Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാലിന് പിന്നാലെ അതിഥി വേഷം ചെയ്യാൻ മമ്മൂട്ടിയും; ക്യാപ്റ്റനിൽ ജയസൂര്യയുടെ കൂടെ മമ്മൂട്ടി എത്തും; നടൻ സിനിമയിലെത്തുക നടനായി തന്നെ

മോഹൻലാലിന് പിന്നാലെ അതിഥി വേഷം ചെയ്യാൻ മമ്മൂട്ടിയും; ക്യാപ്റ്റനിൽ ജയസൂര്യയുടെ കൂടെ മമ്മൂട്ടി എത്തും; നടൻ സിനിമയിലെത്തുക നടനായി തന്നെ

മോഹൻലാലിന് പുറമേ അതിഥി വേഷം ചെയ്യാൻ മമ്മൂട്ടി എത്തുന്നതായി റിപ്പോർട്ട്. ഫുട്ബോൾ ഇതിഹാസം വി.പി സത്യന്റെ കഥപറയുന്ന ക്യാപ്റ്റനിലാണ് മമ്മൂട്ടി അതിഥി താരമാവുന്നത്. മമ്മൂട്ടിയായി തന്നെയാണ് ചിത്രത്തിൽ സൂപ്പർ താരം എത്തുന്നത്.

മാധ്യമപ്രവർത്തകനും സിദ്ദിഖിന്റെ അസോസിയേറ്റുമായ പ്രജേഷ് സെൻ തന്റെ ആദ്യ ചിത്രത്തിലൂടെ പുതിയതലമുറയ്ക്ക് മഹാനായ വി.പി. സത്യനെന്ന കളിക്കാരനെ പരിചയപ്പെടുത്തുകയാണ്. ചിത്രത്തിൽ തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, സിദ്ദിഖ്, നിർമൽ പാലാഴി, ലക്ഷ്മി ശർമ്മ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. വി.പി. സത്യന്റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്.

ഗുഡ്വിൽ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജാണ് നിർമ്മിക്കുന്ന ക്യാപ്റ്റന്റെ ചിത്രീകരണം കോഴിക്കോട് ആയിരുന്നു. മമ്മൂട്ടിയുടെ അടുത്ത ചിത്രം അബ്രഹാമിന്റെ സന്തതികൾ നിർമ്മിക്കുന്നതും ജോബി ജോർജ്ജാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP