Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഓർമയുണ്ടോ പാർവതി മാഡം ഈ മുഖം, ഓർമ കാണില്ല; അഭിമുഖത്തിലും പത്രസമ്മേളനത്തിലും കയറിയിരുന്ന് വലിയ ഡയലോഗ് കാച്ചാൻ എളുപ്പമാണു; പക്ഷേ ജീവിതത്തിൽ അതൊന്ന് നടപ്പാക്കി കാണിക്കാൻ ഇത്തിരി ബുദ്ധിമുട്ടാ; സിനിമയിൽ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗാണു സ്തീവിരുദ്ധമായിപ്പോയെതെങ്കിൽ നിങ്ങളി ചെയ്തതും സ്ത്രീവിരുദ്ധമല്ലേ?' നടി പാർവതിയോട് കഥ പറയാൻ പോയപ്പോൾ ഉണ്ടായ ദുരനുഭവം വിവരിച്ച് നിർമ്മാതാവ് അഷ്‌റഫ് ബേഡി

'ഓർമയുണ്ടോ പാർവതി മാഡം ഈ മുഖം, ഓർമ കാണില്ല; അഭിമുഖത്തിലും പത്രസമ്മേളനത്തിലും കയറിയിരുന്ന് വലിയ ഡയലോഗ് കാച്ചാൻ എളുപ്പമാണു; പക്ഷേ ജീവിതത്തിൽ അതൊന്ന് നടപ്പാക്കി കാണിക്കാൻ ഇത്തിരി ബുദ്ധിമുട്ടാ; സിനിമയിൽ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗാണു സ്തീവിരുദ്ധമായിപ്പോയെതെങ്കിൽ നിങ്ങളി ചെയ്തതും സ്ത്രീവിരുദ്ധമല്ലേ?' നടി പാർവതിയോട് കഥ പറയാൻ പോയപ്പോൾ ഉണ്ടായ ദുരനുഭവം വിവരിച്ച് നിർമ്മാതാവ് അഷ്‌റഫ് ബേഡി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ കസബ എന്ന സിനിമയ്‌ക്കെതിരെ നടി പാർവതി ഉന്നയിച്ച ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിക്കുന്നില്ല. കസബയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച നടി പാർവതി ചെയ്യുന്നതും സ്ത്രീവിരുദ്ധമാണെന്ന ആരോപണവുമായി നിർമ്മാതാവ് അഷ്‌റഫ് ബേഡി രംഗത്തെത്തി. ആദാമിന്റെ മകൻ അബു, 'മറുപടി' തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് അഷ്രഫ്.

മറുപടി എന്ന സിനിമയുടെ കഥ പറയാനായി പാർവതിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ നടിയിൽ നിന്നുണ്ടായത് ദുരനുഭവമാണെന്നും അഷ്‌റഫ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. താൻ പറഞ്ഞ കഥ പാർവതിക്ക് ഇഷ്ടപ്പെട്ടെങ്കിലും അതിലെ കഥാപാത്രത്തിനും സിനിമയ്ക്കും ഗ്ലാമർ കുറവായിരുന്നതുകൊണ്ടാണ് നടി അഭിനയിക്കാൻ തയ്യാറാകാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പാർവതി മാഡത്തിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് തന്നെ തുടങ്ങാം; ഓർമയുണ്ടോ മാഡം ഈ മുഖം. ഓർമ കാണില്ല. അതുകൊണ്ട് പേരു പറയാം. ഞാൻ അഷ്രഫ് ബെഡി. ദേശീയ അവാർഡ് നേടിയ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ. ഒന്നര വർഷം മുൻപ് ഞാനും വി എം.വിനു എന്ന സംവിധായകും കൂടി പാർവതി മാഡത്തിനെ കാണാൻ എറണാകുളത്തെ ക്രൗൺ പ്ലാസ ഹോട്ടലിൽ വന്നിരുന്നു. കാണാൻ എന്നു പറഞ്ഞാൽ, കഥ പറയാൻ. നായികാ പ്രാധാന്യമുള്ള സിനിമ. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം ചർച്ചചെയ്യുന്ന സിനിമ. അതുകൊണ്ടുതന്നെ അത്തരം കാഴ്ചപ്പാടുള്ള ഒരു നടിയായിരിക്കണം പ്രധാനവേഷം ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. പാർവതിയുടെ നിരവധി അഭിമുഖങ്ങൾ കാണുകയും വായിക്കുകയും ചെയ്തിട്ടുള്ള ഞങ്ങൾക്ക് മറ്റൊരാളെ ആലോചിക്കേണ്ടിവന്നില്ല. പ്രൊഡക്ഷൻ കൺട്രോളർ മുഖാന്തിരം അപ്പോയിന്റ്‌മെന്റ് വാങ്ങി. ദോഷം പറയുരുതല്ലോ. പറഞ്ഞ സ്ഥലത്ത്-പറഞ്ഞ സമയത്തുതന്നെ വന്നിരുന്ന് പാർവതി കഥ കേട്ടു. കഥ അവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. സിനിമയുടെ തിരക്കഥാകൃത്തായ എന്റെ ഭാര്യയോട് അഭിനന്ദനം അറിയിക്കാനും പറഞ്ഞു.

എങ്കിലും അവർ ഇതിന്റെ ഭാഗമാവാൻ തൽപര്യപെട്ടില്ല കാരണം ഞങ്ങളുടെ പ്രോജക്ടിന് ഗ്ലാമർ കുറവായിരുന്നു. സംവിധായകൻ സീനിയർ തലമുറയിൽപ്പെട്ടയാൾ. പോരാത്തതിന് നായികയ്ക്ക് 13 വയസ് പ്രായമുള്ള ഒരു മകളുമുണ്ട്. എങ്ങനെ അഭിനയിക്കും. പാർവതി കൺഫ്യൂഷനിലായി. കഥയുടെ വർത്തമാനകാല കാല പ്രാധാന്യം ഞങ്ങൾ വിവരിച്ചുകൊടുത്തു. കഥാപാത്രത്തിന്റെ അഭിനയ സാധ്യത പറഞ്ഞു കൊടുത്തു.

പാർവതിയുടെ കഴിവിനെപ്പറ്റിയോ ജനപ്രീതിയെപ്പറ്റിയോ ഞങ്ങൾക്ക് സംശയമില്ലാതിരുന്നതു കൊണ്ട് ഞങ്ങൾ വീണ്ടും അവരെ നിർബന്ധിച്ചു. പക്ഷേ, അവർ വഴങ്ങിയില്ല. സിനിമ രംഗത്തെ മറ്റുചിലർ പറഞ്ഞാണ് അറിഞ്ഞത് ഇത്തരം ചിത്രങ്ങളിലൊന്നും മുഖ്യധാരാ നായികമാർ അഭിനയിക്കില്ലെന്ന്. ന്യൂജൻ സംവിധായകന്മാർ തന്നെ സംവിധാനം ചെയ്യണം. മിനിമം അഞ്ചുകോടിയെങ്കിലും ബജറ്റ് വേണം. കഥയല്ല, ഇത്തരം ഘടകങ്ങളൊക്കെ നോക്കിയാണത്രേ നടിമാർ പടം സെലക്ട് ചെയ്യുന്നത്.

പിന്നീട് ഭാമയെ നായികയാക്കി ഞങ്ങൾ ആ സിനിമ സാക്ഷാത്കരിച്ചു. ചിത്രത്തിന്റെ പേര് മറുപടി. കഴിഞ്ഞ ഫെബ്രുവരി അവസാനം മലയാളത്തിലെ ഒരു നടി അതിക്രൂരമായി തെരുവിൽ ആക്രമിക്കപ്പെട്ടു. ഈ സമയത്ത് ചലച്ചിത്ര മേഖലയിലെ ചില സ്ത്രീ സുഹൃത്തുക്കൾ എന്നെ വിളിച്ച് മറുപടിയെപ്പറ്റി സംസാരിച്ചു. ഭാഗ്യ ലക്ഷ്മിയെപ്പോലെയുള്ളവർ ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിന്റെ ക്ലിപ്പിങ് ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തു.

വർത്തമാന കാല മലയാളി സമൂഹത്തിൽ സ്ത്രീ എങ്ങനെയൊക്കെ ആക്രമിക്കപ്പെടുന്നു-അവഹേളിക്കപ്പെടുന്നു-എന്നുള്ള ചോദ്യം തന്നെയായിരുന്നു മുറുപടി എന്ന ചിത്രം ഉയർത്തിയത്.

കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി പാർവതി നടത്തിയ ചില നിരീക്ഷണങ്ങളാണ് ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. സത്യത്തിൽ എനിക്ക് എഴുനേറ്റ് നിന്ന് ഉറക്കെ കൂവാനാണ് തോന്നിയത്. അഭിമുഖത്തിലും പത്രസമ്മേളനത്തിലും കയറിയിരുന്ന് വലിയ ഡയലോഗ് കാച്ചാൻ എളുപ്പമാണു. പക്ഷേ, ജീവിതത്തിൽ അതൊന്ന് നടപ്പാക്കി കാണിക്കാൻ ഇത്തിരി ബുദ്ധിമുട്ടാ. 36 വർഷത്തിനിടയിൽ മമ്മൂട്ടി ചെയ്ത എത്രയെത്ര മാതൃകാ കഥാപാത്രങ്ങളെ അവഗണിച്ചുകൊണ്ടാണ് പാർവതി സംസാരിച്ചത്. സ്ത്രീകളും കുട്ടികളും നെഞ്ചോടു ചേർത്തുപിടിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളുണ്ട് അതിൽ. മലായളസിനിമയെ എത്രയോ വട്ടം രാജ്യാന്തരതലത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുപോയിട്ടുണ്ട് ഈ മഹാനടൻ.

ഒരു സ്ത്രീ തിരക്കഥ രചിച്ച സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ എന്ന ഒറ്റക്കാരണം മാത്രം മതിയായിരുന്നു മറുപടിയെ ഇവർക്ക് ഏറ്റെടുക്കാൻ. ആദ്യം പൊളിച്ചെഴുതേണ്ടത് നാളിതുവരെയായി നമ്മുടെ സമൂഹം പിൻതുടരുകയും പരിക്കുപറ്റാതെ സൂക്ഷിക്കുകയും ചെയ്യുന്ന സ്ത്രീ ബിംബത്തെയാണ്. അതിനെ പുനർനിർമ്മിക്കുമ്‌ബോഴേ പുരുഷന്റെ അധികാരരൂപകങ്ങൾ ഓരോന്നോരോന്നായി അഴിഞ്ഞുവീഴൂ.

ഞങ്ങളുടെ സിനിമയിൽ അഭിനയിക്കാത്തതിലോ അതെല്ലെങ്കിൽ എല്ലാസ്തീപക്ഷ സിനിമയിൽ അഭിനയിക്കണമെന്നോ എന്നല്ല ഞാൻ പറയുന്നത് മറിച്ച് ഒരു സിനിമയിൽ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗാണു സ്തീവിരുദ്ധമായിപ്പോയെതെങ്കിൽ നിങ്ങളി ചെയ്തതും സ്ത്രീവിരുദ്ധമല്ലേ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP