Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനഡയിൽ അഞ്ചോളം പ്രൊവിൻസുകളിൽ ഇ കോളി ബാക്ടിരിയയുടെ സാന്നിധ്യം; ഇതുവരെ റിപ്പോർട്ട് ചെയ്തത് 30 ഓളം കേസുകളും ഒരു മരണവും; രോഗം പകരുന്നത് റൊമൈൻ ലെറ്റൂസിലൂടെന്ന് സംശയം; മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം

കാനഡയിൽ അഞ്ചോളം പ്രൊവിൻസുകളിൽ ഇ കോളി ബാക്ടിരിയയുടെ സാന്നിധ്യം; ഇതുവരെ റിപ്പോർട്ട് ചെയ്തത് 30 ഓളം കേസുകളും ഒരു മരണവും; രോഗം പകരുന്നത് റൊമൈൻ ലെറ്റൂസിലൂടെന്ന് സംശയം; മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം

കാനഡയിലെ അഞ്ചോളം പ്രൊവിൻസുകളിൽ ഇ കോളി ബാക്ടിരീയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒന്റാരിയോ, ക്യുബെക്, ന്യൂ ബ്രോൺസ്വിക്, നോവാ സ്‌കോട്ടിയ, ന്യൂഫൗണ്ട്‌ലാന്റ്. ലാഹ്രഡോർ എന്നി പ്രദേശങ്ങളിലായി 30 ഓളം കേസുകൾ ഇത് വരെ റിപ്പോർട്ട് ചെയ്തതായാണ് കണക്ക്. കൂടാതെ ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇ കോളം രോഗം പിടിച്ചവർക്ക് രോഗ ലക്ഷണങ്ങൾ കണ്ടത് റൊമേനിയൻ ലെറ്റിയൂസ് ഉപയോഗിച്ചതിലൂടെയാണെന്നും സംശയം ഉണ്ട്. രോഗം പിടിച്ചവരിൽ അധികവും നാലിനും 80 നും ഇടയിൽ പ്രായമുള്ളവരാണ്. മാത്രമല്ല സ്ത്രീകളാണ് രോഗം ബാധിച്ചതിലധികവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യവിഭാഗം രോഗം പടരാനുള്ള കാരണം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ശർദ്ദിൽ, തലവേദന, പനി. എന്നിവ അസുഖത്തിന്റെ ലക്ഷണങ്ങളാണെന്നും ലെറ്റിയൂസ് ഉപയോഗിക്കുന്നവർ കരുതലെടുക്കണമെന്നും അധികൃതർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP