Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ കേരളത്തിന് മൂന്നാം തോൽവി; ആന്ധ്ര നാല് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ വിജയം നേടി; ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു

സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ കേരളത്തിന് മൂന്നാം തോൽവി; ആന്ധ്ര നാല് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ വിജയം നേടി; ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു

മറുനാടൻ മലയാളി ബ്യൂറോ

വിശാഖപട്ടണം: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ കേരളത്തിന് മൂന്നാം തോൽവി. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ആന്ധ്ര വിജയിച്ചത്. 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 12 ഓവറിൽ 120 റൺസിന് ഓൾഔട്ടായി. വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്ര നാല് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ വിജയം നേടി. അവസാന പന്തിൽ സിക്‌സറിലൂടെയാണ് ആന്ധ്ര വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് സഞ്ജു സാംസൺ- വിഷ്ണു വിനോദ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. 20 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറും പറത്തിയ വിഷ്ണു വിനോദ് 42 റൺസ് നേടി. സഞ്ജു 32 റൺസ് നേടി പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ 65 റൺസ് സ്‌കോർ ചെയ്ത് ലഭിച്ച മുൻതൂക്കം മധ്യനിരയ്ക്ക് മുതലാക്കാൻ കഴിയാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. ഓപ്പണർമാർ പുറത്തായ ശേഷം മൂന്നാമനായി ക്രീസിലെത്തിയ സച്ചിൻ ബേബിക്ക് മാത്രമാണ് രണ്ടക്കം (10) കടക്കാൻ കഴിഞ്ഞത്. ആന്ധ്രയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരൻ ഹരിശങ്കർ റെഡ്ഡി നാല് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗിൽ ആന്ധ്ര ബാറ്റ്‌സ്മാന്മാർ കേരളത്തിന്റെ ബൗളർമാരെ ഗ്രൗണ്ടിന്റെ നാലുപാടും പായിച്ചു. 34 പന്തിൽ 64 റൺസ് നേടിയ അശ്വിൻ ഹെബാറാണ് വിജയശില്പി. അശ്വിൻ ആറ് ഫോറും നാല് സിക്‌സും നേടി. ക്യാപ്റ്റൻ ഹനുമ വിഹാരി 25 റൺസ് നേടി. ഇന്ത്യൻ താരം ബേസിൽ തന്പി മൂന്ന് ഓവറിൽ 35 റൺസാണ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് നേടിയത്.

മൂന്നാം തോൽവിയോടെ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP