Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാജി പാപ്പന്റെ തിയറ്ററിൽ എത്താത്ത ദൃശ്യങ്ങൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ; ആട്2 വിൽ ഡിലീറ്റ് ചെയ്തത് ഷാജി പപ്പന്റെ വീട്ടു കാര്യങ്ങൾ; വീഡിയോ കാണാം

ഷാജി പാപ്പന്റെ തിയറ്ററിൽ എത്താത്ത ദൃശ്യങ്ങൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ; ആട്2 വിൽ ഡിലീറ്റ് ചെയ്തത് ഷാജി പപ്പന്റെ വീട്ടു കാര്യങ്ങൾ; വീഡിയോ കാണാം

ക്രിസ്മസ് റലീസായെത്തി തിയറ്ററിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രം ആട്2 വിലെ തിയേറ്ററിലെത്താത രംഗങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. സിനിമയുടെ അണിയറക്കാർ യൂട്യൂബിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത്വിട്ടത്. ഷാജി പാപ്പൻ എന്ന ജയസൂര്യയുടെ കഥാപാത്രത്തിെന്റ വീട്ടിൽ നടക്കുന്ന ചില രംഗങ്ങളാണ് പ്രേക്ഷകർക്കായി പുറത്ത് വിട്ടത്.

ഷാജി പപ്പനും മകളും അയൽപ്പക്കത്തെ കഥാപാത്രങ്ങളുമായുള്ള സംഭാഷണങ്ങളാണ് വീഡിയോയിലുള്ളത്.വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചത്.ക്രിസ്മസ്‌റി ലീസായി തിയേറ്ററിലെത്തിയ ആട്2, മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നതിനിടെയാണ് ഇപ്പോൾ ഡീലിറ്റ് ചെയ്ത രംഗങ്ങൾ എത്തിയത്.

സിനിമയുടെ ചിത്രീകരണത്തിനിടയിൽ വിനായകന് അപകടം സംഭവിച്ചിരുന്നുവെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിന് നേരെ ബോംബെറിഞ്ഞ് വിനായകനും കൂട്ടുകാരും നടന്നുവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വിനായകൻ ബോംബ് പുറകിലോട്ടെറിഞ്ഞതിന് ശേഷം നടന്നു വരുന്ന രംഗമായിരുന്നു. പ്രതീക്ഷിക്കാത്ത തരത്തിൽ ബോബംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് നിർമ്മാതാവ് വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിനിമയിലെ കൂടുതൽ ദൃശ്യങ്ങൾ അണിയറക്കാർ തന്നെ പുറത്തുവിട്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP