Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഷസിൽ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് പരാജയം; രണ്ടാമിന്നിങ്‌സിൽ 218 റൺസിന് പുറത്ത്; ആഷസ് നില നിർത്തി ഓസ്‌ട്രേലിയ; പരമ്പരയിൽ 3-0 മുന്നിൽ

ആഷസിൽ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് പരാജയം;  രണ്ടാമിന്നിങ്‌സിൽ 218 റൺസിന് പുറത്ത്; ആഷസ് നില നിർത്തി ഓസ്‌ട്രേലിയ; പരമ്പരയിൽ 3-0 മുന്നിൽ

പെർത്ത്; ആഷസ് മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ഇന്നിങ്‌സിനും 41 റൺസിനും വിജയിച്ചു. ആദ്യത്തെ മൂന്ന് ടെസ്റ്റും വിജയിച്ചതോടെ ഓസ്‌ട്രേലിയ പരമ്പര നില നിർത്തി. പരമ്പരയിൽ ഇപ്പോൾ 3-0 ന് മുന്നിലാണ് ഓസ്‌ട്രേലിയ.

ഒന്നാം ഇന്നിങ്സിൽ 259 റൺസിന്റെ കുറവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് 106 റൺസ് കൂടെ കൂട്ടിച്ചേർക്കുന്നതിനിടയിൽ ഓൾ ഔട്ടാവുകയായിരുന്നു.

ഡബിൾ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റേയും 181 റൺസെടുത്ത മിച്ചൽ മാർഷിന്റേയും പിൻബലത്തിലാണ് ഓസ്‌ട്രേലിയ 662 റൺസ് നേടിയത്. ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ സ്മിത്ത് തുടർച്ചയായി നാലു കലണ്ടർ വർഷത്തിൽ ടെസ്റ്റിൽ 1000 റൺസ് പിന്നിടുന്ന താരവുമായി. 2001-2005 കാലഘട്ടത്തിൽ അഞ്ചു കലണ്ടർ വർഷത്തിൽ 1000 റൺസ് നേട്ടം പിന്നിട്ട മാത്യു ഹെയ്ഡനു ശേഷം ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യ താരമാണ് സ്മിത്ത്. 108-ാം ഇന്നിങ്സിൽ 22ാം സെഞ്ചുറി കുറിച്ച സ്മിത്ത് ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP