Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന്മാരുടെ പുലിക്കുട്ടികൾ! മത്സരം ജയിപ്പിച്ച നിർണ്ണായക സെഞ്ച്വറി കരസ്ഥമാക്കി രാഹുൽ ദ്രാവിഡിന്റെയും സുനിൽ ജോഷിയുടെയും മക്കൾ: സമിത്തും ആര്യനുമാണ് താരം

അച്ഛന്മാരുടെ പുലിക്കുട്ടികൾ! മത്സരം ജയിപ്പിച്ച നിർണ്ണായക സെഞ്ച്വറി കരസ്ഥമാക്കി രാഹുൽ ദ്രാവിഡിന്റെയും സുനിൽ ജോഷിയുടെയും മക്കൾ: സമിത്തും ആര്യനുമാണ് താരം

ബെംഗളൂരു: അച്ഛന് പിറന്ന മക്കളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡിന്റെയും സുനിൽ ജോഷിയുടെയും മക്കൾ.

ക്രിക്കറ്റ് മത്സരത്തിൽ ടീമിനെ ജയിപ്പിച്ച നിർണ്ണായക സെഞ്ച്വറികൾ നേടിയാണ് ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും സുനിൽ ജോഷിയുടെ മകൻ ആര്യൻ ജോഷിയും താരമായത്.

മല്യ അതിഥി ഇന്റർനാഷണൽ സ്‌കൂളിന് വേണ്ടിയാണ് നിർണായക സെഞ്ച്വറി നേടി ഇരുവരും താരമായത്. സമിത് ദ്രാവിഡ് 150 റൺസ് എടുത്തപ്പോൾ ആര്യൻ ജോഷി 1540 റൺസും നേടി.

2015ൽ നടന്ന അണ്ടർ 125 ഗോപാലൻ ക്രിക്കറ്റ് ചലഞ്ചിൽ ബെസ്റ്റ് ബാറ്റ്‌സമാനായും മുൻപ് സമിത് ദ്രാവിഡ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ബിടിആർ കപ്പിനു വേണ്ടിയുള്ള അണ്ടർ 14 ടീമിലാണ് സമിത്തും ആര്യനും മത്സരിച്ചത്. 412 റൺസിനാണ് ഇവർ എതിരാളികളായ വിവേകാനന്ദ സ്‌കൂളിനെ തോൽപ്പിച്ചത്.

നേരത്തെ തന്നെ ക്രിക്കറ്റിൽ സജീവമായിരുന്ന സമിതിന്റെ പ്രകടനങ്ങൾ ശ്രദ്ധേയമായിട്ടുണ്ട്. ബാംഗ്ലൂർ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിലടക്കം സജീവമാണ് സമിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP