Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയിൽവേ സ്റ്റേഷനിലെ ഓൺലൈൻ ടാക്‌സി സർവ്വീസുകളെ യൂണിയനുകൾ തടയുന്നു; എല്ലാം അറിഞ്ഞിട്ടും യൂണിയനുകൾക്കു വേണ്ടി ഒത്തു കളിച്ച് പൊലീസ്: നഷ്ടമാകുന്നത് കുറഞ്ഞ ചെലവിൽ യാത്രചെയ്യാനുള്ള യാത്രക്കാരുടെ അവകാശം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് റെയിൽവേ അധികൃതർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി

റെയിൽവേ സ്റ്റേഷനിലെ ഓൺലൈൻ ടാക്‌സി സർവ്വീസുകളെ യൂണിയനുകൾ തടയുന്നു; എല്ലാം അറിഞ്ഞിട്ടും യൂണിയനുകൾക്കു വേണ്ടി ഒത്തു കളിച്ച് പൊലീസ്: നഷ്ടമാകുന്നത് കുറഞ്ഞ ചെലവിൽ യാത്രചെയ്യാനുള്ള യാത്രക്കാരുടെ അവകാശം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് റെയിൽവേ അധികൃതർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി

കൊച്ചി: റെയിൽവേസ്‌റ്റേഷനിലെ ഓൺലൈൻ ടാക്‌സി സേവനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് റയിൽവേ അധികൃതർ പൊലീസിനെ സമീപിച്ചു. യൂണിയൻകാരിൽ നിന്നും ഓൺലൈൻ ടാക്‌സി സേവനത്തിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് റയിൽവേ സിറ്റി പൊലീസ് കമ്മിഷണർമാർക്കു കത്തു നൽകി.

തൃശൂർ, തിരുവനന്തപുരം, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഓൺലൈൻ ടാക്‌സി സർവീസുകൾക്കാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ആലുവ, എറണാകുളം നോർത്ത് എന്നിവടങ്ങളിൽ ഓൺലൈൻ ടാക്‌സി സർവീസ് സുഗമമായി നടക്കുന്നുണ്ടെങ്കിലും സൗത്തിൽ ചില യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ ഓൺലൈൻ ടാക്‌സികൾ തടയുകയാണെന്നാണു പരാതി. സമാനമായ പ്രശ്‌നം തൃശൂരിലും തിരുവനന്തപുരത്തും ഉണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം സൗത്തിൽ 'ഒല' എന്ന കമ്പനിക്കാണ് ഓൺലൈൻ ടാക്‌സി സേവനത്തിന് പെർമിറ്റ് ലഭിച്ചിരിക്കുന്നത്. എന്നാൽ ഇവരെ റെയിൽവേ സ്റ്റേഷനിൽ യൂണിയൻകാർ തടഞ്ഞു വയ്ക്കുകയാണ് പതിവ്. പൊലീസുകാരും ഇതിന് കൂട്ടു നിൽക്കുന്നതായും റെയിൽവേ അധികൃതർ നൽകിയ കത്തിൽ പറയുന്നു. ഏതു വാഹനത്തിൽ യാത്ര ചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യാത്രക്കാരനാണെന്നിരിക്കെ അത് ഉറപ്പാക്കാൻ റെയിൽവേയ്‌ക്കോ പൊലീസിനോ കഴിയുന്നില്ല.ഇതോടെ കുറഞ്ഞ നിരക്കിൽ യാത്രചെയ്യാനുള്ള അവകാശമാണ് നഷ്ടമാകുന്നതെന്നും റെയിൽവേ ആരോപിക്കുന്നു.

വിഷയത്തിൽ ജില്ലാഭരണകൂടവും ഇതുവരെ ഇടപെട്ടിട്ടില്ല. യൂണിയനുകളുടെ നടപടി യാത്രക്കാരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റുമാണെന്ന് ഡിവിഷനൽ റെയിൽവേ യൂസേഴ്‌സ് കൺസൽട്ടേറ്റീവ് കമ്മിറ്റിയംഗം പി.കൃഷ്ണകുമാർ പറഞ്ഞു. രാജ്യത്തെ പ്രധാന സ്റ്റേഷനുകളിൽ എല്ലാം നിലവിൽ വന്ന സംവിധാനം കേരളത്തിൽ മാത്രമാണു എതിർക്കപ്പെടുന്നത്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തൊഴിലാളി സംഘടനകൾ തയ്യാറാകണം. അല്ലെങ്കിൽ സ്വയം അവ കാലഹരണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP