Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു കൈ കൊണ്ട് ചിക്കൻ നിരത്തിവെച്ച പ്ലേറ്റ് തോണ്ടി ഉയർത്തിയെറിയും; മറു കൈകൊണ്ട് പിടിച്ചെടുത്ത് ഞൊടിയിടയിൽ ബിരിയാണി പ്ലേറ്റിൽ ചോറു നിറയ്ക്കും! അതിവേഗം ബിരിയാണി വിളമ്പുന്നൊരു സൂപ്പർ സപ്ലൈയറുടെ വീഡിയോ കാണാം..

ഒരു കൈ കൊണ്ട് ചിക്കൻ നിരത്തിവെച്ച പ്ലേറ്റ് തോണ്ടി ഉയർത്തിയെറിയും; മറു കൈകൊണ്ട് പിടിച്ചെടുത്ത് ഞൊടിയിടയിൽ ബിരിയാണി പ്ലേറ്റിൽ ചോറു നിറയ്ക്കും! അതിവേഗം ബിരിയാണി വിളമ്പുന്നൊരു സൂപ്പർ സപ്ലൈയറുടെ വീഡിയോ കാണാം..

തിരുവനന്തപുരം: മലബാറിലെ മാപ്പിള കല്യാണ വീടുകളിൽ ബിരിയാണിയാണ് പ്രധാന വിഭവം. ആയിരത്തിലേറെ ആളുകൾ ഉണ്ണാനെത്തിയാലും ഞൊടിയിടയിൽ എല്ലാവർക്കും ഭക്ഷണമെത്തും. അതിന് ബിരിയാണി വെപ്പുകാർക്ക് പ്രത്യേക മെയ് വഴക്കമുണ്ട് താനും. വെപ്പുകാർ മുതൽ സപ്ലൈ ചെയ്യുന്നവർ വരെ ബിരിയാണിക്കാര്യത്തിൽ വിദഗ്ധരാകുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. അത്തരത്തിൽ ബിരിയാണി വിളമ്പുന്ന കാര്യത്തിൽ മിടുക്കനായ ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ബിരിയാണിക്കായി ദംകൂട്ടിവെച്ച് ചിക്കൻപ്ലേറ്റ് ഒരു കൈയിലെ പ്ലേറ്റ് കൊണ്ട് ഉയർത്തിയെറിഞ്ഞ് ഈ സമയം കൊണ്ട് ചെമ്പിൽ നിന്നും അരിയെടുത്ത് പ്ലേറ്റ് നിറയ്ക്കുന്ന ബിരിയാണിക്കാരനാണ് സോഷ്യൽ മീഡിയയിലുടെ താരം. ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിരിയാണി വിളമ്പുന്ന സൂപ്പർ സപ്ലെയർ എന്നാണ് അദ്ദേഹത്തെ സോഷ്യൽ മീഡിയിയൽ വിശേഷിപ്പിക്കുന്നത്. വീഡിയോ കണ്ടു നോക്കാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP