Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്ത് വർഷം പ്രണയിച്ച ശേഷം 21-ാം വയസ്സിൽ കെട്ടണമെങ്കിൽ സുശീലയ്ക്ക് എത്ര വയസ്സുണ്ടായിരിക്കും? എകെജിയെ ബാലപീഡകൻ എന്ന് വിശേഷിപ്പിച്ച് വിടി ബൽറാം; ആഞ്ഞടിച്ച് ഇടത് സൈബർ പോരാളികൾ; പറഞ്ഞിട്ട് പോയാൽ മതിയെന്ന് വെല്ലുവിളിച്ച് നടി അരുന്ധതിയും

പത്ത് വർഷം പ്രണയിച്ച ശേഷം 21-ാം വയസ്സിൽ കെട്ടണമെങ്കിൽ സുശീലയ്ക്ക് എത്ര വയസ്സുണ്ടായിരിക്കും? എകെജിയെ ബാലപീഡകൻ എന്ന് വിശേഷിപ്പിച്ച് വിടി ബൽറാം; ആഞ്ഞടിച്ച് ഇടത് സൈബർ പോരാളികൾ; പറഞ്ഞിട്ട് പോയാൽ മതിയെന്ന് വെല്ലുവിളിച്ച് നടി അരുന്ധതിയും

മറുനാടൻ ഡെസ്‌ക്

കോഴിക്കോട്: കമ്മ്യൂണസ്റ്റ് നേതാവ് എ.കെ ഗോപാലാൻ ബാലപീഡനം നടത്തിയെന്ന് പറഞ്ഞ വി.ടി ബൽറാം എംഎ‍ൽഎ. മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സിപിഎം സൈബർ പോരാളികൾ. എന്നാൽ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിടി ബൽറാമും. ഇതോടെ വിഷയം സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചയാവുകയാണ്. സിപിഎം സൈബർ പോരാളികൾ ബൽറാമിനെതിരെ കടന്നാക്രമണമാണ് നടത്തുന്നത്.

'ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി':എന്നാണ് ബൽറാമിന്റെ പക്ഷം. ' വളർന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളർന്നു വരുന്ന സുശീലയും എന്നിൽ മോഹങ്ങൾ അങ്കുരിപ്പിച്ചു'. ഈ വാക്കുകൾ ഫയറിലോ മുത്തുച്ചിപ്പിയിലോ സോളാർ റിപ്പോർട്ടിലോ അല്ല, പത്ത് നാൽപ്പത് വയസ്സുള്ള, വിവാഹിതനായ, ഒരു വിപ്ലവ നേതാവ് ഒളിവുജീവിതകാലത്ത് അഭയം നൽകിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച് പറഞ്ഞതാണ്-ബൽറാം പറയുന്നു. പിണറായി വിജയൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിന് പിന്തുണ നൽകിയതായുള്ള വാർത്തയെ അടിസ്ഥാനപ്പെടുത്തി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലാണ് ബൽറാം വിവാദ കമന്റുകളിട്ടത്. ഗ്രൂപ്പംഗങ്ങൾ വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് ബൽറാം 'ഇങ്ങനെ ഇവരുടെ വിവരക്കേടും കയ്യിലിരിപ്പും കാരണം കേരളത്തിനുണ്ടാകുന്ന ചീത്തപ്പേര് മാറ്റാൻ കേരളം ആയുർദൈർഘ്യത്തിലും സാക്ഷരതയിലുമൊക്കെ നമ്പർ വൺ ആണെന്ന് പറഞ്ഞ് സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി രാജ്യമൊട്ടുക്ക് പരസ്യം കൊടുക്കേണ്ടിവരുന്നതാണ് ഏറ്റവും കഷ്ടം' എന്ന കമന്റുമായി രംഗത്തെത്തിയത്.

ഇതിന് മറുപടിയായി വന്ന കമന്റുകൾക്ക് മറുപടി നൽകുമ്പോഴാണ് തൃത്താല എംഎൽഎ എകെജി ബാലപീഡനം നടത്തിയതായി ആരോപിച്ചത്. 'എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതൽ ഒളിവുകാലത്ത് അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്ലവപ്രവർത്തനങ്ങൾ വരെയുള്ളതിന്റെ വിശദാംശങ്ങൾ ഉമ്മർ ഫാറൂഖ് തന്നെ നൽകുന്നതായിരിക്കും' എന്നാണ് ബൽറാം കമന്റിട്ടിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി വന്ന കമന്റുകൾക്ക് മറുപടി നൽകവേ ' വളർന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളർന്നു വരുന്ന സുശീലയും എന്നിൽ മോഹങ്ങൾ അങ്കുരിപ്പിച്ചു'. ഈ വാക്കുകൾ ഫയറിലോ മുത്തുച്ചിപ്പിയിലോ സോളാർ റിപ്പോർട്ടിലോ അല്ല, പത്ത് നാൽപ്പത് വയസ്സുള്ള, വിവാഹിതനായ, ഒരു വിപ്ലവ നേതാവ് ഒളിവുജീവിതകാലത്ത് അഭയം നൽകിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച് പറഞ്ഞതാണ്. അവരെ ദൈവങ്ങളാക്കിക്കൊണ്ടു നടക്കുന്നവരിൽ നിന്ന് നിലവാരത്തിന്റെ ക്ലാസ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് കമന്റിട്ടിരിക്കുന്നത്.

ബൽറാമിന്റെ തുടർന്നുള്ള കമന്റുകളിലൊന്ന് '14 വയസ്സുള്ള മോഹൻദാസ് എന്ന ബാലൻ ഏതാണ്ട് സമാനപ്രായക്കാരിയായ കസ്തൂർബയെ അന്നത്തെ നാട്ടാചാരപ്രകാരം വിവാഹം ചെയ്യുന്നത് പോലെയല്ല നാൽപ്പത് കഴിഞ്ഞ വിവാഹിതനായ ഒരാൾ അഭയം നൽകിയ വീട്ടിലെ പന്ത്രണ്ട് വയസ്സായ ഒരു ബാലികയുമായി ബന്ധം സ്ഥാപിക്കാൻ മുതിരുന്നത്. നാട്ടിലെ അനാചാരങ്ങളും പീഡോഫീലിയയും തമ്മിലുള്ള വ്യത്യാസം അന്തം കമ്മികൾക്കല്ലാത്ത ബാക്കിയുള്ളവർക്ക് മനസ്സിലാവും' എന്നാണ്. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയത്. വലിയ വിമർശനങ്ങളും ഉയർന്നു. ഇതിന് ശേഷവും നിലപാടിൽ ഉറച്ചു നിന്ന് തന്റെ എഫ് ബി പേജിൽ ബൽറാം എത്തി. തന്നെ ആക്രമിക്കുന്നവർക്ക് ചരിത്ര രേഖകൾ സഹിതം മറുപടി പറയുകയാണ് ബൽറാം ചെയ്തത്.

ബൽറാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ആദ്യത്തേത് 'പോരാട്ടകാലങ്ങളിലെ പ്രണയം' എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബർ 20ന് പ്രസിദ്ധീകരിച്ച വാർത്ത. 'ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്' എകെ ഗോപാലൻ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാർത്തയിൽ ഹിന്ദു ലേഖകൻ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കിൽ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വർഷത്തോളം നീണ്ട പ്രണയാരംഭത്തിൽ അവർക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തിൽ സുശീലയുടെ വീട്ടിൽ എകെജി ഒളിവിൽ കഴിഞ്ഞപ്പോഴാണ് അവർ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാർത്തയിൽ പറയുന്നു. 1929 ഡിസംബറിൽ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തിൽ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങൾ സാക്ഷാൽ എകെ ഗോപാലന്റെ ആത്മകഥയിൽ നിന്ന്. ഒളിവിൽ കഴിയുന്ന കാലത്ത് അഭയം നൽകിയ വീട്ടിലെ സ്‌കൂൾ വിദ്യാർത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളിൽ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലിൽ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാർദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലിൽ നിന്ന് പുറത്തുകടന്നാലുടൻ വിവാഹിതരാകാൻ അവർ തീരുമാനിക്കുന്നു. അങ്ങനെ ജയിൽമോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന 'മമത'യും ആത്മകഥയിൽനിന്ന് നമുക്ക് വായിച്ചെടുക്കാം.

എകെജി പലർക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തേയും പാർലമെന്ററി പ്രവർത്തനത്തേയും കുറിച്ച് ഏവർക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുത് എന്ന് ഭക്തന്മാർ വാശിപിടിച്ചാൽ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുൻപൊരിക്കൽ അഭിപ്രായം പറഞ്ഞ എഴുത്തുകാരൻ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല.
#പറയേണ്ടത്_പറഞ്ഞിട്ടേ_പോകുന്നുള്ളൂ

അതിനിടെ ബൽറാമിന്റെ വാദങ്ങൾ തെറ്റെന്ന് സമർത്ഥിക്കുന്ന പോസ്റ്റുകളും സജീവമാണ്. അനീഷ് ഷംസുദ്ദീൻ കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെ

കോൺഗ്രസിൽ എഴുത്തും വായനയും അറിയാവുന്ന അപൂർവ്വം ചിലരിൽ ഒരാളാണു വി ടി ബൽറാം എന്ന് , ചിലരെങ്കിലും തെറ്റ്ധരിച്ചിട്ടുണ്ട് ,അങ്ങനെ വല്ല ധാരണയും ഉണ്ടെങ്കിൽ ഇന്നത്തോടെ അത് മാറ്റിയേക്ക് ?? ശിശു പീഡകരെ ന്യായീകരിച്ചുകൊണ്ട് ബൽറാമിന്റെ പ്രിയ ശിഷ്യൻ അനൂബ് വി ആർ AKG യുടെ ആത്മകഥ വളച്ചൊടിച് പോസ്റ്റ് ചെയ്തത് കണ്ണും പൂട്ടി വിഴുങ്ങി അതുപോലെ ശർദ്ധിച് വെക്കാൻ വിവരക്കേട് മാത്രം പോര , ഉളുപ്പില്ലായിമ കൂടി വേണം ബൽറാമെ

' വളർന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളർന്നു വരുന്ന സുശീലയും എന്നിൽ മോഹങ്ങൾ അങ്കുരിപ്പിച്ചു . ഈ വാക്കുകൾ ഫയറിലൊ മുത്തുചിപ്പിയിലൊ അല്ല , AKG യുടെ ആത്മകഥയിൽ ഉള്ളതാന്നാണു ' , മഞ്ച് കോൺഗ്രസ് കാരൻ അനൂബും , ഗുരു വി ടി ബൽറാമും പറയുന്നത് . ഇതിലെ സത്യം എന്തെന്ന് നോക്കാം

' എന്റെ ജീവിത കഥ ' A K G പേജ് 193

' ഞാൻ ഒളിവിൽ നിന്ന് പുറത്ത് വന്നപ്പോൾ ഒരു സഖാവ് എന്നെ അറിയിച്ചു ' സുശീല ഫോട്ടോയും വെച്ച് കാത്തിരിക്കുന്നു അങ്ങ് എഴുത്തെഴുതാത്തതിൽ അവൾ ദുഃഖിതയാണു. അവളെ കാണണമെന്ന് ഞാൻ തീരുമാനിചു . സഖാവ് കൃഷ്ണ പിള്ള എന്റെ കൂടെ വരാമെന്ന് പറഞ്ഞു . എന്നാൽ എനിക്കത് ചെയാൻ കഴിഞ്ഞില്ല . ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു . ഞാൻ കോയംബത്തൂർ ജയിലിൽ കിടക്കുംബോൾ അവൾ എന്നെ കാണാൻ വന്നു . നാട്ടിലെ വളർന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് കൂടുതൽ മമത തോന്നി . ഞാൻ ജയിലിൽ നിന്ന് പുറത്ത് വന്നാലുടനെ വിവാഹിതരാകണമെന്ന് ഞങ്ങൾ അവിടെവെച്ച് അപ്പോൾ തന്നെ തീരുമാനിച്ചു '

മഞ്ജ് വാങ്ങിക്കൊടുത്ത് കുട്ടികളെ വശീകരിച്ച് രതി വൈകൃതം നടത്താനുള്ള ബാലപീഡകരുടെ അവകാശത്തിനു വേണ്ടി പേന ഉന്തുന്ന , അനൂബിനെ രക്ഷിക്കാനാണു ബൽറാം ഈ പാടൊക്കെ പെടുന്നത് എന്നതാണു അൽഭുതം. ' നാട്ടിലെ വളർന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീലയോട് എനിക്ക് മമത തോന്നി ' എന്ന് പറയുന്നത് 1947 ൽ ജയിലിൽ കിടക്കുന്ന AKG യെ കാണാൻ വന്ന യുവതിയായ സുശീലയെ ആണു . അവിടെ വെച്ച് അവർ വിവാഹിതരാകാനും തീരുമാനിച്ചു . എന്നാൽ വി ടി ബൽറാം പറയുന്നത് 12 വയസുള്ള സുശീലയെ നോക്കി AKG ക്ക് മോഹങ്ങൾ അങ്കുരിചു എന്നാണു .' മഞ്ചൻ ' അനൂബിനെ വെളുപ്പിക്കാൻ എന്തിനാ ബൽറാമെ ഇങ്ങനെ നുണ പറയുന്നത്

സാമൂഹ്യ പ്രവർത്തകയും നടിയുമായ ബി അരുന്ധതിയും ബൽറാമിനെ വിമർശിച്ചു. സോഷ്യൽ മീഡിയയിൽ എന്ത് അസംബന്ധംവും വിളിച്ച് പറഞ്ഞ ബലറാം താങ്കൾ ഒരു എംഎ‍ൽഎയാണെന്നും ഇത് ഒരു പൊതു സ്ഥലമാണെന്നും ഒർക്കണമെന്നും അരുന്ധതി ഓർമിപ്പിച്ചു. എ.കെ.ജി യെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവെന്ന രീതിയിൽ നിങ്ങൾ ബഹുമാനിക്കണമെന്നില്ല. പക്ഷെ ഇന്ത്യൻ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഡനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാൻ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടായെന്നും അരുന്ധതി ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP