Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തണുപ്പിൽ വീടിന് പുറത്തുനിർത്തിയ ഏഷ്യൻ വംശജയായ ഏഴുവയസ്സുകാരൻ യുകെയിൽ ഹൃദയാഘാതം വന്ന് മരിച്ചു; അമ്മയും അമ്മാവനും അറസ്റ്റിൽ

തണുപ്പിൽ വീടിന് പുറത്തുനിർത്തിയ ഏഷ്യൻ വംശജയായ ഏഴുവയസ്സുകാരൻ യുകെയിൽ ഹൃദയാഘാതം വന്ന് മരിച്ചു; അമ്മയും അമ്മാവനും അറസ്റ്റിൽ

ബർമിങ്ങാം: കടുത്ത ശൈത്യത്തിൽ വീടിന് പുറത്തിറക്കി നിർത്തിയ ഏഴുവയസ്സുകാരൻ ഹൃദയാഘാതം വന്നുമരിച്ച സംഭവത്തിൽ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബർമിങ്ങാമിലാണ് നവംബർ 26-ന് രാവിലെ ഏഴരയോടെയാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവമുണ്ടായത്. ഹക്കീം ഹുസൈൻ എന്ന കുരുന്നുബാലനാണ് തണുത്തുവിറച്ച് മരണത്തിന് കീഴടങ്ങിയത്.

ഇതേത്തുടർന്ന് കുട്ടിയുടെ അമ്മ ലോറ ഹീത്തിനെയും (35) അവരുടെ അമ്മാവൻ തിമോത്തി ബുസ്‌കിനെയും (56) പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളോട് മനപ്പൂർവമുള്ള ക്രൂരതയുടെ പേരിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുവർക്കും ജാമ്യം നൽകിയെങ്കിലും സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ബർമിങ്ങാം കൊറോണേഴ്‌സ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചുവെങ്കിലും കുട്ടിയുടെ കുടുംബത്തിൽനിന്നാരും കോടതിയിലെത്തിയിരുന്നില്ല.

ബർമ്മിങ്ങാമിലെ നെച്ചൽസ് ഏരിയയിലുള്ള വീടിന് പുറത്താണ് ഹക്കീമിനെ ഇറക്കിനിർത്തിയത്. ഹക്കീം തണുത്തുമരവിച്ച് കിടക്കുന്നതു കണ്ടവർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വൈകിപ്പോയിരുന്നു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചതായി കണ്ടെത്തി.

ആസ്ത്മ രോഗി കൂടിയായ ഹക്കീം തണുപ്പിൽ കൂടുതൽ നേരം നിൽക്കേണ്ടി വന്നതാണ് മരണകാരണമെന്ന് കരുതുന്നു. എന്നാൽ കുട്ടിയെ പുറത്തിറക്കി നിർത്തിയതെന്തിനാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതേക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിന്റെ റിപ്പോർ്ട്ട് ലഭിച്ചശേഷമേ മരണകാരണം അന്തിമമായി നിർണയിക്കാനാകൂ.

കേസിൽ ക്രിമിനൽ അന്വേഷണം നടക്കുന്നതിനാൽ, കേസ് എന്നത്തേക്ക് മാറ്റിവെക്കാനാകുമെന്ന കാര്യത്തിൽ ഇപ്പോൾ പറയാനാകുന്നില്ലെന്ന് കൊറോണർ എമ്മ ്ബ്രൗൺ പറഞ്ഞു. അടുത്തവർഷം ജനുവരി 26 വരെ കേസ് മാറ്റിവെച്ചിട്ടുണ്ട്. ബർമിങ്ങാം സേഫ് ഗാർഡിങ് ചിൽഡ്രൻ ബോർഡ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബർമിങ്ങാം സിറ്റി കൗൺസിലും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിനും ആരോഗ്യവകുപ്പിനുമൊപ്പം ചേർന്നാകും ഇതേക്കുറിച്ച് അന്വേഷണം നടത്തുകയെന്നും കൗൺസിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP