Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് നാളെ നിങ്ങൾക്കും സംഭവിക്കാം; മാധ്യമ വേട്ടയാടലിൽ പൊലിയുന്ന ജീവനുകളുടെ കഥയുമായെത്തിയ ഹ്രസ്വചിത്രം കൽപിതം ശ്രദ്ധേയമാവുന്നു; വിജയ്ബാബു നായകനാവുന്ന ചിത്രം പങ്ക് വെക്കുന്നത് ചെയ്യാത്ത തെറ്റിന് വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ ജീവിതം

ഇത് നാളെ നിങ്ങൾക്കും സംഭവിക്കാം; മാധ്യമ വേട്ടയാടലിൽ പൊലിയുന്ന ജീവനുകളുടെ കഥയുമായെത്തിയ ഹ്രസ്വചിത്രം കൽപിതം ശ്രദ്ധേയമാവുന്നു; വിജയ്ബാബു നായകനാവുന്ന ചിത്രം പങ്ക് വെക്കുന്നത് ചെയ്യാത്ത തെറ്റിന് വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ ജീവിതം

തിരുവനന്തപുരം: ഒരോ ദിവസേന നിരവധി ഹ്രസ്വചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. അതിൽ തന്നെ മികവ് പുലർത്തുന്നവ വിരലിലെണ്ണാവുന്നത് മാത്രമാണ്. ഇന്നത്തെ സാമൂഹത്തിൽ വളരെ അധികം പ്രസക്തമാകുന്ന ചില വിഷയങ്ങൾ സമൂഗഹത്തിൽ എത്തിക്കുകയാണ് കൽപിതം എന്ന ഹ്രസ്വചിത്രത്തിലൂടെ.

വാർത്തകൾക്കായുള്ള അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ പരക്കം പാച്ചിലിൽ പല സമയത്തും പലരുടേയും ജീവിതം തകർക്കപ്പെടുന്നു, അതിന്റ ഭാഗമായുള്ള മാധ്യമ വിചാരണകളും അതിന്റെ പ്രശ്‌നങ്ങളുമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. നീതിന്യായ വ്യവസ്ഥകളെ പോലും സ്വാധീനിക്കാൻ ഇന്നത്തെ മാധ്യമ പ്രവർത്തിനത്തിന് കഴിയുന്നവെന്നും അക്കാരണം തകർന്നടിയുന്ന മനുഷ്യജന്മനങ്ങളുടെ കഥയാണ് ''കൽപിതം''എന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

പ്രായത്തിന്റെ അളവുകോൽ എന്ന പഴുതിലൂടെ സംരക്ഷിക്കപ്പെടുന്ന കുട്ടി കുറ്റവാളിക്കൾക്ക് താങ്ങാവുന്ന ഭരണ-നിയമ സംവിധാനങ്ങൾ പുനർ ചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട് എന്നും കൽപിതത്തിലൂടെ സംവിധായകനായ ബിനുരാജ് ഓർമ്മപ്പെടുത്തുന്നു.കഴിഞ്ഞ നാളുകളിൽ ഡൽഹിയിലെ സ്‌കൂളിൽ സംഭവിച്ച ദുരന്തത്തിൽ ഒരു ഡ്രൈവറെ നമ്മൾ ക്രൂശിച്ചു,അയാളുടെ കുടുംബത്തെ നമ്മൾ നശിപ്പിച്ചു, മാസങ്ങളോളം ഒരു നരാധാമനെ പോലെ വേട്ടയാടി, എന്നാൽ ഇന്ന് സത്യം തെളിയുമ്പോൾ ഒരു മനുഷ്യന്റെ ജീവിതം കൂടി നമ്മൾ കണ്ടിലെന്ന് നടിക്കുന്നുവെന്നും സംവിധായകൻ പറയുന്നു. ഇത്തരം ഒരു വിഷയത്തെയാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

ഗ്രാമീണ പ്രണയത്തിന്റെ നിഷ്‌കളങ്കതയും ബാറുകളുടെ പൂട്ടലിലൂടെ ഉണ്ടാക്കുന്ന തൊഴിലിലായ്മയും പശ്ചാത്തലത്തിൽ കടന്നു വരുന്നുണ്ട് നാളെ നമ്മളിൽ ആര്ക്കുല വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ദുരന്തത്തിന്റെ ആശങ്കകളുടെ പങ്ക് വെയ്ക്കൽ കൂടി ആണ് കൽപിതം.വിജയ്ബാബുഎന്ന നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. കറുത്തമുത്തില്ലൂടെ പ്രശസ്തയായ റിനിരാജ് ആണ് നായികയായി എത്തുന്നത്. എക്‌സ്ട്രീം മൾട്ടിമീഡിയുടെ ബാനറിൽ അരുൺ മോഹനാണ് നിർമ്മിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP