Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്മാവതായി പേര് മാറിയിട്ടും സിനിമക്ക് രക്ഷയില്ല; ചിത്രത്തിന്റെ റിലീസ് തടയുമെന്ന് രജ്പുത് കർണിസേനയും രാജസ്ഥാനും; സിനിമയുടെ പേര് മാത്രം മാറ്റിയാൽ പോരാ കഥാപാത്രങ്ങളുടെ പേരും മാറ്റണമെന്ന് കർണി സേന

പത്മാവതായി പേര് മാറിയിട്ടും സിനിമക്ക് രക്ഷയില്ല; ചിത്രത്തിന്റെ റിലീസ് തടയുമെന്ന് രജ്പുത് കർണിസേനയും രാജസ്ഥാനും; സിനിമയുടെ പേര് മാത്രം മാറ്റിയാൽ പോരാ കഥാപാത്രങ്ങളുടെ പേരും മാറ്റണമെന്ന് കർണി സേന

ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലിയുടെ 'പത്മാവത്'നെതിരെ ഉള്ള ആക്രമണങ്ങൾ തുടരുന്നു. ചിത്രം ഈ മാസം 25 ന് തീയറ്ററുകളിലെത്താനിരിക്കെ ചിത്രത്തിനെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് രജ്പുത് കർണിസേനയും രാജസ്ഥാനും. ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ മാറ്റണമെന്നാവശ്യപ്പെട്ട് കർണിസേന വീണ്ടും രംഗത്തെത്തി.

സിനിമക്ക് രാജസ്ഥാൻ സർക്കാർ വിലക്ക് എർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും പറഞ്ഞു. ചിത്രത്തിന് ഇനിയും മാറ്റം വരുത്തണം എന്നാണ് കർണി സേന പ്രവർത്തകരുടെ ആവശ്യം. സിനിമയുടെ പേര് മാത്രം മാറ്റിയാൽ പോരാ കഥാപാത്രങ്ങളുടെ പേരും മാറ്റണമെന്ന് കർണി സേന നേതാവ് മഹിപാൽ സിങ് ആവശ്യപ്പെട്ടു.

2017 ഡിസംബർ ഒന്നിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം തീവ്ര ഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് സെൻസർ ബോർഡ് അനുമതി ലഭിക്കാൻ വൈകിയതിനെ തുടർന്നാണ് റിലീസ് നീണ്ടു പോയത്.കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി.

പിന്നീട് ചിത്രത്തിൽ അഞ്ച് 5 ഭേദഗതികളാണ് വരുത്തിയത്. ചിത്രത്തിൽ നിന്ന് സംവിധായകന്റെ നിർദ്ദേശപ്രകാരം ഡൽഹി, ചിത്തോർ, മേവാർ എന്നീ സ്ഥലങ്ങളുടെ പേരുകൾ ഒഴിവാക്കിയിട്ടുണ്ട്.രജപുത്രരുടെ സംസ്‌കാരത്തെ അപമാനിക്കുന്ന ഇതിവൃത്തമാണ് ചിത്രത്തിന്റേതെന്ന് ഉയർത്തിക്കാട്ടിയാണ് രജ്പുത് കർണിസേനയും മറ്റും രംഗത്ത് വന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP