Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യത്തെ ക്രിസ്തുമസും അടിപൊളിയാക്കി നാത്തൂനും നാത്തൂനും; ചട്ടയും മുണ്ടും അണിഞ്ഞ് ക്യൂട്ട് ലുക്കിൽ മേഘ്‌നയുടെയും ഡിംപിളിന്റെയും ക്രിസ്തുമസ് ആഘോഷം: വീഡിയോ വൈറൽ

ആദ്യത്തെ ക്രിസ്തുമസും അടിപൊളിയാക്കി നാത്തൂനും നാത്തൂനും; ചട്ടയും മുണ്ടും അണിഞ്ഞ് ക്യൂട്ട് ലുക്കിൽ മേഘ്‌നയുടെയും ഡിംപിളിന്റെയും ക്രിസ്തുമസ് ആഘോഷം: വീഡിയോ വൈറൽ

നടി മേഘ്‌നയ്ക്കും ഡിംപിളിനും ഇത്തവണത്തെ ക്രിസ്തുമസ് വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. കാരണം ഇരുവരുടെയും വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ് ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ വൻ ആഘോഷ പരിപാടികളായിരുന്നു നാത്തൂനും നാത്തൂനും കൂടി സംഘടിപ്പിച്ചിരുന്നത്.

ചട്ടയും മുണ്ടും അണിഞ്ഞ് പരമ്പരാഗത ക്രിസ്ത്യൻ വേഷത്തിലാണ് ഇരുവരും ഇത്തവണത്തെ ക്രിസ്തുമസിനെ വരവേറ്റത്. ഇരുവരുടെയും ക്രിസ്തുമസ് ആഘോഷത്തിന്റെ വീഡിയോയാണു സോഷിൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മേഘ്നയുടേയും ഡിംപിളിന്റെയും വിവാഹവും വിവാഹ വീഡിയോയും സോഷിൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

സീരിയൽ താരം ഡിംപിളിന്റെ സഹോദരൻ ഡോൺ ടോണിയേയാണു മേഘ്ന വിവാഹം ചെയ്തിരിക്കുന്നത്. ബിസിനസുകാരനായ ആൻസൺ ഫ്രാൻസിസാണു ഡിംപിൾ റോസിന്റെ വരൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP