Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളുടെ വിവാഹത്തിന് ബന്ധുക്കളെ ക്ഷണിക്കാൻ പോകവേ മകന്റെ ബൈക്കിൽ നിന്ന് തെറിച്ച് വീണ അമ്മ മരിച്ചു; അപകടമുണ്ടായത് ഹംപിൽ ബൈക്ക് കയറവെ റോഡിലേക്ക് തെറിച്ച് വീണ്: അണഞ്ഞ് പോയത് ജനുവരി എട്ടിന് വിവാഹം നടക്കാനിരുന്ന ഒരു കുടുംബത്തിന്റെ സന്തോഷം

മകളുടെ വിവാഹത്തിന് ബന്ധുക്കളെ ക്ഷണിക്കാൻ പോകവേ മകന്റെ ബൈക്കിൽ നിന്ന് തെറിച്ച് വീണ അമ്മ മരിച്ചു; അപകടമുണ്ടായത് ഹംപിൽ ബൈക്ക് കയറവെ റോഡിലേക്ക് തെറിച്ച് വീണ്: അണഞ്ഞ് പോയത് ജനുവരി എട്ടിന് വിവാഹം നടക്കാനിരുന്ന ഒരു കുടുംബത്തിന്റെ സന്തോഷം

കാട്ടാക്കട: മകളുടെ വിവാഹം ക്ഷണിക്കാൻ പോയ അമ്മ ബൈക്കിൽ നിന്നും വീണു മരിച്ചു. ബന്ധുക്കളെ വിവാഹത്തിന് ക്ഷണിക്കാനായി മകന്റെ ബൈക്കിന് പിന്നിലിരുന്ന് പോകവെ അപകടത്തിൽപ്പെട്ട അനിത മേബിൾ(49)ആണ് മരിച്ചത്. പൂവാറിനു സമീപം പാമ്പുകാല എടിഎസ് വില്ലയിൽ തോമസ് യേശുദാസിന്റെ ഭാര്യയും, കരകുളം പഞ്ചായത്ത് മുൻ അംഗവുമായിരുന്നു.

ഇന്നലെ രാവിലെ പത്തുമണിയോടെ വീരണകാവ് സ്‌കൂളിനു മുന്നിലായിരുന്നു അപകടം. ജനുവരി എട്ടിനാണ് മകളുടെ വിവാഹം. വിവാഹത്തിന്
കള്ളിക്കാടുള്ള ബന്ധുക്കളെ ക്ഷണിക്കാൻ മകനുമൊത്തു പോവുകയായിരുന്നു അനിത. മകൻ അഖി തോമസ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഹംപ്ിൽ കയറവെ ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.

വീരണകാവ് സ്‌കൂളിനു മുന്നിലെ ഹംപിൽ ബൈക്ക് കയറവെ അനിത മേബിൾ തെറിച്ചു റോഡിലേക്കു വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയ്ക്കു ഗുരുതര പരുക്കേറ്റ അനിത മേബിൾ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മക്കൾ: മകൾ: അസിതോമസ്, അഭിതോമസ്, അഖിതോമസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP