Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഞ്ഞ് മൂടിയ മലയിൽ നിന്നും സൂര്യ പ്രകാശത്തിന്റെ വേഗതയിൽ ഹിമപാതം നിങ്ങളെ വിഴുങ്ങാൻ വന്നാൽ എന്തു ചെയ്യും; തലനാരിഴയ്ക്ക് വൻ ദുരന്തത്തത്തിൽ നിന്നും രക്ഷപ്പെട്ട സ്‌നോ ബോർഡറുടെ വീഡിയോ വൈറലാകുന്നു

മഞ്ഞ് മൂടിയ മലയിൽ നിന്നും സൂര്യ പ്രകാശത്തിന്റെ വേഗതയിൽ ഹിമപാതം നിങ്ങളെ വിഴുങ്ങാൻ വന്നാൽ എന്തു ചെയ്യും; തലനാരിഴയ്ക്ക് വൻ ദുരന്തത്തത്തിൽ നിന്നും രക്ഷപ്പെട്ട സ്‌നോ ബോർഡറുടെ വീഡിയോ വൈറലാകുന്നു

വീഡിയോ കണ്ടാൽ ആരുടെയും ഹൃദയം നിലച്ചു പോകും. ജീവനും കയ്യിൽ പിടിച്ച് അതിസാഹസികമായി തെല്ലും കൂസലില്ലാതെ ജീവിതത്തിലേക്ക് തിരികെ കയറിയ അൽഫോൻസ് ഗ്രാഷ്യ എന്ന 28കാരന്റെ വീഡിയോ ആണ് ആരെയും ശ്വാസം പിടിച്ചിരുത്തുന്നത്.

മഞ്ഞ് മൂടിക്കിടക്കുന്ന പൈരീൻസ് മലകളിൽ നിന്നും കുത്തിയൊലിച്ച് വന്ന ഹിമപാതത്തിൽ നിന്നും സ്‌നോ ബോർഡിൽ കയറി സൂര്യ പ്രകാശത്തേക്കാളും വേഗത്തിൽ കുതിച്ചാണ് അൽഫോൻസ് തന്നെ വിഴുങ്ങാൻ വന്ന മഞ്ഞു  പാളികളിൽ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 19നായിരുന്നു സംഭവം.

അൽഫോൻസിന്റെ സുഹൃത്താണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. തന്റെ സുഹൃത്ത് അപകടത്തിലാണെന്ന് കണ്ടപ്പോൾ ഇയാൾ അലറി വിളിക്കുന്നതും അൽഫോൻസിനെ വളരെ വേഗം എത്താൻ എൻകറേജ് ചെയ്യുന്നതും വീഡിയോയിൽ കാണാം.

ഒരു ഡോക്യുമെൻട്രി ഷൂട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് പൈരീൻ മലനിരകളിൽ അൽഫോൻസ് കയറിയത്. എന്നാൽ പെട്ടെന്നുണ്ടായ ഹിമപാതം അൽഫോൻസിനെ വിഴുങ്ങാൻ എത്തുകയായിരുന്നു. ഇതിൽ നിന്നും അത്ഭുതകരമായാണ് അൽഫോൻസ് രക്ഷപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP