Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവരെയും ലയിപ്പിച്ച് ഒറ്റബാങ്കായി തീർന്ന എസ്.ബി.ഐ. കൊള്ളസംഘമായി മാറിയോ? മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് പാവങ്ങളിൽ നിന്ന് ആറുമാസത്തിനിടെ ശേഖരിച്ചത് 1500 കോടി രൂപ! വമ്പന്മാർ വായ്പയെടുത്ത് മുങ്ങുമ്പോൾ മിണ്ടാതെ പൊതുമേഖലാ ബാങ്ക് ആകെ നേടിയ ലാഭത്തിന്റെ പാതിയും കൈക്കലാക്കിയതുകൊള്ളയിലൂടെ

എല്ലാവരെയും ലയിപ്പിച്ച് ഒറ്റബാങ്കായി തീർന്ന എസ്.ബി.ഐ. കൊള്ളസംഘമായി മാറിയോ? മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് പാവങ്ങളിൽ നിന്ന് ആറുമാസത്തിനിടെ ശേഖരിച്ചത് 1500 കോടി രൂപ! വമ്പന്മാർ വായ്പയെടുത്ത് മുങ്ങുമ്പോൾ മിണ്ടാതെ പൊതുമേഖലാ ബാങ്ക് ആകെ നേടിയ ലാഭത്തിന്റെ പാതിയും കൈക്കലാക്കിയതുകൊള്ളയിലൂടെ

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ശതകോടികൾ ഓരോവർഷവും കിട്ടാക്കടമായി എഴുതിത്ത്ത്ത്ത്തള്ളുന്നതിൽ അല്പംപോലും കുണ്ഠിതം ഇന്ത്യയിലെ ബാങ്കുകൾക്കില്ല. ശതകോടികൾ വായ്പയെടുത്ത് മുങ്ങുന്ന വമ്പന്മാരെക്കുറിച്ചും തിരിച്ചടവ് മുടക്കുന്നവരെക്കുറിച്ചും പരാതിയുമില്ല. എന്നാൽ, അന്നത്തെ അന്നത്തിന് വകയില്ലാതെ അക്കൗണ്ടിൽ ശേഷിക്കുന്ന പണം പിൻവലിക്കുന്ന പട്ടിണിപ്പാവങ്ങളെ മിനിമം ബാലൻസ് നിലനിർത്തിയില്ലെന്ന പേരിൽ പിഴിയുന്നതിൽ രാജ്യത്തെ പരമോന്നത പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ്ക്ക് യാതൊരു മടിയുമില്ല.

2017 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ മിനിമം ബാലൻസ്് ഇല്ലെന്ന പേരിൽ അക്കൗണ്ട് ഉടമകളിൽനിന്ന് എസ്.ബി.ഐ. ശേഖരിച്ചത് 1771 കോടി രൂപ! 2017 ജൂലൈ-സെപ്റ്റംബർ കാലയളവിൽ ബാങ്കിന്റെ ആകെ ആദായത്തെക്കാൾ കൂടുതലാണിത്. 1581.55 കോടി രൂപയായിരുന്നു ആ പാദത്തിലെ ആദായം. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ആർജിച്ച അറ്റാദായത്തിന്റെ പാതിയോളം വരുമിത്. 3586 കോടിയാണ് ബാങ്കിന്റെ ആ അർധവാർഷിക ആദായം.

മിനിമം ബാലൻസ് നിലനിർത്താതിരുന്നവരിൽനിന്ന് 2016-17 സാമ്പത്തിക വർഷം എസ്.ബി.ഐ പണമൊന്നും ഈടാക്കിയിരുന്നില്ല. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടപ്പുസാമ്പത്തിക വർഷമാണ് ഈ പിഴ ബാങ്ക് തിരികെ കൊണ്ടുവന്നത്. 42 കോടിയോളം സേവിങ്‌സ് ബാങ്ക് അക്കൗണ്ടാണ് എസ്.ബി.ഐയിലുള്ളത്. ഇതിൽ 13 കോടിയോളം എണ്ണം പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് കീവിൽ വരുന്നതും ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകളുമാണ്. ഇവ രണ്ടും മിനിമം ബാലൻസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മിനിമം ബാലൻസ് ഇനത്തിൽ അക്കൗണ്ട് ഉടമകളിൽനിന്ന് കൊള്ള നടത്തിയത് എസ്.ബി.ഐയാണ്. എസ്.ബി.ഐ. കഴിഞ്ഞാൽ പഞ്ചാബ് നാഷണൽ ബാങ്കാണ് ഇക്കാര്യത്തിൽ മുന്നിൽ. മുൻ സാമ്പത്തിക വർഷവും എസ്.ബി.ഐ. ഒഴികെയുള്ള ബാങ്കുകൾ മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴ ഈടാക്കിയിരുന്നു. എസ്.ബി.ടി. അടക്കം പ്രധാന ബാങ്കുകളുമായുള്ള ലയനം പൂർത്തിയായതാണ്, എസ്.ബി.ഐയുടെ കണക്കിൽ വൻതോതിലുള്ള വർധനയ്ക്ക് കാരണം.

2016-17 കാലയളവിൽ 130.64 കോടി രൂപ പിഴയീടാക്കിയ പഞ്ചാബ് നാഷണൽ ബാങ്ക് 2017-18 സാമ്പത്തിക വർഷം നവംബർ വരെ 97.34 കോടി രൂപ ഈടാക്കി. മുൻ സാമ്പത്തിക വർഷം 56.63 കോടി രൂപ ഈടാക്കിയ സെൻട്രൽ ബാങ്ക് ഈ സാമ്പത്തിക വർഷം നവംബർ വരെ 68.67 കോടി രൂപ ഈടാക്കി. കാനറ ബാങ്ക് മുൻവർഷം 106.58 കോടിയും ഇക്കുറി 62.16 കോടിയും ഈടാക്കിയപ്പോൾ, ഐഡിബിഐ ഇത് യഥാക്രമം 88.23 കോടിയും 52.15 കോടിയും സ്വന്തമാക്കി.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മെട്രോ നഗരങ്ങളിൽ 5000 രൂപയും മറ്റു നഗരങ്ങളിൽ 3000 രൂപയുമായിരുന്നു മിനിമം ബാലൻസ് വേണ്ടിയിരുന്നത്. ഇതിൽ മെട്രോ നഗരങ്ങളിൽ 50 ശതമാനം വരെ കുറവ് വരുത്തുന്നവർക്ക് 50 രൂപയും 50 മുതൽ 75 ശതമാനം വരെ കുറവ് വരുത്തുന്നവർക്ക് 75 രൂപയും അതിനുമുകളിൽ വീഴ്ച വരുത്തുന്നവർക്ക് 100 രൂപയുമായിരുന്നു പിഴ. മറ്റു നഗരങ്ങളിൽ ഇത് യഥാക്രമം 40 രൂപ, 60 രൂപ, 80 രൂപ എന്നിങ്ങനെയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP