Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കുറവ്; സമ്പാദ്യത്തിലും സാമൂഹിക പദവിയിലും മുന്നിൽ നിൽക്കുന്നവർക്ക് കുട്ടികൾ കുറവ്; രണ്ടു കുട്ടികളുള്ള 84% പേർ ഗർഭനിരോധനം ചെയ്യുന്നു

രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കുറവ്; സമ്പാദ്യത്തിലും സാമൂഹിക പദവിയിലും മുന്നിൽ നിൽക്കുന്നവർക്ക് കുട്ടികൾ കുറവ്; രണ്ടു കുട്ടികളുള്ള 84% പേർ ഗർഭനിരോധനം ചെയ്യുന്നു

തിരുവനന്തപുരം:രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ്. 2004-05ൽ നടത്തിയ സർവേയിൽ ഹിന്ദു, മുസ്ലിം വിഭാഗക്കാർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കാര്യമായ ഏറ്റക്കുറച്ചിൽ കണ്ടെത്തി.

രാജ്യത്ത് ഹിന്ദുക്കൾക്കു ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശതമാനം 2.8ൽ നിന്നും 2.1 ആയും. മുസ്ലിം കുഞ്ഞുങ്ങളുടെത് 3.4 -2.6 ആയും കുറഞ്ഞു. ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ള വിഭാഗക്കാരായ ജെയ്നാണ് ഏറ്റവും കുറവ് സന്താനോത്പാതനം ഉണ്ടാകുന്നത് 1.2 ശതമാനം.

സമ്പാദ്യത്തിലും സാമൂഹിക പദവിയിലും മുന്നിൽ നിൽക്കുന്നവർക്കാണ് ഏറ്റവും കുറവ് കുട്ടികൾ ഉള്ളതായി കാണുന്നത്. എന്നാൽ സമ്പാദ്യത്തിൽ വളരെ പിന്നിൽ നിൽക്കുന്നവർക്ക് കൂടുതൽ കുട്ടികൾ ഉണ്ട്. കഴിഅഞഞ ദശവർഷങ്ങളിായി കുട്ടികളുടെ എണ്ണത്തിൽ സാരമായ കുറവുകൾ ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒരു കുട്ടികളുള്ള 30% സ്ത്രീകളും ഗർഭ നിരോധനം ചെയ്തിട്ടുണ്ട്. രണ്ടു കുട്ടികളുള്ള 84% പേർ ഗർഭനിരോധനം ചെയ്തതായാണ് റിപ്പോർട്ട്. ഒന്നിൽ കൂടുതൽ കുട്ടികൾ വേണ്ട എന്നു വയ്ക്കുന്നവരിൽ ഏറെയും സമൂഹത്തിൽ സമ്പാദ്യത്തിൽ മുന്നിൽ നിൽക്കുന്നവരാണ്
എന്നാണ് സർവേ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP