Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിലെ സർവ്വതും തട്ടിപ്പെന്ന് വാദിച്ച് മല്യയുടെ സംഘം; സുപ്രീംകോടതിയുടെ നിക്ഷപക്ഷത പോലും ചോദ്യം ചെയ്ത് മല്യ; കോടികൾ വെട്ടിച്ച് മദ്യരാജാവ് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ മാനം കെടുത്തി

ഇന്ത്യയിലെ സർവ്വതും തട്ടിപ്പെന്ന് വാദിച്ച് മല്യയുടെ സംഘം; സുപ്രീംകോടതിയുടെ നിക്ഷപക്ഷത പോലും ചോദ്യം ചെയ്ത് മല്യ; കോടികൾ വെട്ടിച്ച് മദ്യരാജാവ് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ മാനം കെടുത്തി

ലണ്ടൻ: വിജയ് മല്യയെ തിരികെയത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് യുകെയിലെ നടപടിക്രമങ്ങൾ വിനയാകും. ഇന്ത്യയിലെത്തിയാൽ തന്നെ തീഹാർ ജയിലിൽ കിടത്തുമെന്നായിരുന്നു മല്യയുടെ ആദ്യ വാദം. അതിനെ ഇന്ത്യ പൊളിച്ചു കൊടുത്തു. മുംബൈ ജയിലാകും ഒരുക്കുകയെന്നതായിരുന്നു ഇന്ത്യ നിലപാട് എടുത്തത്. അപ്പോഴേക്കും പുതിയ അടവുമായെത്തി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ മുഴുവൻ തട്ടിപ്പാണെന്ന് മല്യ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരും നിഷ്പക്ഷരല്ല. അതുകൊണ്ട് തന്നെ തന്നെ ഇന്ത്യയിലേക്ക് തന്നെ അയക്കരുതെന്നാണ് വാദം.

ഇന്ത്യയ്ക്ക് വേണ്ടി യുകെയിലെ സർക്കാർ അഭിഭാഷകരാണ് എത്തുന്നത്. ക്രൗൺ പ്രോസിക്യൂഷൻ. എന്നാൽ ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകരാണ് മല്യയുടെ കരുത്ത്. ശതകോടീശ്വരനായി അവർ വൻ വാദങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസവും മല്യയുടെ അഭിഭാഷകർ പുതിയ വാദമുഖങ്ങളുമായെത്തി. ഇന്ത്യൻ കോടതികളുടെയും സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെയും നിഷ്പക്ഷതയെച്ചൊല്ലി ഉയർന്ന വ്യത്യസ്ത വാദങ്ങളാണ് ഈ കേസിനെ ഇപ്പോൾ ശ്രദ്ധേയമാക്കുന്നത്.

വിദഗ്ധരുടെ അഭിപ്രായങ്ങളും വിജയ്മല്യക്കേസിൽ യുകെയിലെ കോടതിക്ക് മുന്നിലെത്തി. ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്തു മുങ്ങി ബ്രിട്ടനിൽ കഴിയുന്ന മദ്യവ്യവസായി വിജയ് മല്യയെ തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ ഹർജിയിൽ വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേട്ട് കോടതിയിൽ കാര്യങ്ങൾ മല്യയ്ക്ക് അനുകൂലമാകുമെന്ന ആശങ്ക ശക്തമാണ്. ഇന്ത്യൻ കോടതികളും അന്വേഷണ ഏജൻസികളും സ്ഥാപിത താൽപര്യത്തോടെ പെരുമാറുന്നവയാകയാൽ മല്യയെ തിരിച്ചയച്ചാൽ നീതി കിട്ടില്ലെന്നു കോടതിയെ ബോധ്യപ്പെടുത്താനാണു മല്യയുടെ അഭിഭാഷക ക്ലെയർ മോണ്ട് ഗോമറി ശ്രമിച്ചത്.

ഇതിനായി കഴിഞ്ഞദിവസം അവർ ദക്ഷിണ ഏഷ്യൻ നിയമങ്ങളിൽ വിദഗ്ധനായ മാർട്ടിൻ ലൗവിനെ വിദഗ്ധ സാക്ഷിയായി വിസ്തരിച്ചിരുന്നു. റിട്ടയർമെന്റ് അടുക്കുമ്പോൾ ഇന്ത്യൻ സുപ്രീംകോടതി ജഡ്ജിമാർ നിഷ്പക്ഷതയിൽ നിന്നു പിന്നാട്ടുപോകുന്നു എന്നു തെളിയിക്കുന്നതിനായി മാർട്ടിൻ ലൗ ഒരു പഠനത്തിൽ നിന്ന് ഉദ്ധരിക്കുകയുണ്ടായി. എന്നാൽ ആ പഠന റിപ്പോർട്ട് തയാറാക്കിയ രണ്ടുപേരിൽ ഒരാളായ ബ്രിട്ടനിലെ പ്രഫസർ ശുഭാങ്കർ ദാം തന്റെ പഠനം തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി ഇന്ത്യക്കു ഹാജരാകുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് (സിപിഎസ്) ഇമെയിൽ അയച്ചു. സിപിഎസ് ബാരിസ്റ്റർ മാർക്ക് സമ്മേഴ്‌സ് ഇന്നലെ കോടതിയിൽ ഈ ഇമെയിൽ വായിച്ചു.

ഇന്ത്യൻ നിയമത്തിന്റേയും കോടതികളുടെയും നിഷ്പക്ഷതയിലുള്ള വിശ്വാസം പ്രഫ. ശുഭാങ്കർ ദാം ആവർത്തിക്കുന്നതു ബോധ്യപ്പെടുത്തി. തുടർന്നു ദാമിന്റെ മെയിൽ രേഖയായി കോടതി സ്വീകരിച്ചു. ഇതേസമയം, വിദഗ്ധസാക്ഷിയായി മല്യ കൊണ്ടുവന്ന ലണ്ടൻ സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ഏഷ്യൻ സ്റ്റഡീസ് പ്രഫസർ ലോറൻസ് സേയിസ്, സിബിഐയും ഇഡിയും ഭരണാധികാരികളുടെ ചട്ടുകങ്ങളായാണു പെരുമാറുന്നതെന്ന് അഭിപ്രായപ്പെട്ടു. സമീപകാലത്തു നടന്ന സിബിഐ സ്‌പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുടെ നിയമനം പോലും രാഷ്ട്രീയ നിയമനമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി.

സിബിഐ കൂട്ടിലടച്ച തത്തയാണെന്നു നേരത്തേ സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുള്ളതും ശ്രദ്ധയിൽ പെടുത്തി. എന്നാൽ ഇന്ത്യക്കുവേണ്ടി ഹാജരാകുന്ന സിപിഎസ് ബാരിസ്റ്റർ മാർക്ക് സിമ്മേഴ്‌സ് ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഇത് കോടതി മുഖവിലയ്‌ക്കെടുക്കുമോ എന്നതാണ് പ്രധാനം. കിങ്ഫിഷർ എയർലൈൻസിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാതിരുന്നതു ബിസിനസ് രംഗത്തെ തിരിച്ചടി മൂലമാണെന്നും മനഃപൂർവം തട്ടിപ്പു നടത്തിയതല്ലെന്നും മല്യയുടെ അഭിഭാഷക ക്ലെയർ മോണ്ട്‌ഗോമറി വാദിച്ചു.

മല്യയുടെ ഫോർമുല വൺ ടീമായ ഫോഴ്‌സ് ഇന്ത്യയുടെ അക്കൗണ്ട്‌സ് സംഘത്തിൽ നിന്നുള്ള മാർഗരറ്റ് സ്വീനി, നിയമവിദഗ്ധൻ മാർട്ടിൻ ലൗ എന്നിവരെ വിസ്തരിച്ചു. വായ്പത്തുകയിൽ മുതൽ ഇനത്തിൽ 4400 കോടി രൂപ തിരിച്ചടയ്ക്കാമെന്ന മല്യയുടെ വാഗ്ദാനം ബാങ്കുകൾ നിരസിച്ചതു ന്യായമല്ലെന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മല്യ വ്യാജക്കണക്കുകൾ നൽകി ബാങ്കുകളെ കബളിപ്പിക്കുകയായിരുന്നുവെന്നു പ്രോസിക്യൂഷൻ വാദിച്ചു. പിറന്നാൾ സർക്കാരത്തിനു പ്രതി 20 ലക്ഷം പൗണ്ട് (ഏതാണ്ട് 17 കോടിയിലേറെ രൂപ) ചെലവാക്കിയതും പരാമർശിച്ചു.

മല്യയുടെ ആഗോള ആസ്തികൾ മരവിപ്പിക്കണമെന്ന ഇന്ത്യയിലെ ബാങ്കുകളുടെ ഹർജി ഇംഗ്ലണ്ടിലെ ഹൈക്കോടതിയുടെ ക്യൂൻസ് ബെഞ്ച് ഡിവിഷൻ പരിഗണിക്കുന്നുണ്ട്. വിട്ടുകൊടുക്കൽ ഹർജിയിൽ വാദം നടക്കുന്നതിനാൽ കേസ് മാറ്റിവച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP