Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉള്ളുരുകിയുള്ള പ്രാർത്ഥനകൾ ഫലിച്ചു; ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസം; എച്ച് 1 ബി വിസക്കാരെ തൽക്കാലം തിരിച്ചയ്ക്കില്ലെന്ന് യുഎസ് സർക്കാർ

ഉള്ളുരുകിയുള്ള പ്രാർത്ഥനകൾ ഫലിച്ചു; ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസം; എച്ച് 1 ബി വിസക്കാരെ തൽക്കാലം തിരിച്ചയ്ക്കില്ലെന്ന് യുഎസ് സർക്കാർ

മറുനാടൻ മലയാളി ഡസ്‌ക്‌

വാഷിങ്ടൺ: ആശങ്കയും ഭീതിയും നിറഞ്ഞ നാളുകളായിരുന്നു ഇതുവരെ. ഇനി അൽപം ആശ്വാസം. എച്ച്1 ബി താത്കാലിക വിസയിൽ അമേരിക്കയിൽ എത്തിയവരെ തൽകാലം തിരിച്ചയക്കില്ലെന്ന് യുഎസ് സർക്കാർ വ്യക്തമാക്കി.

എച്ച് 1 ബി താത്കാലിക വിസാ നിയമം കർശനമാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായും ഇതിന്റെ ഭാഗമായി 7.50 ലക്ഷം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും ആശങ്ക ഉയർന്നിരുന്നു.ഇതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്ന യൂ എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് വ്യക്തമാക്കിയത്.

എച്ച് 1 ബി വിസയിൽ അമേരിക്കയിലെത്തിയവരെ സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ നിർബന്ധിതരാക്കുന്ന ഒരു നിയന്ത്രണവും പരിഗണിക്കുന്നില്ലെന്ന് യുഎസ്‌സിഎസ് വ്യക്തമാക്കി.ഇതോടെ എച്ച് 1 ബി വിസയുടെ കാലാവധി നീട്ടിക്കിട്ടുന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റം വരില്ലെന്ന് വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP