Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആധാറിൽ ഇനി എന്തേലും സീലുവച്ചാലും നിങ്ങളുടെ വിവരങ്ങളെല്ലാം തട്ടിപ്പുകാരുടെ കൈയിൽ സുരക്ഷിതമായി എത്തിക്കഴിഞ്ഞു; സുരക്ഷയില്ലാത്ത ഇടപാടുകാരണം ബാങ്കുകൾ പോലും കൊള്ളയടിക്കപ്പെടും; ആധാറിൽ ലിങ്ക് ചെയ്ത് ഒരു രാജ്യം എല്ലാവരും കുഴപ്പത്തിലാക്കിയോ?

ആധാറിൽ ഇനി എന്തേലും സീലുവച്ചാലും നിങ്ങളുടെ വിവരങ്ങളെല്ലാം തട്ടിപ്പുകാരുടെ കൈയിൽ സുരക്ഷിതമായി എത്തിക്കഴിഞ്ഞു; സുരക്ഷയില്ലാത്ത ഇടപാടുകാരണം ബാങ്കുകൾ പോലും കൊള്ളയടിക്കപ്പെടും; ആധാറിൽ ലിങ്ക് ചെയ്ത് ഒരു രാജ്യം എല്ലാവരും കുഴപ്പത്തിലാക്കിയോ?

500 രൂപയ്ക്ക് ആധാർ വിവരങ്ങൾ ലഭ്യമാകുമെന്ന വാർത്ത സൃഷ്ടിച്ച വിവാദം ഇനിയും അടങ്ങിയിട്ടില്ല. വാർത്തയെഴുതിയ ലേഖികയ്ക്കും പ്രസിദ്ധീകരിച്ച പത്രത്തിനുമെതിരെ അധികൃതർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും, ആ വാർത്തയുണ്ടാക്കിയ ആശയക്കുഴപ്പം ഇനിയും മാറിയിട്ടില്ല. ആധാർ കാർഡിനായി നൽകിയ ബയോമെട്രിക് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഇതിനകം ചോർന്നിട്ടുണ്ടാവുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ എല്ലാ സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കിയതോടെ, ആധാർ നമ്പർ സ്വന്തമാക്കിയാൽ, നമ്മുടെ വിവരങ്ങളെല്ലാം ആർക്കുവേണമെങ്കിലും ചോർത്താനാവുമെന്ന സംശയവും നിലനിൽക്കുന്നു.

ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഡിസംബറിൽ യു.ഐ.ഡി.എ.ഐ പുറത്തുവിട്ട യു.എസ്.എസ്.ഡി. സേവനവുമായി ബ്ന്ധപ്പെട്ടാണ് ഈ തകാർ സംഭവിച്ചതെന്ന് കരുതന്നു. ആർക്കുവേണെങ്കിലും ഈ സേവനം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കുമായിരുന്നു. *99*99*1 എന്ന് ഡയൽ ചെയ്തുകഴിഞ്ഞാൽ ആധാർ നമ്പർ നൽകാനും മറ്റുമുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നതായിരുന്നു ഈ സേവനം.

ഇതിലൂടെ ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കുമായിരുന്നുവെങ്കിലും ഇതിൽ വലിയ തകരാറുണ്ടായിരുന്നുവെന്ന് പിന്നീടാണ് വ്യക്തമായത്. ആരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതിലൂടെ ശേഖരിക്കാൻ കഴിയുമായിരന്നു. മറ്റാരുടെയെങ്കിലും ആധാർ നമ്പർ നൽകിയാൽ അയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതിലൂടെ ലഭിക്കുമായിരുന്നു. ഇത് വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്.

ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നയാൾ യഥാർഥത്തിൽ ആ അക്കൗണ്ട് ഉടമയാണോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം ഇതിലുണ്ടായിരുന്നില്ല എന്നതാണ് ഇതിലുണ്ടായ ഏറ്റവും വലിയ വീഴ്ച. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒടിപി അയച്ച് ഉറപ്പാക്കുന്നതുപോലുള്ള മുൻകരുതലും ഇതിലുണ്ടായിരുന്നില്ല. ഒടിപി സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിൽ യഥാർഥ ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് തന്റെ വിവരങ്ങൾ ചോർത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനെങ്കിലും സാധിക്കുമായിരുന്നു.

എല്ലാത്തിനും ആധാർ പ്രമാണ രേഖയായതിനാൽ, ഈ വീഴ്ച ഹാക്കർമാരുൾപ്പെടെയുള്ള തട്ടിപ്പുകാർക്ക് സൗകര്യമായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങൾ ഹാക്കർമാർക്ക് അനായാസം സംഘടിപ്പിക്കാനുള്ള വഴിയാമ് ഒരുങ്ങിയിരിക്കുന്നതെന്നും എടിഎമ്മിലൂടെയും എന്തിന് ബാങ്ക് അക്കൗണ്ടിൽനിന്നുപോലും പണം നിങ്ങളറിയാതെ പിൻവലിക്കപ്പെടാനുള്ള സാഹചര്യമാണ് ഇതുണ്ടാക്കിയിരിക്കുന്നതെന്നും കരുതുന്നവരേറെയാണ്.

തീർത്തും നിരുത്തവരവാദപരമായാണ് യു.ഐ.എ.ഡി.ഐ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് സൈബർ സുരക്ഷാ രംഗത്തെ വിദഗ്ദ്ധർ കുറ്റപ്പെടുത്തുന്നു.ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ ഇത്രയും ലാഘവത്തോടെ മറ്റുള്ളവരുടെ പക്കലെത്തുന്ന വഴിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നും അവർ പറയുന്നു. ഇതൊരു ഉദാഹരണം മാത്രമാണെന്നും ആധാർ നമ്പർ നൽകിയ സ്ഥലങ്ങളിൽനിന്നൊക്കെ ചോർത്താൻ എളുപ്പമാണെന്നും അവർ ആശങ്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP