Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നല്ല ചിത്രങ്ങളില്ല, ഉള്ളത് കാണാനാവട്ടെ നീണ്ട ക്യൂവും ബഹളവും; തീയേറ്ററിനുമുന്നിൽ സംഘർഷമുണ്ടയത് പലതവണ; മേളക്കിളികൾ ഇത്തവണ വിടപറയുന്നത് നിരാശയോടെ; ഐ.എഫ്.എഫ്.കെ വെറും പിള്ളേരുകളിയാവുന്നെന്ന് വിമർശനം

നല്ല ചിത്രങ്ങളില്ല, ഉള്ളത് കാണാനാവട്ടെ നീണ്ട ക്യൂവും ബഹളവും; തീയേറ്ററിനുമുന്നിൽ സംഘർഷമുണ്ടയത് പലതവണ; മേളക്കിളികൾ ഇത്തവണ വിടപറയുന്നത് നിരാശയോടെ; ഐ.എഫ്.എഫ്.കെ വെറും പിള്ളേരുകളിയാവുന്നെന്ന് വിമർശനം

കെ.വി നിരഞ്ജൻ

തിരുവനന്തപുരം: അനുഭവങ്ങളുടെയും കാഴ്ചയുടെയും പുതിയ വാതായനങ്ങൾ തുറന്നിട്ടാണ് ഓരോ ചലച്ചിത്രോൽസവങ്ങളും അവസാനിക്കുന്നതെങ്കിലും, ഇത്തവണ ഐ.എഫ്.എഫ്.കെയിലത്തെിയവരിൽ ഭൂരിഭാഗവും നിരാശിലാണ്. പ്രദർശിപ്പിച്ച ചിത്രങ്ങളിൽ പലതിന്റെയും നിലവാരത്തകർച്ചയും, നീണ്ട ക്യൂവും ബഹളവുമൊക്കെയാണ് ഫെസ്റ്റിവൽ പ്രേമികളെ വല്ലാതെ ബുദ്ധിമുട്ടിച്ചത്. ഇനി ഐ.എഫ്.എഫ്.കെയിലേക്കില്ല എന്ന പോസ്റ്റിട്ടാണ് പലരും ഇത്തവ മേളയോട് വിട പറഞ്ഞത്.

പതിനൊന്നായിരത്തിലധികം വരുന്ന ഡെലിഗേറ്റുകളെ ഉൾക്കൊള്ളാൻ കഴിയാത്ത വിധമുള്ള തിരക്കാണ് മേളയുടെ ആസ്വാദസുഖം ചോർത്തുന്ന രീതിയിൽ വളർന്നത്.സാധാരണ ഒരുദിവസം ആറുസിനിമവരെ കാണു ചലച്ചിത്രപേമികൾ ഇത്തവണ മൂന്നും നാലും ചിത്രങ്ങൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.കാരണം നീണ്ട ക്യൂ തന്നെ.ഒരു തീയേറ്റിലെ ഷോ കഴിഞ്ഞ് അടുത്തതിൽ എത്തുമ്പോഴേക്കും അവിടെ കയറാൻ വയ്യാത്ത ക്യൂ ആയിരിക്കും. ഇതതവണ ഡെലിഗേറ്റുകളുടെ സമയത്തിന്റെ ഭൂരിഭാഗവും അപഹരിച്ചത് തീയേറ്ററുകളിൽനിന്ന് തീയേറ്റുകളിലേക്കുള്ള ഓട്ടവും ക്യൂ നിൽക്കലുമായിരുന്നു.

അശാസ്ത്രീയമായ റിസർവേഷൻ സംവിധാനം കൂടിയയാതോടെ മേളക്കിളികളുടെ കഷ്ടപ്പാടും ഇരട്ടിച്ചു. ഒരുതീയേറ്ററിലെ 60ശതമാനം സീറ്റുകളും റിസർവ്ഡും ബാക്കി അൺറിസർവ്ഡ് ആയിമാറ്റിവെക്കാനുള്ള തീരുമാനം പലപ്പോഴും നടപ്പിലായില്ല. അവസാന നിമിഷം വരുന്ന വി.ഐ.പികളും ഗസ്റ്റും എല്ലാവരും ചേരുമ്പോഴേക്കും ഒരു മണിക്കൂറോളം വരിനിന്ന അൺറിസർവ്ഡ് പ്രേക്ഷകരിൽ ഭൂരിഭാഗവും പുറത്താവും.

ഡെലിഗേറ്റ് പാസ് സ്‌കാൻചെയ്യുന്ന് മൂലം ഓരോ നിമിഷത്തിലും എത്രപേർ തീയേറ്റിൽ കയറിയെന്ന് കമ്പ്യൂട്ടറിൽ എത്തുമെന്നും അത് തീയേറ്ററിന് പുറത്ത് ഡിസ്പ്‌ളേ ചെയ്യുമെന്നുമാണ് സംഘാടകർ അവകാശപ്പെട്ടിരുന്നത്. ഇതുനോക്കി അൺറിസർവ്ഡ് ഡെലിഗേറ്റുകൾ ഏറെ നേരം ക്യൂനിന്നെങ്കിലും പെട്ടെന്ന് ഡിസ്പ്‌ളേയിൽ മാറ്റംവരുകയാണ് ചെയ്യുന്നത്. അറുപത് സീറ്റ് ഒഴിവുണ്ടെന്ന് കാണിച്ച് തൊട്ടടുത്ത നിമിഷം അത് പൂജ്യമായതാണ് കലാഭവൻ തീയേറ്റിൽ കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചത്.സി ഡിറ്റിന്റെ ഡെലിഗേറ്റ് പാസ് നിർമ്മാണത്തിലെ അപാകതയാണ്് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അവസാന ദിവസംവരെ ഇതേപ്രശ്‌നത്തെചൊല്ലി തീയേറ്ററുകളിൽ സംഘർഷമായിരുന്നു.കൈരളിയിലും, നിളയും, അജന്തയിലും,രമ്യയിലുമൊക്കെ പലതവണയാണ് അടിയുടെ വക്കത്തത്തെിയ സീറ്റുതർക്കം ഉണ്ടായത്.ഡെലിഗേറ്റുകൾ ഇത് പലതവണ ചലച്ചിത്ര അക്കാദമി അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.അതുപോലെതന്നെ അവസാനം അനുവദിച്ച ആയിരം ഡെലിഗേറ്റ് പാസുകൾ മേള അവസാനിക്കുന്നതിന് തലേന്ന്മാത്രമാണ് കിട്ടയത്. ഒരു ദിവസം വൈകിവന്ന പലർക്കും ഫെസ്റ്റിവൽബുക്കുപോലും ലഭിച്ചില്ല.

ചിത്രങ്ങളുടെ നിലാവരത്തകർച്ചയും പ്രേക്ഷകരുടെ മനസ്സ്മടുപ്പിക്കുന്ന രീതിയിലാണ്. മുമ്പൊക്കെ അഞ്ച് ചിത്രങ്ങൾ കണ്ടാൽ അതിൽ നാലും മികച്ചതാവുമായിരുന്നെങ്കിൽ ഇപ്പോൾ അതേ അശംബന്ധം നേരെ തിരഞ്ഞിരിക്കയാണ്.അതുകൊണ്ടുതന്നെ നല്ല ചിത്രങ്ങളെന്ന് പേരുകിട്ടിയ ഒരു ഡസനോളം ചിത്രങ്ങൾക്ക് വൻ ജനാവലിയായിരുന്നു. യാതൊരു നിലവാരവുമില്ലാത്ത പടങ്ങളും ഇത്തവണ കയറിക്കൂടി. അക്കാദമി കൊട്ടിഘോഷിച്ച് പാതിരാ പ്രദർശനം നടത്തിയ ഹൊറർ മൂവി 'സാത്തൻ സ്‌ളേവ്‌സ്' വെറും കോമഡിയായണ് പ്രേക്ഷകന് തോന്നിയത്.

ഈ പടം എങ്ങനെ ഫെസ്റ്റിവലിൽ എത്തി എന്ന സംശയമാണ് പ്രദർശനശേഷം പലരും ഉന്നയിച്ചത്.മാത്രമല്ല പാതിരാ പ്രദർശനം എന്നൊക്കെ പറഞ്ഞുള്ള ഗിമ്മിക്കുകൾ ഫെസ്റ്റിവലിന്റെ നിലവാരം കളയുന്നതാണെന്നും വിമർശനം ഉണ്ടായി.സ്വകാര്യ ചാനലുകളുടെ ഫിലിം അവാർഡുകൾപോലൊയണോ നിങ്ങൾ ഫെസ്റ്റിവൽ നടത്തുന്നതെന്ന് നവമാധ്യമങ്ങളിൽ ഡെലിഗേറ്റുകളുടെ രോഷം ഉയരുകയാണ്.അതുപോലെ മൽസരവിഭാഗത്തിൽ കയറിക്കൂടിയ ഏദൻ എന്ന മലയാള ചിത്രമൊക്കെ അസഹനീയമായ ബോറടിയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

മൊത്തത്തിൽ മേള ഒരു തരം പിള്ളേരുകളിയായിപ്പോയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.ഡെലിഗേറ്റുകളിൽ കൂടുതരും പുതിയ ചെറുപ്പക്കാരായത് മാത്രമല്ല, സദാസമയവും മൊബൈലിലും ഇന്റർനെറ്റിലുമുള്ളവരെ അഭിസംബോധനചെയ്യുന്ന രീതിയിലാണ് മേളയുടെ സംഘാടനം. ഡെലിഗേറ്റ് പാസിനുള്ള അപേക്ഷതന്നെ എല്ലാം ഓൺലൈൻ ആയതോടെ മണിക്കൂറുകൾകൊണ്ട് തീർന്നുപോവുകയായിരുന്നു. അതുപോലെതന്നെ റിസർവേഷനും.പുലർച്ചെ 12മണിക്ക് തുടങ്ങുന്ന റിസർവേഷൻ പത്തുമിനിട്ടുകൊണ്ടാണ് പലപ്പോഴും പ്രധാന ചിത്രങ്ങൾക്ക് തീർന്നുപോവുന്നത്.

എന്നാൽ അടുത്തവർഷം തിരക്ക് നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പരിഗണിക്കുമെന്നാണ് അക്കാദമി ചെയർമാൻ കമൽ അടക്കമുള്ളവർ പറയുന്നത്.ഇതിനായി പ്രേക്ഷകരുടെ അഭിപ്രായവും അക്കാദമി പരിഗണിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP