Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിക്കറ്റ് കളിക്കിടെ താരം കുഴഞ്ഞ് വീണ് മരിച്ചു; സംഭവം നടന്നത് മഞ്ചേശ്വരത്ത് നടന്ന അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റിനിടെ; ആവശ്യമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മത്സരം സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്ത് മഞ്ച്വേരം പൊലീസ്

ക്രിക്കറ്റ് കളിക്കിടെ താരം കുഴഞ്ഞ് വീണ് മരിച്ചു;  സംഭവം നടന്നത് മഞ്ചേശ്വരത്ത് നടന്ന അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റിനിടെ; ആവശ്യമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മത്സരം സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്ത് മഞ്ച്വേരം പൊലീസ്

കാസർകോഡ്: മത്സരത്തിനിടെ ക്രിക്കറ്റ് മൈതാനത്ത് വീണ്ടും ദുരന്തം. കാസർകോഡ് മഞ്ചേശ്വരത്ത് നടന്ന അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് താരം ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ചത്. 20 വയസുകാരനായ പത്മനാഭ് ആണ് മൈതാനത്ത് കളിക്കിടെ മരിച്ചു വീണത്.

പന്തെറിയാനായി ഒരുങ്ങിയ താരം അമ്ബയറുടെ തൊട്ടടുത്ത് കുഴഞ്ഞു വീഴുന്നതായി വീഡിയോയിൽ ദൃശ്യമാണ്. ഉടൻ തന്നെ അമ്ബയറും, സഹതാരങ്ങളും ഓടിയെത്തുന്നതും വീഡിയോയിൽ കാണാം.കർണാടക ന്യൂസ് ചാനലാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

അതേസമയം ആവശ്യമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മത്സരം സംഘടിപ്പിച്ചവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP