Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരാട് കോഹ്ലിയെ 17 കോടി നൽകി നിലനിർത്തി ബാംഗ്ലൂർ; 15 കോടിക്ക് ധോണി വീണ്ടും ചെന്നൈയിലെത്തിയപ്പോൾ ഗംഭീറിനെ നിലനിർത്താതെ കൊൽക്കത്ത; രോഹിതിനെ മുംബൈ നിലനിർത്തിയപ്പോൾ സ്മിത്തിനെ തിരിച്ചെത്തിച്ച് രാജസ്ഥാൻ

വിരാട് കോഹ്ലിയെ 17 കോടി നൽകി നിലനിർത്തി ബാംഗ്ലൂർ; 15 കോടിക്ക് ധോണി വീണ്ടും ചെന്നൈയിലെത്തിയപ്പോൾ ഗംഭീറിനെ നിലനിർത്താതെ കൊൽക്കത്ത; രോഹിതിനെ മുംബൈ നിലനിർത്തിയപ്പോൾ സ്മിത്തിനെ തിരിച്ചെത്തിച്ച് രാജസ്ഥാൻ

മുംബൈ: കാത്തിരുന്ന ഐ.പി.എൽ പൂരത്തിൽ ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ടീമുകൾ. 17 കോടി രൂപ മുടക്കി വിരാട് കോഹ്ലിയെ ടീമിൽ നിലനിർത്തിയിരിക്കുകയാണ് ബാംഗ്ലൂർ. അതേ സമയം കൊൽക്കത്ത തങ്ങളുടെ ക്യാപ്റ്റനായ ഗൗതം ഗംഭീറിനെ നിലനിർത്തിയില്ല.

15 കോടി രൂപ നൽകി ധോണിയെ നിലനിർത്തിയപ്പോൾ കൂട്ടായി 11 കോടി നൽകി സൂരേഷ് റൈനയേയും 7 കോടി നൽകി രവീന്ദ്ര ജഡേജയേയും തങ്ങളുടേതാക്കി.

ഗംഭീറിനെ കൈവിട്ട കൊൽക്കത്ത 8.5 കോടി നൽകി സുനിൽ നരൈനയേയും 7 കോടി നൽകി ആേ്രന്ദ റസ്സലിനേയും കൂട്ടിലാക്കി.ക്രിസ് ഗെയിലിനെ നില നിർത്തിയ ബാംഗ്ലൂർ എബിഡിക്ക് 11 കോടിയും നൽകാൻ തീരുമാനിച്ചപ്പോൾ 1.75 കോടി രൂപയ്ക്കാണ് സർഫ്രാസ് ഖാനെ നിലനിർത്തി.

രാജസ്ഥാൻ സ്റ്റീവ് സ്മിത്തിനെ നിലനിർത്തിയപ്പോൾ അക്‌സർ പട്ടേലിനെ നിലനിർത്തിയിരിക്കുകയാണ് പഞ്ചാബ്. ഡൽഹി റഷഭ് പന്തിനേയും ക്രിസ് മോറിസിനേയും ശ്രേയസ് അയ്യരേയുമാണ് നിലനിർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP