Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരോൾട്ടൻ സെന്റ് സെബാസ്റ്റ്യൻ വാർഡ് ക്രിസ്തുമസ് കരോൾ നടത്തി

കരോൾട്ടൻ സെന്റ് സെബാസ്റ്റ്യൻ വാർഡ് ക്രിസ്തുമസ് കരോൾ നടത്തി

ഡാലസ്: കോപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ചർച്ചിന്റെ ഭാഗമായ സെന്റ് സെബാസ്റ്റ്യൻ വാർഡ് കരോൾട്ടൻ നടത്തിയ ക്രിസ്മസ് കാരോൾ ഭക്തിനിർഭരവും മനോഹരവും ആയി.ഡിസംബർ 10 ന് ഉച്ചക്ക് ഒരു മണിക്ക് ബാബു മൂഴികുളത്തിന്റെ വസതിയിൽ നിന്ന് ആരംഭിച്ചകാരോൾ ലോകരക്ഷകനായ ഉണ്ണിഈശോയുടെ രൂപവും വഹിച്ചു കൊണ്ട് വീടുകൾ തോറും പാട്ടുകൾപാടി രാത്രി 10 മണിയോടെ  ലിയോ ജോസഫിന്റെ വസതിയിൽ പര്യവസാനിച്ചു.

ഭക്ഷണത്തിനുശേഷം ക്രിസ്തുമസ് ഫാദർ എല്ലാം കുടുംബങ്ങൾക്കും സമ്മാനങ്ങൾ കൈമാറി. കുട്ടികൾക്കുംമുതിർന്നവർക്കും പ്രത്യേകിച്ച് നാട്ടിൽ നിന്നും വിസിറ്റിംഗിനും വന്നിട്ടുള്ള എല്ലാംമാതാപിതാക്കൾക്കും ഇത് ഒരു വേറിട്ട അനുഭവമായി.

ക്രിസ്തുമസ് സാന്റായായി തോമസ് വടക്കേമുറിയിൽ വേഷമിട്ടു. വാർഡ്പ്രസിഡന്റ് സോജൻ പോൾ, സെക്രട്ടറി സോനാ റാഫി, വിൽസൻ ഇലഞ്ഞിക്കൽ, ജേക്കബ് ആലപ്പുറത്ത്, റാഫിതെക്കൂടൻ, ഡൊമിനിക്ക് ചിറ്റിലപ്പള്ളി എന്നിവർ കരോളിന് മേൽനോട്ടം വഹിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP