Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശാഖപട്ടണത്തെ മൂന്നാം ഏകദിനം ഫൈനലിന്റെ പകിട്ടിൽ; ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിംഗിന് വിട്ടു; രോഹിതിന്റെ ക്യാപ്റ്റൻസിയിൽ പരമ്പര നേടാൻ ടീം ഇന്ത്യ

വിശാഖപട്ടണത്തെ മൂന്നാം ഏകദിനം ഫൈനലിന്റെ പകിട്ടിൽ; ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിംഗിന് വിട്ടു; രോഹിതിന്റെ ക്യാപ്റ്റൻസിയിൽ പരമ്പര നേടാൻ ടീം ഇന്ത്യ

വിശാഖപട്ടണം: ആദ്യ രണ്ട് മത്സരങ്ങൾ ലങ്കയും ഇന്ത്യയും ഒന്നുവീതം ജയിച്ചതോടെ ഫൈനലിന്റെ പകിട്ടിൽ മൂന്നാം ഏകാദിനം. ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിംഗിന് അയച്ചു. വിവാഹത്തിനായി ക്യാപ്റ്റൻ കോഹ്ലി അവധിയെടുത്തതോടെ ക്യാപ്റ്റനായി മാറിയ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ പരമ്പര നേടുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ മത്സരം തോറ്റെങ്കിലും രോഹിതിന്റെ ഉജ്വല ബാറ്റിംഗിലും ഡബിൾ സെഞ്ച്വറിയും മുതലാക്കി ഇന്ത്യ രണ്ടാം മത്സരത്തിൽ വമ്പൻ വിജയമാണ് നേടിയത്.

വലിയ മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. പരുക്കേറ്റ പുതുമുഖ താരം വാഷിങ്ടൺ സുന്ദറിന് പകരം ചൈനമാൻ ബോളർ കുൽദീപ് യാദവ് ടീമിൽ തിരിച്ചെത്തിയതാണ് ആകെയുള്ള മാറ്റം. ശ്രീലങ്കൻ നിരയിൽ ലാഹിരു തിരിമനെയ്ക്ക് പകരം സദീര സമര വിക്രമയും ടീമിൽ തിരിച്ചെത്തി.

ഗംഭീരമായ താരനിരയുടെയും ഉജ്വലമായ റെക്കോർഡുകളുടെയും കരുത്തിലാണ് ഇന്ത്യ ഇന്നു ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിനിറങ്ങുന്നത്. ഇരുടീമുകളും ഓരോ മൽസരം ജയിച്ചതോടെ 'ഫൈനലായി' മാറിയ മൽസരത്തിൽ വിജയ പ്രതീക്ഷ ഇന്ത്യയ്ക്കാണ്. 2015 ഒക്ടോബറിനുശേഷം ഇന്ത്യ സ്വന്തം നാട്ടിൽ ഒരു പരമ്പര തോറ്റിട്ടില്ല. ആ റെക്കോർഡ് തുടരാനും ടീം ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. വിശാഖപട്ടണത്ത് ഇതുവരെ എട്ടു മൽസരം കളിച്ച ഇന്ത്യ തോൽവി വഴങ്ങിയത് ഒരുതവണ മാത്രമാണ്.

ബാറ്റ്‌സ്മാന്മാരെ തുണയ്ക്കുന്ന വിശാഖപട്ടണത്തെ പിച്ചിൽ റണ്ണൊഴുക്കു തടയാൻ ഇന്ത്യ യുസ്‌വേന്ദ്ര ചഹാലിനെ കൂടുതലായി ആശ്രയിച്ചേക്കും. ഭുവനേശ്വർ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും പ്രകടനങ്ങളും വിശാഖപട്ടണത്ത് നിർണായകമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP