Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിക്കി പോണ്ടിങ് ഓസീസ് ടീം സഹപരിശീലകൻ; നിയമനം ത്രിരാഷ്ട്രപരമ്പരയ്ക്കായി

റിക്കി പോണ്ടിങ് ഓസീസ് ടീം സഹപരിശീലകൻ; നിയമനം ത്രിരാഷ്ട്രപരമ്പരയ്ക്കായി

മറുനാടൻ മലയാളി ഡസ്‌ക്

മെൽബൺ: മുൻ നായകൻ റിക്കി പോണ്ടിംഗിനെ ഓസ്‌ട്രേലിയൻ ടീമിന്റെ സഹപരിശീലകനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയമിച്ചു. ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകൾ കൂടി പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായാണ് പോണ്ടിംഗിനെ നിയമിച്ചിരിക്കുന്നത്.

ഫെബ്രുവരി മൂന്നിന് സിഡ്‌നിയിൽ ന്യൂസിലൻഡിനെതിരേയാണ് ഓസീസിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന പരമ്പരയുടെ ഫൈനൽ ഫെബ്രുവരി 21ന് ഓക്ലൻഡിലാണ്.

ഓസീസ് മുഖ്യപരിശീലകൻ ഡാരൻ ലേമാന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച പോണ്ടിങ് അദ്ദേഹത്തോടൊപ്പമുള്ള പ്രവർത്തനം ആസ്വദിക്കാൻ കഴിയുമെന്നും പറഞ്ഞു. തങ്ങൾ നല്ല സുഹൃത്തുക്കളാണ്. തങ്ങൾ ഒരുമിച്ച് ക്രിക്കറ്റ് ആസ്വദിച്ചവരാണ്. ലേമാനെ സഹായിക്കുക എന്ന ചുമതല മാത്രമേ തനിക്കുള്ളൂ എന്നും തങ്ങൾ ഒരുമിച്ച് മുന്നോട്ടുപോകുമെന്നും പോണ്ടിങ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP