Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീറ്റ് പരീക്ഷക്ക് ഹിജാബ് നിരോധിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഞങ്ങളുടെ സഹോദരി ഹാദിയ ആറ് മാസം വീട്ടുതടങ്കലിൽ കഴിഞ്ഞപ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ പ്രതികരിക്കാത്തത്? പർദ്ദയും ബുർഖയും ധരിക്കുന്നത് ഞങ്ങളുടെ ചോയിസ് ആണ്; ഞങ്ങളുടെ ബാപ്പയാകാൻ ആരും വരേണ്ട കാര്യമില്ല: എസ്എഫ്‌ഐയുടെ 'തട്ടമിട്ട ഫ്‌ളാഷ് മോബി'നെതിരെ മുസ്ലിം പെൺകുട്ടികളുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ

നീറ്റ് പരീക്ഷക്ക് ഹിജാബ് നിരോധിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഞങ്ങളുടെ സഹോദരി ഹാദിയ ആറ് മാസം വീട്ടുതടങ്കലിൽ കഴിഞ്ഞപ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ പ്രതികരിക്കാത്തത്? പർദ്ദയും ബുർഖയും ധരിക്കുന്നത് ഞങ്ങളുടെ ചോയിസ് ആണ്; ഞങ്ങളുടെ ബാപ്പയാകാൻ ആരും വരേണ്ട കാര്യമില്ല: എസ്എഫ്‌ഐയുടെ 'തട്ടമിട്ട ഫ്‌ളാഷ് മോബി'നെതിരെ മുസ്ലിം പെൺകുട്ടികളുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഫ്‌ളാഷ് മോബ് കളിച്ച മുസ്ലിം പെൺകുട്ടികൾക്കെതിരെ സോഷ്യൽ മീഡിയയിൽ തെറിവിളികൾ ശക്തമായ വേളയിലാണ് പ്രതിഷേധം എന്ന നിലയിൽ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ നാടുനീളെ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. തട്ടമിട്ട പെൺകുട്ടികളെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഈ പ്രതിഷേധം അരങ്ങേറിയത്. എന്നാൽ, ഈ പ്രതിഷേധ സമരങ്ങളുടെ പേരിൽ കടുത്ത വിമർശനവും എസ്എഫ്‌ഐ നേരിടുന്നുണ്ട്.

മുസ്ലിം പെൺകുട്ടികൾക്ക് സ്വാതന്ത്യം വേണമെന്ന് പറഞ്ഞ് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധങ്ങൾ വെറും അവസരം മുതലെടുക്കൽ മാത്രമാണെന്ന വിമർശനമാണ് ഉയരുന്നത്. മുസ്ലിം പെൺകുട്ടികളുടെ അവകാശങ്ങൾക്കായി നേരത്തെ നടന്ന പല സമരങ്ങളിലും മൗനം പാലിച്ചിരുന്ന എസ്എഫ്‌ഐ എന്തിനാണ് ഈ വിഷയത്തിൽ രംഗത്തെത്തിയത് എന്നതാണ് ചോദ്യം. എസ്എഫ്‌ഐയോട് ഒരു മുസ്ലിം പെൺകുട്ടിക്ക് ചോദിക്കാനുള്ളത് എന്ന ടൈറ്റിലോടെ ബെന്ന ഫാത്തിമ , ഷംന ഷെറിൻ എന്നീ വിദ്യാർത്ഥികൾ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിയായ ബെന്ന ഫാത്തിമ എന്ന വടകര സ്വദേശിനിയും കോഴിക്കോട് ഫാറൂഖ് കോളേജ് രണ്ടാം വർഷ ഇംഗീഷ് ബിരുദ വിദ്യാർത്ഥിയായ ഷംന ഷെറിൻ താനൂർ സ്വദേശിയുമാണ് എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം ഉയർത്തി രംഗത്തെത്തിയത്. ഇതിനകം രണ്ടുലക്ഷത്തിനടുത്ത് പേർ കണ്ട വീഡിയോകൾക്ക് പതിനായിരത്തിൽ പരം ഷെയറുകളും ലഭിച്ചു.

ബെന്ന ഫാത്തിമ വീഡിയോയിൽ പറയുന്നത് ഇങ്ങനെ:

എസ്എഫ്‌ഐ ചില കാര്യങ്ങൾ പറയാനുണ്ട്. ജില്ലാ കേന്ദ്രങ്ങളിലെല്ലാം പോസ്റ്ററൊട്ടിച്ചും ഫ്‌ളാഷ് മോബ് നടത്തിയ എസ്എഫ്‌ഐക്കാരോടും പറയാനുള്ളത് എന്തിനായിരുന്നു ഇതെന്നാണ്. ഈ അടുത്താണ് ഹിജാബ് ധരിച്ച പരീക്ഷ എഴുതാൻ സാധിക്കാത്ത അവസ്ഥ വന്നത്. അന്നൊന്നും നിങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ലല്ലോ? ഞങ്ങളുടെ സഹോദരി ഹാദിയ ആറ് മാസം ഖർവാപ്പസിക്ക് ഇരയായപ്പോഴും തൃപ്പൂണിത്തുറയിലെ യോഗാ സെന്ററിൽ അറുപതോളം യുവതികൾ പീഡനത്തിന് ഇരയാകുന്നുവെന്ന് നാല് മാസം മുമ്പ് പലദിക്കിൽ നിന്നും വിളിച്ചു പറഞ്ഞിട്ടും നിങ്ങളോ നിങ്ങളുടെ ചേട്ടൻ സഖാക്കളോ ആ വഴിക്ക് വന്നിരുന്നില്ല.

നിങ്ങൾ ഫ്‌ളാഷ് മോബ് നടത്തുന്നതിന് തൊട്ടു മുമ്പാണ് ഞങ്ങളുടെ സഹോദരനെ ലൗ ജിഹാദിന്റെ പേരിൽ വെട്ടിക്കൊന്ന് കത്തിച്ചത്. പശുവിന്റെ പേരിൽ അഖ്‌ലാക്കിനെ തല്ലിക്കൊന്നപ്പോഴും നിങ്ങൾ പ്രതിഷേധവുമായി എത്തിയില്ല. ലൗജിഹാദിന്റെ പേരിൽ ആളെ കൊല്ലുമ്പോൾ അതിനെ എതിർക്കാൻ സിപിഎമ്മിനായില്ല. അതുകൊണ്ട് നിങ്ങൾക്കാണ് ആ കൊലപാതകത്തിന്റെ ഉത്തരവാദിത്തം. മലപ്പുറത്തെ പെൺകുട്ടികൾ തെരുവിൽ ഇറങ്ങാൻ തുടങ്ങിയത് ഒരു ദിവസത്തെ പ്രത്യേകത കൊണ്ടല്ല. മറിച്ച് ചരിത്രത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ കൊണ്ടാണ്. ഹാജിറയുടെയും ആയിഷയുടെയും കഥകൾ കേട്ടാണ് ഞങ്ങൾ വളർന്നത്. അതുകൊണ്ട് നിങ്ങളുടെ പിന്തുണ ആവശ്യമില്ല.

പിന്നെ മുഫ്തിക്കളുടെ കാര്യം. അത് ഞങ്ങളുടെ കുടുംബകാര്യമാണ്. അത് ഞങ്ങൾ നോക്കിക്കൊള്ളാം. കൂടെ നിന്ന് ബാപ്പയാകാൻ നോക്കരുത്. ഫ്‌ളാഷ് മോബുകൾ പോലുള്ള കാര്യങ്ങൾ പർവതീകരിക്കുമ്പോൾ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. വാദത്തിന് വേണ്ടി ഫ്‌ളാഷ് മോബ് തെറ്റാണെന്ന് സമർത്ഥിക്കുമ്പോൾ തന്നെ നിങ്ങൾ തെരുവോരങ്ങളിൽ അന്തിമയങ്ങുമ്പോൾ മുടങ്ങാതെ നടത്തുന്ന തെറി പ്രസംഗങ്ങൾ നടത്താറില്ലേ? മറ്റൊരു വിഷയം കൈചൂണ്ടിയും വിരലു ചൂണ്ടിയും മുഴങ്ങുന്ന ശബ്ദത്തിൽ തെറിവിളിക്കുന്നത് ഏത് പ്രവാചക മാതൃകയായി നിങ്ങൾക്ക് കണക്കാക്കാൻ കഴിയുക.

ഷംന ഷെറിൻ

മുസ്ലിം സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് സിപിഎമ്മിന് ബോധം വന്നത് എപ്പോഴാണ് വന്നത്. ഫ്‌ളാഷ് മോബ് വന്നപ്പോഴോ? അതോ മുത്തലാഖ് വിഷയം വന്നപ്പോഴോ? അതിന് മുമ്പ് നിങ്ങൽ എവിടെയായിരുന്നു നിങ്ങൾ? മൊത്തത്തിൽ സ്ത്രീകൾക്കുള്ള പ്രതിസന്ധിയെ കുറിച്ച് പറയേണ്ടതുണ്ട്. ഒരു ഫ്‌ളാഷ് മോബ് വരുമ്പോൾ മാത്രം ഇതേക്കുറിച്ച് ഓർത്താൽ പോരാ.

മുസ്ലിം സ്ത്രീകൾ മൈലാഞ്ചി ഇടാനും പട്ടിണി കിടക്കാനും മാത്രമുള്ളതാണോ? നീറ്റ് പരീക്ഷ ക്ക് ഹിജാബ് നിരോധിച്ചത് എഫ്എഫ്‌ഐക്കാരായ നിങ്ങൾ അറിഞ്ഞിരുന്നോ? നമ്മുടെ സഹോദരി ഹാദിയയും മറ്റനേകം സഹോദരിമാരും വീട്ടു തടങ്കലിലും യോഗ സെന്ററിലുമായി ഘർ വാപസിക്ക് വിധേയമായത് നിങ്ങളറിഞ്ഞിരുന്നോ? അനധികൃതമായി ഡഅജഅ ചുമത്തപ്പെട്ട മുസ്ലിംകളുടെ വീട്ടിലെ സ്ത്രീകൾ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്ന് നിങ്ങൾക്കറിയാമോ? മതപരിവർത്തനത്തിന്റെ പേരിൽ കൊല്ലപ്പെട്ട നമ്മുടെ സഹോദരന്മാർ ഫൈസലിനെയും, റിയാസ് മൗലവിയെയും നിങ്ങൾക്ക് അറിയാമായിരുന്നോ?

പ്രതിഷേധമായി ഒരു കോലം കത്തിക്കാൻ എങ്കിലും തയ്യാറായിരുന്നോ നിങ്ങൾ?എന്താ കരുതിയെ? മുത്തലാക്ക് വിഷയം വരുമ്പോഴും ഫ്‌ളാഷ് മോബ് വരുമ്പോഴും മാത്രം നിങ്ങൾക്ക് സൗകര്യപൂർവം എടുത്തുപയോഗിക്കാവുന്ന പൊളിറ്റിക്കൽ ടൂൾ ആണോ മുസ്ലിം സ്ത്രീ? വെല്ലുവിളിയാണ്. മുസ്ലിം സ്ത്രീ സമൂഹം നിങ്ങളുടെ കപട മതേതരത്വത്തെ വെല്ലു വിളിക്കുകയാണ്. ചുണയുണ്ടെങ്കിൽ ഏറ്റെടുക്കണം! ഞങ്ങളുടെ തന്ത ചമയാൻ വന്നേക്കരുത്. പറഞ്ഞേക്കാം!

മുസ്ലിം സ്ത്രീകളെ പർദ്ദയിൽ നിന്നും പുറംചാടിക്കാനുള്ള വ്യഗ്രത ഉണ്ടല്ലോ? പർദ്ദ, ബുർഖ ചോയിസ ്ആണ് വിശ്വാസത്തിന്റെ ഭാഗമാണ്. അടിച്ചേൽപ്പിച്ചതല്ല. അത് സ്വപ്്‌നം കാണാനുള്ള അവകാശങ്ങൾക്കുള്ള തടസ്സമല്ല. പക്ഷേ, അതിനുള്ള ചോയിസ് ഉണ്ട്. അതിനെ അതിന്റെ രീതിക്ക് വിട്ടുകൊടുക്കുക. ഇടാൻ കഴിയുന്നവർ ഇടട്ടെ. അല്ലാത്തവർ മറ്റെന്തും ധരിക്കട്ടെ. പലയിടത്തും ആക്ഷേപത്തിന് വിധേയ ആകുകയും ചെയ്യുകയും ചെയ്തിട്ടില്ല. മുസ്ലിം സ്ത്രീയുടെ വസ്ത്രം അവൾ തിരഞ്ഞെടുക്കും. അവസര സമത്വമാണ്. അല്ലാതെ അവസരത്തിന് ഒത്ത് മതത്തിന് പുറത്തു ചാടിക്കാൻ വേണ്ടി ശ്രമിക്കേണ്ട്.

ഇനി പറയാനുള്ളത് മുസ്ലിം സഹോദരങ്ങളോടാണ്. അനിസ്ലാമികമെന്ന് തോന്നുന്ന കാര്യം മുസ്ലിം സ്ത്രീകളിൽ നിന്നും ഉണ്ടായാൽ പോലും അതിനെ ആഘോഷിക്കുന്ന മറ്റൊരു സമൂഹം പുറത്തുണ്ടെന്ന് ഓർക്കണമായിരുന്നു. പിന്നെ തട്ടമിടൽ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. എന്നാൽ, നിങ്ങളുടെ ചുമതല തട്ടമിടീക്കൽ മാത്രമാണെന്നും കരുതരുത്. തട്ടവും പർദ്ദുയും മാത്രമല്ല വിഷയം. ഫേസ്‌ബുക്കിലുള്ള പെണ്ണുങ്ങളെ ഉപദേശിക്കാനുള്ള അവകാശം നിങ്ങൾക്കില്ല. മുസ്ലിം സത്രീകളുടെ രക്ഷാധികാരി ചമയാൻ വരുന്നവരോട് പറയാനുള്ള കാര്യം മുത്തലാഖ് കേസിലോ മാത്രം ഇടപെട്ടാൽ പോരാ. ആർജ്ജവമുള്ള തന്റേടമുള്ള ആർജ്ജവമുള്ള മുസ്ലിം സ്ത്രീകൾ ഇവിടെയുണ്ട്. അവളെ നിങ്ങൾ പേടിക്കണം. ചോദ്യങ്ങളെ നിങ്ങൾ ഭയക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP