Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗത്താഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; സന്ദർശകർക്ക് ഏഴാം വിക്കറ്റും നഷ്ടമായി; ആകെയുള്ള പ്രതീക്ഷയായ പൂജാരയും പുറത്തായതോടെ ലീഡ് വഴങ്ങാൻ സാധ്യത

സൗത്താഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; സന്ദർശകർക്ക് ഏഴാം വിക്കറ്റും നഷ്ടമായി; ആകെയുള്ള പ്രതീക്ഷയായ പൂജാരയും പുറത്തായതോടെ ലീഡ് വഴങ്ങാൻ സാധ്യത

കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ പ്രതീക്ഷയായിരുന്ന ചേതേശ്വർ പൂജാരയും പോയതോടെ ആദ്യ ഇന്നിങ്‌സിൽ ലീഡ് വഴങ്ങാനുള്ള സാധ്യതയിലാണ് ടീം.96റൺസിനിടെ ഇന്ത്യയുടെ ഏഴ് വിക്കറ്റുകൾ നഷ്ടമായി.

മൂന്നു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്നനിലയിൽ ബാറ്റിനിറങ്ങിയ ഇന്ത്യ അതീവ പ്രതിരോധത്തിലാണ് കളിച്ചത്. 59 പന്തിൽ നിന്നാണ് രോഹിത് 11 റൺസെടുത്തത്. റബാഡയാണ് രോഹിതിനെ പുറത്താക്കിയത്. 26 റൺസുമായി ചേതേശ്വർ പൂജാര ഫിലാൻഡറിന് മുന്നിൽ വീണു.
മൂന്ന് വിക്കറ്റ കയ്യിലിരിക്കെ 190 റൺസ് പിന്നിലാണ് ഇന്ത്യ.

ഇന്നലെ 286 റൺസിന് ഇന്ത്യ ദക്ഷിണാഫ്രിക്കൻ സംഘത്തെ പുറത്താക്കിയിരുന്നു. എന്നാൽ മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യയുടെ കേളികേട്ട ബാറ്റിങ് നിര ഡെയ്ൽ സ്‌റ്റെയ്‌ന്റെയും വെർനോൺ ഫിലാൻഡറുടെയും കഗിസോ റബാദയുടെയും തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ പതറി. ഓപണർമാരായ മുരളി വിജയ് (1), ശിഖർ ധവാൻ (16), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (5) എന്നിവരാണ് പുറത്തായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP