Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോടിന് ഇത് അഭിമാനത്തിന്റെ നാളുകൾ; രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി കോഴിക്കോടിനെ തിരഞ്ഞെടുത്തു; ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ഏറ്റവും വൃത്തി ഹീനമായ സ്‌റ്റേഷൻ

കോഴിക്കോടിന് ഇത് അഭിമാനത്തിന്റെ നാളുകൾ; രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി കോഴിക്കോടിനെ തിരഞ്ഞെടുത്തു; ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ഏറ്റവും വൃത്തി ഹീനമായ സ്‌റ്റേഷൻ

ന്യൂഡൽഹി : സ്‌കൂൾ കലോൽസവത്തിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കിയതിന്റെ സന്തോഷം അടങ്ങുന്നതിന് മുമ്പേ ഇരട്ടി മധുരമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി കോഴിക്കോടിനെ യാത്രക്കാർ തിരഞ്ഞെടുത്തു. ഒരു യാത്രാ പോർട്ടൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. മുൻ വർഷത്തെ സർവേയിൽ പഞ്ചാബിലെ ബിയാസ് ആയിരുന്നു ഏറ്റവും വൃത്തിയുള്ള സ്റ്റേഷൻ.

രാജ്യത്തെ 40% റെയിൽവേ സ്റ്റേഷനുകൾ വൃത്തിയുള്ളവയാണെന്നും അവയിൽ പകുതിയും ദക്ഷിണേന്ത്യയിൽ ആണെന്നും ട്രാവൽ ആപ് ഇക്‌സിഗോയുടെ സഹായത്തോടെ നടത്തിയ സർവേയിൽ യാത്രക്കാർ പ്രതികരിച്ചു.

അതേ സമയം ഏറ്റവും വൃത്തിഹീനം ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനാണ്. വൃത്തിയുടെ കാര്യത്തിൽ കോഴിക്കോടിനു തൊട്ടുപിന്നിൽ ഹൂബ്ലി ജംക്ഷനും തുടർന്നു ദാവൺഗരെ (കർണാടക), ധൻബാദ് ജംക്ഷൻ (ജാർഖണ്ഡ്), ജബൽപുർ (മധ്യപ്രദേശ്), ബിലാസ്പുർ ജംക്ഷൻ (ഛത്തീസ്‌ഗഡ്) എന്നിവയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP