Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യക്കാർ കൂട്ടത്തോടെ സ്വർണക്കടകളിൽ നിന്നും ഇറങ്ങി; സ്വർണവില അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 1120 രൂപ; കല്യാണസീസൺ കഴിഞ്ഞതും ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കുറയുകയും ചെയ്തതോടെ സ്വർണ വിപണിക്ക് കനത്ത തിരിച്ചടി: ആവശ്യക്കാർ കൂടിയാലും ഉടൻ വില കൂടാൻ സാധ്യതയില്ലെന്നും വ്യാപാരികൾ

ഇന്ത്യക്കാർ കൂട്ടത്തോടെ സ്വർണക്കടകളിൽ നിന്നും ഇറങ്ങി; സ്വർണവില അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 1120 രൂപ; കല്യാണസീസൺ കഴിഞ്ഞതും ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കുറയുകയും ചെയ്തതോടെ സ്വർണ വിപണിക്ക് കനത്ത തിരിച്ചടി: ആവശ്യക്കാർ കൂടിയാലും ഉടൻ വില കൂടാൻ സാധ്യതയില്ലെന്നും വ്യാപാരികൾ

കൊച്ചി: സ്വർണ് വിപണി അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ.രണ്ടാഴ്ചകൊണ്ട് 1120 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 440 രൂപ ഒറ്റയടിക്കു കുറഞ്ഞിരുന്നു. മാസാദ്യം പവന് 21,920 രൂപയായിരുന്ന സ്വർണവില എങ്കിൽ ഇപ്പോൾ 20,800ൽ എത്തി. രാജ്യാന്തര തലത്തിൽ വില കുറയുന്നതോടൊപ്പം ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കുറയുകയും ചെയ്തതാണ് സ്വർണ വിപണിക്ക് തിരിച്ചടിയായത്.

കല്യാണസീസൺ കഴിഞ്ഞതോടെ സ്വർണം സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതാണു വില ഇടിയാൻ കാരണം. ഇതിന് പുറമേ രാജ്യാന്തര വിപണിയിൽ ഡോളർ ശക്തിപ്രാപിക്കുന്നതു സ്വർണത്തെ നിക്ഷേപകരിൽ നിന്ന് അകറ്റുന്നുമുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ .2 ശതമാനം ഇടിഞ്ഞു. മുംബൈ വിപണിയിൽ ഇന്നലെ 10 ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞു.

ഫെഡറൽ റിസർവ് പണനയം, ഓഹരി വിപണികളിലെ കുതിപ്പ്, യുദ്ധ ഭീതിയൊഴിഞ്ഞഅ കൊറിയ ശാന്തമായതും കല്ല്യാണ സീസൺ കഴിഞ്ഞ് ഇന്ത്യക്കാർ സ്വർണക്കടയിൽനിന്നും ഇറങ്ങിയതൊക്കെയാണ് സ്വർണ വിലയിടിയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ അവലോകന യോഗത്തിൽ പലിശ നിരക്കുകൾ ഉയർത്തിയേക്കും എന്ന സാധ്യത മുന്നിൽ കണ്ടാണ് ആഗോള വിപണികൾ ഇപ്പോൾ വ്യാപാരം നടത്തുന്നത്. പലിശ നിരക്ക് ഉയർത്തിയാൽ ഡോളർ വീണ്ടും കരുത്താർജിക്കും. ഡോളർ ശക്തമായാൽ സ്വർണത്തിൽനിന്നു നിക്ഷേപകർ ഡോളറിലേക്കു കൂടുമാറും. സ്വർണത്തിന്റെ തിളക്കത്തിനു മങ്ങലേൽക്കാനുള്ള പ്രധാന കാരണം ഇതാണ്.

എന്നാൽ മറ്റൊരു പ്രധാന കാരണം കല്ല്യാണ സീസണുകൾ കഴിഞ്ഞ് ഇന്ത്യക്കാർ സ്വർണക്കടകളിൽ നിന്നും ഇറങ്ങിയതാണ്. ലോകത്തിൽ ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതാണു രാജ്യാന്തര തലത്തിലും ഡിമാൻഡ് കുറയാനുള്ള ഒരു കാരണം.

നോട്ട് നിരോധനവും ചരക്ക്, സേവന നികുതിയും ഡിമാൻഡ് കുറയാൻ കാരണമായി. രണ്ടു വർഷം മുൻപ് ഇതേ സമയത്തുണ്ടായിരുന്നതിനെക്കാൾ 30 മുതൽ 40 ശതമാനം വരെ ഡിമാൻഡ് കുറവാണ് കേരള വിപണിയിൽ അനുഭവപ്പെടുന്നത്. കല്ല്യാണ സീസണുകൾ കഴിഞ്ഞതും ഇന്ത്യക്കാർ കൂട്ടത്തടെ വിപണി വിടാൻ കാരണമായി. കഴിഞ്ഞ പാദത്തിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ 40 ശതമാനം കുറവുണ്ടായതായി വ്യാപാരികൾ പറയുന്നു.

ആഗോള ഓഹരി വിപണികൾ കുതിപ്പിന്റെ പാതയിലായതും സ്വർണ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. സാധാരണയായി ഡോളറോ ഓഹരിയോ ഇടിഞ്ഞാലാണു നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്കു വരിക. ആഗോള ഓഹരി സൂചിക കുതിച്ചതോടെ സ്വർണത്തെക്കാൾ വരുമാനം ലഭിക്കുന്ന നിക്ഷേപമായി നിക്ഷേപകർ ഓഹരിയെ കാണുന്നതും സ്വർണ വില ഇടിക്കുന്നുണ്ട്.

കൊറിയയിൽ നിന്നുള്ള പ്രകോപനങ്ങൾക്കു താൽകാലിക ശമനമായതോടെ രാജ്യാന്തര വിപണികൾ ഇപ്പോൾ യുദ്ധത്തെ ഭയക്കുന്നില്ല. താരതമ്യേന ശാന്തമായ രാജ്യാന്തര രാഷ്ട്രീയ കാലാവസ്ഥയും സ്വർണത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്. അതേസമയം രാജ്യാന്തര തലത്തിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞതും സ്വർണ വില കുറയാൻ കാരണമായി.

സ്വർണ വില പവന് 20800 എന്ന അഞ്ചു മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞതോടെ സ്വർണത്തിന് കേരള വിപണിയിൽ ആവശ്യക്കാരേറുമെന്ന് വ്യാപാരികൾ പറയുന്നു. പക്ഷേ, ഡിമാൻഡ് കൂടിയാലും, വില കുറയാനുള്ള മറ്റു പ്രധാന കാരണങ്ങൾ നിലനിൽക്കുന്നതിനാൽ വില കൂടാൻ സാധ്യതയില്ലെന്നും വ്യാപാരികൾ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP