Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ നൂറോളം ശാഖകൾ പൂട്ടാൻ എസ്‌ബിഐ; 44 ശാഖകൾ പൂട്ടിയ എസ്‌ബിഐ അറുപതിലേറെ ശാഖകൾകൂടി ഉടൻ പൂട്ടും: ജീവനക്കാരെ പുനർവിന്യസിക്കും

കേരളത്തിലെ നൂറോളം ശാഖകൾ പൂട്ടാൻ എസ്‌ബിഐ; 44 ശാഖകൾ പൂട്ടിയ എസ്‌ബിഐ അറുപതിലേറെ ശാഖകൾകൂടി ഉടൻ പൂട്ടും: ജീവനക്കാരെ പുനർവിന്യസിക്കും

തിരുവനന്തപുരം: എസ്‌ബിഐ കേരളത്തിൽ നൂറോളം ശാഖകൾ പൂട്ടുന്നു. ബാങ്ക് ലയനത്തിന്റെ തുടർച്ചയായി 197 ശാഖകൾ പൂട്ടാനാണ് നേരതതെ തീരുമാനിച്ചിരുന്നത്. 44 എണ്ണം ഇതിനകം പൂട്ടി. ശേഷിക്കുന്ന അറുപതിലേറെ ശാഖകൾകൂടി ഉടൻ പൂട്ടും. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ അടുത്തടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയിലാണ് പൂട്ടുന്നത്.

ഒരേ പ്രദേശത്ത് രണ്ടു ശാഖകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇതിൽ ചെറിയ ശാഖ പൂട്ടും. പൂട്ടിയ ശാഖയുടെ ഉപഭോക്താക്കളുടെ ഇടപാടുകൾ നിലനിർത്തുന്ന ശാഖകളിലേക്ക് മാറ്റും. ജീവനക്കാരെയും പുനർവിന്യസിക്കും. ഉദാഹരണത്തിന്, എസ്.ബി.ടി.ക്കും എസ്.ബി.ഐ.ക്കും ഒരേ സ്ഥലത്തുതന്നെ ശാഖകൾ ഉണ്ടെങ്കിൽ ഇവയിലൊന്ന് നിർത്തലാക്കും.

ഏപ്രിലിൽ എസ്.ബി.െഎ.-എസ്.ബി.ടി. ലയനം പൂർത്തിയായെങ്കിലും പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകൾ പ്രവർത്തനം തുടരുകയായിരുന്നു. എതിർപ്പ് ഭയന്നാണ് അന്ന് ശാഖകൾ പൂട്ടാതിരുന്നത്. രണ്ടു ശാഖകൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ, നിലനിർത്തുന്ന ശാഖയിൽ സ്ഥലസൗകര്യമില്ലെങ്കിൽ മറ്റൊരു കെട്ടിടം കണ്ടെത്തി അങ്ങോട്ടു മാറ്റും. പല സ്ഥലങ്ങളിലും ഇതിനായി കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാങ്ക്.

സംസ്ഥാനത്താകെ നൂറിലേറെ ശാഖകളാണ് ഇത്തരത്തിൽ നിർത്തലാക്കാൻ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 44 എണ്ണം തൊട്ടടുത്ത ശാഖകളിൽ ലയിപ്പിച്ചുകഴിഞ്ഞു. ചെറുകിട പട്ടണങ്ങളിലും ഗ്രാമീണമേഖലയിലും രണ്ടു ശാഖകളും നിലനിർത്താൻ ജനപ്രതിനിധികളുടെ സമ്മർദം ഉണ്ടാവുന്നുണ്ട്. എന്നാൽ, ഒരു സ്ഥലത്ത് രണ്ടുശാഖകൾ പ്രവർത്തിപ്പിക്കുന്നത് ന്യായീകരിക്കാനാവാത്ത അധികച്ചെലവാണെന്നാണ് ബാങ്കിന്റെ നിലപാട്.

ശാഖ പൂട്ടിയാൽ അവിടത്തെ പ്രവർത്തനങ്ങൾ മാറ്റുന്ന ശാഖയിൽ നിലവിലുള്ള പാസ് ബുക്കും ചെക്ക് ബുക്കുമൊക്കെ ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാട് തുടരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP