Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാദിഖ് ഖാനുമായി ഏറ്റ് മുട്ടിയ ട്രംപിന് കനത്ത പരാജയം; പ്രതിഷേധം ഭയന്ന് ബ്രിട്ടൻ സന്ദർശിക്കാനുള്ള നീക്കം ഉപേക്ഷിച്ച് അമേരിക്കൻ പ്രസിഡന്റ്; തീരുമാനം ലണ്ടൻ മേയറുടെ എതിർപ്പും രാജ്ഞിയുടെ നിസംഗതയും

സാദിഖ് ഖാനുമായി ഏറ്റ് മുട്ടിയ ട്രംപിന് കനത്ത പരാജയം; പ്രതിഷേധം ഭയന്ന് ബ്രിട്ടൻ സന്ദർശിക്കാനുള്ള നീക്കം ഉപേക്ഷിച്ച് അമേരിക്കൻ പ്രസിഡന്റ്; തീരുമാനം ലണ്ടൻ മേയറുടെ എതിർപ്പും രാജ്ഞിയുടെ നിസംഗതയും

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായത് മുതൽ അദ്ദേഹം വൈകാതെ യുകെ സന്ദർശിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആവർത്തിച്ച് പുറത്ത് വന്നു കൊണ്ടേയിരുന്നിരുന്നു. അദ്ദേഹം ആദ്യം സന്ദർശിക്കുന്ന വിദേരാജ്യം യുകെയായിരിക്കുമെന്ന പ്രതീക്ഷയും ശക്തമായിരുന്നു. എന്നാൽ അത് പലവധി കാരണങ്ങളാൽ നീണ്ട് നീണ്ട് പോയി. ഏറ്റവും പുതിയ റിപ്പോർട്ട് തന്റെ യുകെ സന്ദർശനം ട്രംപ് റദ്ദാക്കിയിരിക്കുന്നുവെന്നതാണ്. മുസ്ലീങ്ങളോട് തികഞ്ഞ വംശീയത പുലർത്തുന്ന ട്രംപിനെതിരെ തുടക്കം മുതൽക്ക് തന്നെ ആഞ്ഞടിച്ച ബ്രിട്ടനിലെ ചില രാഷ്ട്രീയ നേതാക്കളിൽ മുൻനിരയിലാണ് ലണ്ടൻ മേയർ സാദിഖ് ഖാന്റെ സ്ഥാനം.

ഖാനുമായി സമീപകാലത്ത് ട്രംപ് കടുത്ത വാക്പോരിലുമായിരുന്നു. അവസാനമിതാ ഖാനോട് പരാജയം സമ്മതിച്ചാലെന്ന പോലെ ട്രംപ് യുകെയിലേക്ക് വരുന്നത് റദ്ദാക്കാൻ നിർബന്ധിതനായിരിക്കുകയാണ്. ഖാന്റെ എതിർപ്പിന് പുറമെ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ തന്റെ സന്ദർശനത്തിലുള്ള നിസംഗതയും ട്രപിനെ പിന്നോട്ടടുപ്പിക്കാൻ കാരണമായി എടുക്ക് കാട്ടപ്പെടുന്നുണ്ട്. അഥവാ യുകെയിൽ എത്തിയാൽ തന്നെ തനിക്ക് ഊഷ്മളമായ സ്വീകരണം ലഭിക്കില്ലെന്ന ആശങ്ക കനത്തതോടെ 750 മില്യൺ പൗണ്ട് മുടക്കി ലണ്ടനിൽ പുതിയ യുഎസ് എംബസി പണിയുന്നതിനുള്ള നീക്കത്തിൽ നിന്നും അദ്ദേഹം പിന്മാറിയേക്കുമെന്നും സൂചനയുണ്ട്.

താൻ വൈകാതെ യുകെ സന്ദർശിക്കുമെന്ന് കഴിഞ്ഞ മാസം കൂടി ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസയോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ സന്ദർശനത്തിന് വേണ്ടി യുകെയിൽ വേണ്ടത്ര സജ്ജീകരണങ്ങൾ ഇനിയും തുടങ്ങാത്തതിലും ട്രംപിന് അസംതൃപ്തിയുണ്ട്. പുതുവർഷത്തിൽ യുകെ സന്ദർശിക്കാനും ഇവിടുത്തെ എംബസി ഔദ്യോഗികമായി ഓപ്പൺ ചെയ്യാനുമായിരുന്നു ട്രംപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ട്രംപിന് പകരം യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ റെക്സ് ടില്ലേർസനായിരിക്കും എത്തുകയെന്നും സൂചനയുണ്ട്.

യുകെയിൽ എത്തുന്ന താൻ ഫെബ്രുവരി 26നും 27നും നമ്പർ പത്തിൽ വച്ച് തെരേസയുമായി ചർച്ചകൾ നടത്തുമെന്നും ട്രംപ് ഡയറിയിൽ കുറിച്ചിട്ടിരുന്നു. ഈ ആഴ്ച ഇത് സംബന്ധിച്ച തിയതികൾ ഡൗണിങ് സ്ട്രീറ്റ് സ്ഥിരീകരിക്കാനിരിക്കുകയുമായിരുന്നു. അടുത്ത മാസം നടത്താൻ പദ്ധതിയിട്ടിരുന്ന തന്റെ യുകെ സന്ദർശനത്തോട് രാജ്ഞിയും കുടുംബാംഗങ്ങളും തണുത്ത സമീപനം കൈക്കൊണ്ടതും ട്രംപിനെ നിരാശനാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തന്റ സന്ദർശനം പ്രമാണിച്ച് യുകെയിൽ കടുത്ത പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറുമെന്ന ആശങ്ക ട്രംപ് നേരത്തെ തന്നെ പ്രകടിപ്പിച്ച കാര്യമാണ്. ബ്രിട്ടീഷ് ജനത തന്നെ പിന്തുണക്കാത്തിടത്തോളം കാലം താൻ അവിടം സന്ദർശിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് കഴിഞ്ഞ വർഷം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഇതിന് പുറമെ ട്രംപും തെരേസയും തമ്മിൽ നവംബറിൽ ട്വിറ്ററിൽ വാക്പോര് രൂക്ഷമായിരുന്നു. ബ്രിട്ടൻ ഫസ്റ്റ് എ്ന തീവ്രവലതുപക്ഷ ഗ്രൂപ്പിന്റെ മുസ്ലിം വിരുദ്ധ ട്വീറ്റ് , റീ ട്വീറ്റ് ചെയ്ത ട്രംപിന്റെ നടപടിയെ അന്ന് തെരേസ കടുത്ത ഭാഷയിലായിരുന്നു വിമർശിച്ചിരുന്നത്. എന്നാൽ തന്നിലല്ല തെരേസ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മറിച്ച് ബ്രിട്ടനിൽ വളർന്ന് വരുന്ന തീവ്ര ഇസ്ലാമിക ഭീകരവാദത്തെ അടിച്ചമർത്തുന്നതിൽ ആണെന്നുമായിരുന്നു ട്രംപ് തിരിച്ചടിച്ചിരുന്നത്. ഇതിന് പുറമെ ലണ്ടനിൽ കഴിഞ്ഞ വർഷം ഭീകരാക്രമണം ഉണ്ടായപ്പോഴും പേടിക്കാനൊന്നുമില്ലെന്ന് പ്രതികരിച്ച ഖാനെതിരെ കടുത്ത വിമർശനങ്ങളുമായി ട്രംപ് രംഗത്തെത്തിയതും വൻ വിവാദത്തിന് വഴിയിട്ടിരുന്നു. ട്രംപ് ഇവിടുത്തെ കാര്യം ശ്രദ്ധിക്കേണ്ടെന്നത് പോലുള്ള മറുപടികളേകി ഖാൻ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP