Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യ നിയന്ത്രണ നിർദ്ദേശങ്ങൾ ശുറ അംഗങ്ങളും അംഗീകരിച്ചു; നിർദ്ദേശങ്ങൾ അന്തിമ അനുമതിക്കായി മന്ത്രിസഭയുടെ പരിഗണനയിൽ

മദ്യ നിയന്ത്രണ നിർദ്ദേശങ്ങൾ ശുറ അംഗങ്ങളും അംഗീകരിച്ചു; നിർദ്ദേശങ്ങൾ അന്തിമ അനുമതിക്കായി  മന്ത്രിസഭയുടെ പരിഗണനയിൽ

മസ്‌കറ്റ്: ഒമാനിൽ ബാറുകളും നിശാക്ലബുകളും അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മദ്യം വിളമ്പുന്നത് നിരോധിക്കുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾക്ക് ശുറ കൗൺസിലും അംഗീകാരം നല്കി. ഇതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ മന്ത്രിതല സമിതിയുടെ പരിഗണനയിലായിരിക്കുകയാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ കഴിഞ്ഞദിവസം ചേർന്ന മജ്‌ലിസ് അൽ ശൂറയുടെ ഭൂരിപക്ഷം അംഗങ്ങളും അംഗീകരിച്ചതോടെയാണ് അന്തിമ തീരുമാനത്തിനായി നിർദ്ദേശങ്ങൾ മന്ത്രിസഭയുടെ മുമ്പിലെത്തിയത്.

ഒമാൻ പൗരന്മാർ മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും വിലക്കുന്നത് അടക്കമുള്ള നിർദ്ദേശങ്ങളാണ് ശൂറ പരിഗണിക്കുക. ബാറുകളും നിശാക്ലബുകളും അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മദ്യം വിളമ്പുന്നത് നിരോധിക്കുന്നതും നിർദ്ദേശങ്ങളിൽപ്പെടുന്നു. പൗരന്മാരിൽനിന്നുള്ള നിരന്തര ആവശ്യത്തെത്തുടർന്നാണ് ഈ നിർദ്ദേശങ്ങൾക്ക് രൂപം നൽകിയത്.

സാമൂഹിക, ആരോഗ്യ പ്രശ്‌നങ്ങൾ മുൻനിർത്തി പൗരന്മാർ മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കുന്നതാണ് നിർദ്ദേശങ്ങളിലെ കാതലായ ഭാഗം. കരിഞ്ചന്തയിൽ മദ്യം വിൽക്കുന്നവർക്കെതിരെ കർശന ശിക്ഷ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. അനധികൃതമായി മദ്യം വിൽക്കുന്നവരെ മാത്രം ശിക്ഷിക്കുന്നതുകൊണ്ട് കാര്യമില്ല എന്നാണ് അധികൃതരുടെ നിലപാട്. മദ്യശാലാ ഉടമകൾക്കും തൊഴിലാളികൾക്കും നിയന്ത്രണങ്ങൾ കൂട്ടാനും നിർദ്ദേശമുണ്ട്. ചില മദ്യശാലാ തൊഴിലാളികൾ സ്വദേശികൾക്കും വിദേശികൾക്കും മദ്യം അ
നധികൃതമായി വിൽക്കുന്നതും ഗൗരവമായി പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP