Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലു വയസ്സുള്ള മകളെ കൊന്നു കളഞ്ഞത് പെറ്റമ്മയും രണ്ട് കാമുകന്മാരും ചേർന്ന്; ചോറ്റാനിക്കരയെ നടുക്കിയ ക്രൂരതയിൽ മൂവരും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി: കാമുകന്മാർക്കൊപ്പം ഇഷ്ടം പോലെ സല്ലപിക്കാൻ മകളെ ഇല്ലാതാക്കിയ അമ്മയ്ക്ക് ഏത്ര വർഷം തടവ് വിധിക്കും?

നാലു വയസ്സുള്ള മകളെ കൊന്നു കളഞ്ഞത് പെറ്റമ്മയും രണ്ട് കാമുകന്മാരും ചേർന്ന്; ചോറ്റാനിക്കരയെ നടുക്കിയ ക്രൂരതയിൽ മൂവരും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി: കാമുകന്മാർക്കൊപ്പം ഇഷ്ടം പോലെ സല്ലപിക്കാൻ മകളെ ഇല്ലാതാക്കിയ അമ്മയ്ക്ക് ഏത്ര വർഷം തടവ് വിധിക്കും?

മറുനാടൻ ഡസ്‌ക്

കൊച്ചി: നാലു വയസ്സുള്ള സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ്അമ്മയ്ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. കാമുകൻ മകളെ തറയിലെറിഞ്ഞ് കൊലപ്പെടുത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം മറവു ചെയ്യാനടക്കം എല്ലാത്തിനും മുൻകൈ എടുത്തത് അമ്മയാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. അമ്മയുടെ കാമുകന്റെ ക്രൂരതയിൽ കൈയുകളും വാരിയെല്ലും ഒടിഞ്ഞും ജനനേന്ദ്രിയത്തിൽ ആഴത്തിൽ മുറിവേറ്റുമാണ് എൽകെജി വിദ്യാർത്ഥിനിയായ നാലു വയസ്സുകാരി മരിച്ചത്.

കാമുകന്മാരുമായി സ്വൈര്യ വിഹാരത്തിന് തടസ്സമായതോടെയാണ് ചൊറ്റാനിക്കരക്കാരിയായ തിരുവാണിയൂർ ആലുങ്കൽ വീട്ടിൽ റാണി (29) സ്വന്തം മകളെ കൊലപ്പെടുത്താൻ കൂട്ടു നിന്നത്. മകളെ കൊന്നകേസിൽ അമ്മയും രണ്ട് കാമുകന്മാരും കുറ്റക്കാരാണെന്ന് കോടതി. ശിക്ഷാവിധി 12-ന് പ്രഖ്യാപിക്കും. റാണിയുടെ കാമുകന്മാരായ തിരുവാണിയൂർ മീമ്പാറ കോണംപറമ്പിൽ രഞ്ജിത്ത് (34), തിരുവാണിയൂർ കരിക്കോട്ടിൽ ബേസിൽ (24) എന്നിവരെയാണ് കുറ്റക്കാരായി പോക്സോ കോടതി കണ്ടെത്തിയത്.  സ്വന്തം മകളെ ഇല്ലാതാക്കാൻ കൂട്ടു നിന്ന ഈ അമ്മയ്ക്ക് എത്ര വർഷം തടവായിരിക്കും വിധിക്കുക എന്ന് ഉറ്റു നോക്കുകയാണ് ജനം. 

2013 ഒക്ടോബർ 29-നാണ് റാണിയുടെ എൽ.കെ.ജി. വിദ്യാർത്ഥിയായിരുന്ന മകൾ കൊല്ലപ്പെട്ടത്. കൊലയ്ക്ക കൂട്ടു നിന്ന റാണി കുട്ടിയുടെ മൃതദേഹം മറവ് ചയ്ത് പിറ്റേ ദിവസം ചോറ്റാനിക്കര പൊലീസിലെത്തി കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകുകയായികുന്നു. ഇവരുടെ മൊഴികളിൽ സംശയംതോന്നിയ പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോൾ കള്ളി വെളിച്ചത്തായി.

കുത്തഴിഞ്ഞ ജീവിതമായിരുന്നു റാണിയുടേത്. ഇവരുടെ ഭർത്താവ് വിനോദ് സംഭവം നടക്കുമ്പോൾ കഞ്ചാവ് കേസിൽ ജയിലിലായിരുന്നു. കാമുകന്മാരായ രഞ്ജിത്തിനും ബേസിലിനും ഒപ്പമായിരുന്നു റാണിയുടെ ജീവിതം. റാണിക്ക് രഞ്ജിത്തുമായി വർഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. അവിഹിത ബന്ധങ്ങൾക്ക് മകൾ തടസ്സമാകുമെന്ന് കരുതിയാണ് കൊല നടത്തിയത്. സഹോദരൻ എന്ന മട്ടിലാണ് ബേസിൽ അമ്പാടിമലയിലെ വീട്ടിൽ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്.

എൽകെജി വിദ്യാർത്ഥിയായിരുന്ന കുട്ടി സ്‌കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ അമ്മ റാണിയും ബേസിലും വീട്ടിൽ ഉണ്ടായിരുന്നില്ല. ആ സമയം വീട്ടിൽ ഉണ്ടായിരുന്ന രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടി ഉച്ചത്തിൽ കരഞ്ഞതോടെ കുട്ടിയുടെ മുഖം പൊത്തിപ്പിടിക്കുകയും ചെറുത്ത കുട്ടിയെ ഇയാൾ കഴുത്തിൽ കൈമുറുക്കി വലിച്ചെറിയുകയുമായിരുന്നു.

തലയുടെ പിൻവശം ഇടിച്ച് വീണ കുട്ടി തൽക്ഷണം മരിച്ചു. തുടർന്ന് ടെറസിന്റെ മുകളിൽ ഇയാൾ കുട്ടിയെ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും എത്തി. ആദ്യം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് യഥാർഥവിവരം രഞ്ജിത്ത് അറിയിച്ചു. എവിടെ മറവുചെയ്യണമെന്ന് റാണി തന്നെയാണ് നിർദ്ദേശിച്ചത്. ബിഗ്ഷോപ്പറിൽ പൊതിഞ്ഞാണ് മൃതദേഹം കൊണ്ടുപോയത്.

രാത്രി ഒമ്പതോടെ ആരക്കുന്നം കടയിക്കാവളവിനുസമീപം മണ്ണെടുക്കുന്ന സ്ഥലത്ത് കുഴിച്ചിട്ടു. തുടർന്ന് വെളുപ്പിന് ഇരുവരും തിരിച്ചെത്തി കുറച്ചകലെയായി ജെ.സി.ബി. ഉപയോഗിച്ച് ആറടിയോളം താഴ്ചയിൽ കുഴിയെടുത്ത് വീണ്ടും കുഴിച്ചിട്ടു.

തലയ്ക്ക് പിൻവശത്ത് മുറിവേറ്റിരുന്നു. വാരിയെല്ല്, കൈ എന്നിവ ഒടിഞ്ഞിരുന്നു. ജനനേന്ദ്രിയത്തിൽ ആറ്് സെന്റീമീറ്ററോളം മുറിവുണ്ടായിരുന്നു. വർഷങ്ങളായി രഞ്ജിത്തിന് റാണിയുമായി ബന്ധമുണ്ടായിരുന്നു. ഇതിനിടയിൽ ഇളയ കുട്ടിയെ നോക്കാൻ കഴിയില്ലെന്നുപറഞ്ഞ് റാണി കുട്ടിയെ സ്വന്തം വീട്ടിലാക്കി. മൂത്ത കുട്ടിയെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് എപ്പോഴും ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP