Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കപ്പിനും ചുണ്ടിനും ഇടയിൽ വച്ച് ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാകുമോ? പിള്ളയുടെ ആവശ്യങ്ങൾ അതിരു കടന്നതോടെ ഡിമാൻഡുകൾ ഒന്നുമില്ലാത്ത കോവൂർ കുഞ്ഞുമോനെ ചേർത്ത് മന്ത്രിയാക്കാൻ ആലോചിച്ച് എൻസിപി; എന്തു പറഞ്ഞാലും ചെയ്യുമെന്ന് സമ്മതിച്ച് കുഞ്ഞുമോനും; എൻസിപിക്ക് അനുവദിച്ച മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാൻ കൊണ്ട് പിടിച്ച ശ്രമം തുടരുന്നു

കപ്പിനും ചുണ്ടിനും ഇടയിൽ വച്ച് ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാകുമോ? പിള്ളയുടെ ആവശ്യങ്ങൾ അതിരു കടന്നതോടെ ഡിമാൻഡുകൾ ഒന്നുമില്ലാത്ത കോവൂർ കുഞ്ഞുമോനെ ചേർത്ത് മന്ത്രിയാക്കാൻ ആലോചിച്ച് എൻസിപി; എന്തു പറഞ്ഞാലും ചെയ്യുമെന്ന് സമ്മതിച്ച് കുഞ്ഞുമോനും; എൻസിപിക്ക് അനുവദിച്ച മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാൻ കൊണ്ട് പിടിച്ച ശ്രമം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എം മാണി ഇടുതപക്ഷത്ത് എത്തിയാൽ അവർക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകേണ്ടിവരും. മന്ത്രിസഭയിൽ ഒഴിവുള്ളതും രണ്ട് മന്ത്രിപദങ്ങൾ. അതുകൊണ്ട് തന്നെ രണ്ട് എംഎൽഎമാരും വിവാദങ്ങളിൽ കുടുങ്ങിയയ എൻസിപി പ്രതിസന്ധിയിലാണ്. എൻസിപിയുടെ രണ്ട് എംഎൽഎമാർക്കും മന്ത്രിപദ സാധ്യത ഉടനില്ലെന്ന് വ്യക്തമാണ്. ഇതോടെയാണ് ഒറ്റയ്ക്കുള്ള ഏതെങ്കിലും എംഎൽഎയെ മന്ത്രിയാക്കി പ്രാതനിധ്യത്തിനുള്ള നീക്കം എൻസിപി സജീവാക്കിയത്.

കെബി ഗണേശ് കുമാറും കോവൂർ കുഞ്ഞുമോനുമാണ് എൻസിപിയുടെ മനസ്സിലുള്ളത്. മന്ത്രിസഭാപ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാൻ കഴിയുന്ന രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ലെങ്കിലും പുറത്തുനിന്ന് ആരെ മന്ത്രിയാക്കുമെന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. കെ.ബി.ഗണേശ്‌കുമാറിനുവേണ്ടി ഒരു വിഭാഗവും കോവൂർ കുഞ്ഞുമോനുവേണ്ടി മറുവിഭാഗവുമാണു രംഗത്ത്. ഗണേശിനെ മന്ത്രിയാക്കണമെങ്കിൽ ആർ ബാലകൃഷ്ണ പിള്ളയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കേണ്ടി വരും. മന്ത്രിയായാൽ ഗണേശ് കുമാർ സ്വന്തം വഴിക്ക് പോവുകയും ചെയ്യും. ഈ സാഹചര്യത്തിൽ പറഞ്ഞാൽ കേൾക്കുന്ന കോവൂർ പോരെ എന്ന ചിന്തയാണ് എൻസിപിയിൽ സജീവമാകുന്നത്.

ഗണേശ് കുമാറിനുവേണ്ടി എൻസിപി സംസ്ഥാനപ്രസിഡന്റ് ടി.പി.പീതാംബരൻ നിൽക്കുമ്പോൾ, കോവൂർ കുഞ്ഞുമോനെയാണു തോമസ് ചാണ്ടി വിഭാഗം പരിഗണിക്കുന്നത്. എ.കെ.ശശീന്ദ്രന്റെ കൂടി വിശ്വാസം നേടാനാണു ചാണ്ടി വിഭാഗത്തിന്റെ ശ്രമം. പിള്ളയും ഗണേശ് കുമാറുമെത്തിയാൽ പാർട്ടി അവരുടെ പിടിയിലാകുമെന്ന ആശങ്ക ഒരു പക്ഷത്തിനുണ്ട്. ബാലകൃഷ്ണ പിള്ള പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകാനും ശ്രമിക്കും. ഇതോടെ കുടുംബ പാർട്ടിയായി എൻസിപി മാറും. അതുകൊണ്ട് കോവൂർ മതിയെന്നാണ് തോമസ് ചാണ്ടി പക്ഷത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഗണേശിന് അനുകൂലമാണ്. ഗണേശിനെ മന്ത്രിയാക്കി ഗതാഗത വകുപ്പ് ഏൽപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം.

ഗണേശ് കുമാറിനെ എൻസിപിയിലെത്തിച്ചു മന്ത്രിയാക്കാനുള്ള നീക്കം ഏതാനും ആഴ്ച മുൻപ് ടി.പി.പീതാംബരന്റെ നേതൃത്വത്തിൽ നടന്നുവെങ്കിലും അതു പൊളിഞ്ഞിരുന്നു. പാർട്ടിയെയാകെ വിശ്വാസത്തിലെടുക്കാതെ നീക്കം നടത്തിയതാണ് എതിർപ്പിനു വഴിയൊരുക്കിയത്. പിണറായിയുടെ മനസ്സ് അറിഞ്ഞായിരുന്നു നീക്കം. ഗതാഗതവകുപ്പ് നേരത്തേ കൈകാര്യം ചെയ്തയാളെന്ന നിലയിൽ ഗണേശിനു വീണ്ടും ഒരവസരം കൊടുക്കണമെന്ന ചിന്ത സിപിഎം നേതൃത്വത്തിലുണ്ട്. എന്നാൽ, ഘടകകക്ഷികൾക്കു മാത്രം മന്ത്രിസഭാപ്രാതിനിധ്യം നൽകിയാൽ മതിയെന്ന തീരുമാനമാണു മന്ത്രിസഭാരൂപീകരണവേളയിൽ എൽഡിഎഫ് എടുത്തത്. അതു ലംഘിക്കാനാവില്ല. ഇതിന് വേണ്ടിയാണ് എൻസിപി വഴിയെ കുറിച്ച് ചർച്ചയാക്കിയത്.

മുന്നണിക്ക് പുറത്തുള്ള ഗണേശിനെ മന്ത്രിയാക്കിയാൽ അതുപോലെ പുറത്തുനിൽക്കുന്ന കോവൂർ കുഞ്ഞുമോൻ, കെ.വിജയൻപിള്ള, പി.ടി.എ.റഹീം എന്നിവർ വിവേചനം കാട്ടിയെന്ന പരാതിയുമായി രംഗത്തുവരും. അതുകൊണ്ടാണ് ഘടകകക്ഷിയായ എൻസിപിയിൽ ചേർന്നു മന്ത്രിയാകാനുള്ള നീക്കം ഗണേശ് നടത്തിയത്. ആദ്യ ഘട്ടത്തിൽ പിള്ള ഇതിന് എതിരായിരുന്നു. എന്നാൽ സിപിഎം നിലപാട് തിരിച്ചറിഞ്ഞ് ഗണേശിനെ മന്ത്രിയാക്കാൻ കൂടെ കൂടാമെന്ന് പിള്ളയും അറിയിച്ചു. പക്ഷേ തന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പാർട്ടി മൊത്തമായി പിള്ളയുടെ കൈയിലേക്ക് പോകുമെന്ന ആശങ്ക എൻസിപിയിൽ സജീവമായത്. ഇതോടെ കോവൂരിന് സാധ്യത കൂടുകയായിരുന്നു.

എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടപ്പാണ്. കൈയേറ്റ വിവാദത്തിൽ കുടുങ്ങിയ തോമസ് ചാണ്ടി കേസിൽ നിന്ന് കുറ്റവിമുക്തനായി മന്ത്രിയായി തിരിച്ചെത്താമെന്ന മോഹത്തിലായിരുന്നു. ഇതിന് തടയിടാനായിരുന്നു വിജിലൻസിന്റെ അന്വേഷണ പ്രഖ്യാപനം. ഹണി ട്രാപ്പിൽ കുടുങ്ങിയ എകെ ശശീന്ദ്രനും പീഡനക്കേസ് വിനയാണ്. ഹൈക്കോടതിയിൽ നിന്ന് കുറ്റവിമുക്തനാകാനുള്ള ശശീന്ദ്രന്റെ മോഹം പൊലിയുകയും ചെയ്തു. ഇതോടെ എൻസിപിയിലെ രണ്ട് എംഎൽഎമാർക്കും മന്ത്രിയായി ഉടനൊന്നും മടങ്ങിയെത്താനാകില്ലെന്നും ഉറപ്പായി. ഇതോടെയാണ് പുറത്തു നിന്ന എംഎൽഎമാരെ എത്തിച്ച് മന്ത്രിയെ ഉണ്ടാക്കാൻ എൻസിപി നീക്കം തുടങ്ങിയത്.

ഗണേശ് കുമാറിനെ ഗതാഗത മന്ത്രിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് നിലവിൽ ക്യാബിനറ്റ് പദവിയുണ്ട്. മുന്നോക്കക്ഷേമ കോർപ്പറേഷന്റെ ചെയർമാനാണ് പിള്ള. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് പോലൊരു ചെറുപാർട്ടിക്ക് മറ്റൊരു കാബിനറ്റ് പദവി കൂടി കൊടുക്കുക അസാധ്യമാണ്. പിള്ള സ്ഥാനം ഒഴിഞ്ഞാൽ മാത്രമേ ഇതിന് സാധ്യതയുള്ളൂ. അതു സംഭവിക്കാതെ ഗണേശ് കുമാറിനെ മന്ത്രിയാക്കിയാൽ മറ്റ് ഘടകകക്ഷികളും അവകാശ വാദവുമായെത്തും.

അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് ബിയെ ഇടതുപക്ഷത്ത് എടുത്താലും ഗണേശിന് മന്ത്രിയാക്കാൻ കടമ്പകൾ ഏറെയാണ്. അതുകൊണ്ടാണ് എൻസിപിയിലൂടെ ഗണേശിനെ മന്ത്രിയാക്കാനുള്ള നീക്കം നടന്നത്. പക്ഷേ പിള്ളയുടെ വില പേശൽ പാർട്ടിക്ക് അംഗീകരിക്കാനാവില്ലെന്ന് എൻസിപി തിരിച്ചറിയുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP