപ്പുസാക്ഷിയാക്കിയേക്കും. നിർണായക വെളിപ്പെടുത്തൽ മുജീബ് അന്വേഷണ സംഘത്തിന് മുന്നിൽ നടത്തിയിട്ടുണ്ട്. മൊഴിമാറ്റം സംഭവിക്കാതിരിക്കാൻ മുജീബ് റഹ്മാന്റെ 164 സ്റ്റേറ്റ്‌മെന്റ്ും രേഖപ്പെടുത്തി. ഇത് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

താനാളൂർ സ്വദേശിയായ മുജീബുറഹ്മാൻ കഴിഞ്ഞ പത്ത് വർഷത്തോളമായി പ്രവാസിയാണ്. കമ്പ്യൂട്ടറിലും സാങ്കേതിക വിദ്യയിലും അതിവൈദഗ്ദ്യമുള്ള മുജീബ് തീവ്ര ആശയങ്ങളിലേക്ക് അടുക്കുന്നത് ഗൾഫിലെത്തിയത് മുതലാണ്. ഫേസ്‌ബുക്ക് ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്സ് കൂട്ടായ്മായിൽ സജീവമായിരുന്നു മുജീബ് റഹ്മാൻ. റൈറ്റ് തിങ്കേഴ്സിലെ ബന്ധങ്ങൾ ഐ.എസിലേക്കു വരെ എത്തുകയായിരുന്നു. റൈറ്റ് തിങ്കേഴ്സ് സംഘടിപ്പിച്ച കൂട്ടായ്മകൾ മുജീബ് പങ്കെടുത്ത് പ്രസ്ംഗിച്ചിരുന്നു.

ഐ.എസിലെത്തിയ കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള, കാസർകോട് സ്വദേശി മുഈനുദ്ദീൻ എന്നിവരുമായി മുജീബ് അടുത്ത ബന്ധം പുലർത്തുകയും നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. റൈറ്റ്തിങ്കേസ് സംഘടിപ്പിച്ച കൂട്ടായ്മകളിൽ സജീറും മുജീബും പങ്കെടുക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. റൈറ്റ് തിങ്കേഴ്സ് വഴിയാണ് ഇവർതമ്മിൽ ബന്ധപ്പെടുന്നതും ബന്ധം ഊട്ടി ഉറപ്പിക്കുന്നതുമെല്ലാം. മുമ്പും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിൽ സജീവമായിരുന്നവർക്കെതിരെ ഐ.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.എസിലേക്ക് കടക്കുന്നതിനിടെ പിടിയിലായ കണ്ണൂർ സ്വദേശി ഷാജഹാൻ റൈറ്റ് തിങ്കേഴ്സിലെ അംഗമായിരുന്നു.

തങ്ങൾ ഐ.എസിനെതിരാണെന്നും ഇവരെല്ലാം ഗ്രൂപ്പിലെ അംഗങ്ങൾ മാത്രമാണെന്നും പറഞ്ഞ് റൈറ്റ്തിങ്കേഴ്സ് അഡ്‌മിൻസ് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ പുതിയ ഓരോ വെളിപ്പെടുത്തലുകളും റൈറ്റ്തിങ്കേഴ്സിനെ പ്രതിക്കൂട്ടിലാക്കുകയാണ്. റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിന്റെ പോളിസികളിൽ ഐ.എസ് ആശയങ്ങൾക്കും ബന്ധപ്പെട്ട ചർച്ചകൾക്കും വിലക്കുള്ളതായി രേഖപ്പെടുത്തിയിട്ടുമുണ്ട്. സജീർ അബ്ദുള്ള റൈറ്റ് തിങ്കേഴ്സ് യു.എ.ഇ മാറ്റിൽ പങ്കെടുത്ത ഫോട്ടോ നേരത്തെ മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. ഇപ്പോൾ മുജീബ് റഹ്മാൻ റൈറ്റ് തിങ്കേഴ്സ് മീറ്റിൽ പ്രസംഗിക്കുന്ന ഫോട്ടോയും മറുനാടന് ലഭിച്ചു.

സജീറുമായും മുഈനുദ്ദീനുമായുമുള്ള മുജീബിന്റെ ബന്ധം 'അൽ മുഹാജിറൂൻ' എന്ന ഐ.എസ് ബ്ലോഗ് ക്രിയേറ്റ് ചെയ്യുന്നതിൽ വരെ എത്തി. മലയാളികളെ ഐ.എസിലേക്ക് ആകർഷിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളടങ്ങിയ വെബ്സൈറ്റായിരുന്നു 'അൽ മുഹാജിറൂൻ 2015'. മുജീബ് റഹ്മാൻ ഈ ബ്ലോഗിന്റെ മുഖ്യ അഡ്‌മിനായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സജീറും മുഈനുദ്ദീനുമാണ് കനകമല ടീമിലെ മറ്റ് അംഗങ്ങളെ പരിചയപ്പെടുത്തുന്നത്.

പിന്നീട് ദക്ഷിണേന്ത്യയിൽ ഐ.എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി 2016 സെപ്റ്റംബറോടെ 'അൻസാറുൽ ഖിലാഫ കെ.എൽ' രൂപീകരിച്ചു. മുജീബ് റഹ്മാനു പുറമെ മൻസീദ്, സജീർ അബ്ദുള്ള, സ്വാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, മുഹമ്മദ് ഫയാസ്, സിദ്ദീഖുൽ അസ്ലം, സഫുവാൻ, ജാസിം, മുഈനുദ്ദീൻ പാറക്കടവത്ത് എന്നിവരായിരുന്നു അൻസാറുൽ ഖിലാഫ എന്ന പേരിൽ ഐ.എസ് ഘടകത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇന്ത്യയിൽ 'ജിഹാദ്' ചെയ്യുന്നതിനായി ഇവർ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു.

ഇതേ സംഘം നിരവധി ആക്രമണങ്ങൾക്കും പദ്ധതിയിട്ടിരുന്നു. കൊഡൈക്കനാൽ വട്ടക്കനാൽ സന്ദർശിക്കാനെത്തുന്ന വിദേശികളെയും യഹൂദന്മാരെയും ലക്ഷ്യമിട്ടുള്ള ആക്രമണം, കൊച്ചിയിൽ കഴിഞ്ഞ വർഷം നടത്താനിരുന്ന ജമാഅത്തേ ഇസ്ലാമിയുടെ പരിപാടിക്കു നേരെയുള്ള ആക്രമണം എന്നിവ സംഘം ആസൂത്രണം നടത്തിയിരുന്നു. കോഴിക്കോട്ടെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ, സീനിയർ പൊലീസ് ഓഫീസർമാർ, യുക്തിവാദികൾ, മുസ്ലിംങ്ങളിലെ അഹ്മദിയ വിഭാഗക്കാർ എന്നിവർക്കു നേരെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു.

ഐ.എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനൂം ആക്രമണങ്ങൾക്ക് ഗൂഢാലോചന നടത്തുന്നതിനലും പങ്കാളിയായിരുന്നു മുജീബ് റഹ്മാൻ. ഐ.എസ് അജണ്ട നടപ്പാക്കുന്നതിനായി സമൂഹ മാധ്യമങ്ങളും സാങ്കേദിക വിദ്യകളും ഉപയോഗപ്പെടുത്തിയതാണ് മുജീബിനു മേലുള്ള മറ്റൊരു പ്രധാന കുറ്റം. ആമിർ, ബാബുൽ നൂർ, അഫ്ദൽ, അഫ്ദൽ എ.എക്സ്, അൻസാർ എന്നീ പേരുകളിലാണ് സമൂഹ മാധ്യമങ്ങളിൽ മുജീബ് റഹ്മാൻ അറിയപ്പെട്ടിരുന്നത്.

നിലവിൽ ടെലഗ്രാം ഫേസ്‌ബുക്ക് ഐ.ഡികളെല്ലാം ഉപേക്ഷിച്ച നിലയിലാണ്. കനകമല കേസിൽ ഏറെ നിർണായകമായത് മുജീബിന്റെ മൊഴികളും കുറ്റ സമ്മതവുമാണ്. എല്ലാ തീവ്രവാദ ബന്ധങ്ങളും ഉപേക്ഷിക്കാമെന്നും നേർവഴിയിൽ നടക്കാമെന്നുമുള്ള മൊഴി കോടതിക്കു മുന്നിൽ നൽകിയിട്ടുണ്ട്. കുറ്റസമ്മതം നടത്തിയ സാഹചര്യത്തിലാണ് കേരളത്തിലെ സുപ്രധാന ഐ.എസ് കേസായ കനകമലയ കേസിൽ മുജീബ്റഹ്മാനെ മാപ്പ് സാക്ഷിയാക്കാനുള്ള നീക്കം എൻ.ഐ.എ നടത്തിയത്.

പലതവണ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിനും 164 സ്റ്റേറ്റ്മെന്റിനും വിധേയമാക്കിയ മുജീബിനു മേൽ അന്വേഷണ സംഘങ്ങലുടെ നിരീക്ഷണ വലയമുണ്ട് ഇപ്പേഴും. ഈയിടെ വിവാഹിതനായ മുജീബ് താനാളൂരിൽ നിന്ന് താമസം മാറി ഭാര്യയുമൊത്ത് മറ്റുരു സ്ഥലത്താണ് താമസം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP