Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ഫുട്‌ബോൾ അല്ല; ഡെൽഹി ഡൈനാമോസ് മാത്രമാണ് ഫുട്‌ബോൾ കളിച്ചത്; ബ്ലാസ്റ്റേഴ്‌സിനോടുള്ള അരിശം തീരാതെ ഡെൽഹി ഡൈനാമോസ് കോച്ച് മിഗുവേൽ പോർച്ചുഗൽ

കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ഫുട്‌ബോൾ അല്ല; ഡെൽഹി ഡൈനാമോസ് മാത്രമാണ് ഫുട്‌ബോൾ കളിച്ചത്; ബ്ലാസ്റ്റേഴ്‌സിനോടുള്ള അരിശം തീരാതെ ഡെൽഹി ഡൈനാമോസ് കോച്ച് മിഗുവേൽ പോർച്ചുഗൽ

ന്യൂഡൽഹി: ഇയാൻ ഹ്യൂമിന്റെ ഹാട്രിക്ക് മികവിൽ ഡൽഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയതോടെ കലിപ്പിലാണ് ഡൈനാമോസ് കോച്ച് മിഗുവേൽ പോർച്ചുഗൽ.കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ഫുട്‌ബോൾ അല്ലെന്നും ഡെൽഹി ഡൈനാമോസ് മാത്രമാണ് ഫുട്‌ബോൾ കളിച്ചതെന്നും കോച്ച് പറയുന്നു.

'ഡെൽഹി ഡൈനാമോസ് മാത്രമാണ് ഫുട്‌ബോൾ കളിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ഫുട്‌ബോൾ അല്ല. മുൻ മത്സരങ്ങളിൽ അവർ കളിച്ച ലോംഗ് ബോൾ ടാക്ടിക്‌സ് മാത്രമാണ് അവർക്കുള്ളത് കേരള ബ്ലാസ്റ്റേഴ്‌സിനോടോ ഇന്നലത്തെ റഫറിയിംങ്ങിനോടൊ തനിക്ക് എതിർപ്പില്ലെന്നും പക്ഷെ ഫുട്‌ബോൾ കളിച്ചത് ഡെൽഹി മാത്രമാണെന്നും അത് കളിക്കാത്ത ടീമാണ് മൂന്നു ഗോൾ അടിച്ചതെന്നും ഡെൽഹി കോച്ച് പറഞ്ഞു.

സീസണിൽ വളരെ മോശം പ്രകടനം നടത്തി ഐ എസ് എൽ ടേബിളിൽ ഏറ്റവും പിറകിലാണ് ഇപ്പോൾ ഡെൽഹി ഉള്ളത്. ഇന്നലത്തെ ബ്ലാസ്റ്റേഴ്‌സിനോടുള്ള 3-1 പരാജയം കൂടെ ആയതോടെ ഡെൽഹിയുടെ ഈ സീസണിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP