Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുനാമിക്ക് പിന്നാലെ ഉണ്ടായതുപോലെ മത്സ്യവിൽപന കുറയുന്നു; ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മത്സ്യങ്ങൾ ഭക്ഷിച്ചുവെന്ന് നവമാധ്യമങ്ങൾ വഴി പ്രചരണം; വ്യാജപ്രചരണം നടത്തുന്നത് ഇറച്ചി ലോബിയെന്ന് മത്സ്യത്തൊഴിലാളികൾ

സുനാമിക്ക് പിന്നാലെ ഉണ്ടായതുപോലെ മത്സ്യവിൽപന കുറയുന്നു; ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മത്സ്യങ്ങൾ ഭക്ഷിച്ചുവെന്ന് നവമാധ്യമങ്ങൾ വഴി പ്രചരണം; വ്യാജപ്രചരണം നടത്തുന്നത് ഇറച്ചി ലോബിയെന്ന് മത്സ്യത്തൊഴിലാളികൾ

കൊല്ലം: ഓഖിക്ക് പിന്നാലെ മത്സ്യവിൽപനയിൽ വൻ കുറവ്. കടലിലെ കാറുംകോളും അടങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ വീണ്ടും മത്സ്യബന്ധനത്തിന് ഇറങ്ങിയെങ്കിലും മീനുകൾ വിറ്റഴിക്കാനാവാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുമ്പ് സുനാമിക്ക് പിന്നാലെ പ്രചാരണം ഉണ്ടായതിന് സമാനമായി കടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മീനുകൾ ഭക്ഷണമാക്കിയിരിക്കാമെന്ന പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതോടെയാണ് മത്സ്യവിൽപന കുറഞ്ഞതെന്നും ഇതിന് പിന്നിൽ ഇറച്ചി വിൽപന ലോബിയാണെന്നുമാണ് ആക്ഷേപം.

കടലിൽ കിടക്കുന്ന മൃതശരീരങ്ങൾ മത്സ്യങ്ങൾ ഭക്ഷിച്ചെന്ന വ്യാജപ്രചാരണമാണ് വിപണി ഇടിയാൻ കാരണമായിട്ടുള്ളതെന്ന് അവർ പറയുന്നു. ഇതോടെ ഓഖി ദുരന്തം വിതച്ച നഷ്ടങ്ങൾക്ക് പുറമെ മത്സ്യവിപണിയിലും തിരിച്ചടി നേരിടുകയാണ് തൊഴിലാളികൾ.

നവമാധ്യമങ്ങൾ വഴിയാണ് വ്യാജപ്രചാരണം പുരോഗമിക്കുന്നത്. ഓഖി ദുരന്തത്തിൽപ്പെട്ട് കടലിൽ കാണാതായവരുടെ മൃതശരീരം മത്സ്യങ്ങൾ ഭക്ഷിക്കുന്നതായും അതിനാൽ മത്സ്യം രണ്ട് മാസത്തേക്ക് വാങ്ങരുതെന്നുമാണ് പ്രചരണം. സംസ്ഥാനത്തെ ഇറച്ചി വിൽപ്പനക്കാർക്കിടയിലെ ലോബിയാണ് ഇതിന് പിന്നിലെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യത്തിൽ അധികാരികൾ ഇടപെട്ട് തെറ്റായ വിവരം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്ന ആവശ്യവും അവർ മുന്നോട്ടുവയ്ക്കുന്നു. മൃതശരീരം മത്സ്യം ഭക്ഷിക്കുന്നുവെന്നത് അടിസ്ഥാനരഹിതമാണെന്നും തൊഴിലാളികൾ പറയുന്നു. നേരത്തെ സുനാമി ഉണ്ടായപ്പോഴും ഇത്തരം കഥകൾ സംസ്ഥാനത്ത് പ്രചരിച്ചിരുന്നു. ഇപ്പോൾ കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചരണം സജീവമായി നടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP