Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രം കുറിച്ച് കൊണ്ട് ലോക കേരള മഹാ സഭക്ക് കേരള നിയമസഭ ഹാളിൽ തുടക്കം കുറിക്കുന്നു;അയർലണ്ടിലെ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ചു ക്രാന്തിയുടെ സെക്രട്ടറി അഭിലാഷും

ചരിത്രം കുറിച്ച് കൊണ്ട് ലോക കേരള മഹാ സഭക്ക് കേരള നിയമസഭ ഹാളിൽ തുടക്കം കുറിക്കുന്നു;അയർലണ്ടിലെ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ചു ക്രാന്തിയുടെ സെക്രട്ടറി അഭിലാഷും

ലോകത്തിലെ മറ്റേതു പ്രവാസി സമൂഹങ്ങളുടേതുപോലെ ചരിത്രപരമായി ആഴത്തിലുള്ള പ്രവാസി സമൂഹമാണ് മലയാളികളുടേതു. പ്രവാസികളുടെ ആശയങ്ങൾ, പ്രശ്‌നങ്ങൾ, പദ്ധതികൾ ഇവയെല്ലാം ചർച്ച ചെയ്യുന്നതിന് കേരളീയരായ പ്രവാസികളെ ഉൾക്കൊള്ളാനൊരു ജനാധിപത്യ വേദി എന്ന കേരളസർക്കാരിന്റെ നൂതന ആശയമാണ് ലോക കേരള സഭ. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞുപോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങൾ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചയും, സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാൻ ഉതകുന്ന ഒരു വേദി കൂടി ആയി ലോക കേരള സഭ മാറുമ്പോൾ ജനാധിപത്യത്തിലെ ഒരു പുത്തൻ മാതൃക ആണ് സൃഷ്ടിക്കപ്പെടുന്നത്.

ലോകമെമ്പാടും ഉള്ള പ്രവാസി സമൂഹങ്ങളിൽ നിന്ന് സർക്കാർ നോമിനേറ്റ് ചെയ്ത നൂറു അംഗങ്ങളും എല്ലാ എം എൽ എ മാരും എം പിആരും മന്ത്രിമാരും മുഖ്യമന്ത്രിയും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദരും അടങ്ങുന്നതാണ് ലോക കേരള സഭ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭാ ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലും ആയിരിക്കും. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ഏഴംഗ പ്രസീഡിയം ആയിരിക്കും സഭയെ നിയന്ത്രിക്കുന്നത്.

വരുന്ന ജനുവരി പന്ത്രണ്ട് പതിമൂന്ന് തീയതികളിൽ കേരള നിയമ സഭ ഹാളിൽ കൂടുന്ന പ്രഥമ സമ്മേളനത്തിൽ പ്രവാസികളെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ലോക കേരള സഭയിൽ ഐറിഷ് മലയാളികളെ പ്രതിനിധീകരിച്ചു ക്രാന്തിയുടെ പ്രഥമ സെക്രട്ടറിയായ ശ്രീ അഭിലാഷ് തോമസിനെ സർക്കാർ നോമിനേറ്റ് ചെയ്തു.

അയർലണ്ടിലെ പ്രവാസികളായ ഇന്ത്യക്കാരുടെ ഇടയിൽ പുരോഗമന, മതേതര, ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രാന്തി എന്ന സംഘടന ൽ സ്ഥാപിക്കപ്പെട്ടത്. രൂപം കൊണ്ടതിനു ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അയർലണ്ടിലെ പ്രവാസികളുടെ ശ്രദ്ധയാകർഷിക്കുന്ന പ്രവർത്തനം കാഴ്ചവെക്കാൻ ക്രാന്തിക്ക് സാധിച്ചു. ക്രാന്തിയുടെ പ്രഥമ സെക്രട്ടറിയായ അഭിലാഷ് കഴിഞ്ഞ പത്തുവർഷക്കാലമായി അയർലണ്ടിലെ പ്രവാസി മലയാളികൾക്കിടയിൽ കലാ സാംസ്‌കാരിക വേദികളിലെ സജീവസാന്നിധ്യവുമാണ്.വാട്ടർഫോർഡിൽ നിവാസി ആണ്. അഭിലാഷിന് ലോക കേരള സഭയിൽ ഐറിഷ് മലയാളികളുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രശ്‌നങ്ങളെകുറിച്ച് സംസാരിക്കുന്നതിനും പ്രവാസ ലോകത്തെ ജീവിതാനുഭങ്ങളിൽ നിന്ന് മനസിലാക്കിയ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും ഉള്ള അവസരം ലഭിക്കും.

കേരളത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഈ സഭ വേദിയാകും. രണ്ടു ദിവസത്തെ പരിപാടികൾ, കേരള നിയമസഭയിലെ സഭാനടപടികൾക്ക് അനുസൃതമായാണ് നടക്കുന്നത്. ഗൗരവമേറിയ ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദികൂടിയാണ് പ്രസ്തുത സഭ. സമ്മേളനത്തിനൊടുവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിക്കേണ്ട വിഷയങ്ങളിൽ വിശദവും മൂർത്തവുമായ ഉപദേശനിർദേശങ്ങൾ സമർപ്പിക്കുക എന്നതാണ് ഒന്നാം ലോക കേരളസഭയുടെ പ്രധാന കർത്തവ്യം. ഒരു സമ്മേളനമെന്നതിലുപരി ഒരു ലോക കേരള പാർലമെന്റ് എന്ന നിലയ്ക്കുവേണം ഓരോ കേരളീയനും ലോക കേരളസഭയെ സമീപിക്കാൻ. അയർലണ്ടിലെ മലയാളികൾക്ക് പ്രവാസജീവിതവുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള ഏതെങ്കിലും വിഷയങ്ങൾ ലോക കേരള സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ താല്പര്യമുണ്ടെങ്കിൽ അവ ക്രാന്തിയുടെ ഇമെയിൽ [email protected]ലെക്ക് അയച്ചുതരണമെന്നു ഭാരവാഹികൾ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP