Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊങ്കലിന് സൂര്യ-വിക്രം പോരാട്ടം; വിക്രമിന്റെ സ്‌കെച്ചും സൂര്യയുടെ താനാ സേർന്ത കൂട്ടവും പ്രഭു ദേവയുടെ ഗുലാബേഗവാലിയുമെത്തുമ്പോൾ ആരാധകർ ആവേശത്തിൽ; കൂട്ടിന് മലയാളത്തിൽ നിന്ന് സലിം കുമാർ-ജയറാം ചിത്രവും പുതുമുഖങ്ങളുടെ ക്യൂനും

പൊങ്കലിന് സൂര്യ-വിക്രം പോരാട്ടം; വിക്രമിന്റെ സ്‌കെച്ചും സൂര്യയുടെ താനാ സേർന്ത കൂട്ടവും പ്രഭു ദേവയുടെ ഗുലാബേഗവാലിയുമെത്തുമ്പോൾ ആരാധകർ ആവേശത്തിൽ; കൂട്ടിന് മലയാളത്തിൽ നിന്ന് സലിം കുമാർ-ജയറാം ചിത്രവും പുതുമുഖങ്ങളുടെ ക്യൂനും

തിരുവനന്തപുരം:പൊങ്കൽ പൊടിപൊടിക്കാനായി താരരാജക്കന്മാരുടെ ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്. വിക്രം നായകനാകുന്ന സ്‌കെച്ച്, സൂര്യയുടെ താനാ സേർന്ത കൂട്ടം, പ്രഭു ദേവയുടെ ഗുലാബേഗവാലി എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്തത് എന്നാൽ ഉയർത്തിയ ടിക്കറ്റ് നിരക്കുകൾ പ്രേക്ഷകരെ തിയേറ്ററുകളിൽ പോകുന്നതിൽ നിന്നും തടയുമോ എന്നാണ് സംശയം. കഴിഞ്ഞ ഒക്ടോബറിലാണ് തമിഴ്‌നാട് ഗവൺമെന്റ് ടിക്കറ്റ് നിരക്കുകൾ കൂട്ടാൻ തീരുമാനിച്ചത്. ഏറ്റവും കൂടുതൽ ആരാധകരുള്ള വിക്രം- സൂര്യ സിനിമക്ക ലഭിച്ച തിയേറ്ററുകളുടെ എണ്ണത്തിലാകും പോരാട്ടം നടക്കുക. രണ്ടു സിനിമകൾക്കും കേരളത്തിൽ മികച്ച വിതരണക്കാരെയാണ് ലഭിച്ചിരിക്കുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂര്യ-വിക്രം ചിത്രങ്ങൾ രണ്ടു ദിവസങ്ങളിലായി തിയേറ്ററുകളിൽ എത്തിക്കുന്നതല്ലേ നല്ലതെന്ന ചോദ്യത്തിനു ബിസിനസ്സ് നിരീക്ഷകനായ ശ്രീധർ പറഞ്ഞ ഉത്തരം, പലപ്പോഴും തമിഴ് സിനിമ പലപ്പോഴും കച്ചവടത്തിനെക്കാൾ കൂടുതൽ സ്വാർത്ഥയാണ് മുന്നിട്ട് നിൽക്കുന്നതെന്നാണ്. ഒരു സിനിമയുടെ വിജയം മൂന്നു ദിവസത്തെ കളക്ഷൻ അനുസരിച്ചിരിക്കും. എത്ര സക്രീനുകൾ ലഭിക്കുമെന്നതനുസരിച്ചിരിക്കും കളക്ഷൻ. രണ്ടു ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്താൽ രണ്ടു ചിത്രങ്ങൾക്കും ആവശ്യത്തിനു തിയേറ്ററുകൾ ലഭിക്കില്ല.

തെലുങ്ക് ചിത്രങ്ങൾക്കു ഇപ്പോൾ റിലീസിനു ഇടവേളകൾ ഉണ്ടായിരിക്കും. എന്നാൽ പൊങ്കൽ പോലുള്ള അവസരങ്ങളിൽ പലപ്പോഴും ചിത്രങ്ങൾ ഏറ്റുമുട്ടാറുണ്ട്. അത്തരം വിശേഷ ദിനങ്ങളിൽ കളക്ഷൻ 10% വരെ കൂടും എന്നതാണ് അതിനു കാരണം, സാധാരണയായി സിനിമയ്ക്കു പോകാത്തവർ പോലും ഇത്തരം വിശേഷ അവസരങ്ങളിൽ സിനിമയ്ക്കു പോകാറുണ്ട്. പൊങ്കലിൽ റിലീസ് ചെയ്യപ്പെടുന്ന ചെറിയ ബജറ്റ് ചിത്രങ്ങൾക്കും അത് ഗുണം ചെയ്യും. ഈ യുക്തി പ്രഭു ദേവ ചിത്രത്തിനു ഉണ്ടാകുമോ എന്നാണിനി അറിയേണ്ടത്. സൂര്യ- വിക്രം ചിത്രങ്ങളിൽ ഏതാണ് ബോക്സേഫീസ് തകർക്കുകയെന്ന് കാത്തിരുന്നു കാണാം.

കംപാർട്ട്‌മെന്റ്, കറുത്തയഹൂദൻ എന്നീ ചിത്രങ്ങൾക്കുശേഷം ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറുമായി എത്തുകയാണ് സലിംകുമാർ. ദൈവമേ കൈതൊഴാം ഗ.കുമാറാകണം എന്ന ചിത്രത്തിന്റെ ട്രെയിലറിനു ലഭിച്ച സ്വീകാര്യത ചിത്രത്തിനും ലഭിക്കും എന്ന വിശ്വാസത്തിലാണ് താരം. ജയറാം ആരാധകരെ മാത്രമല്ല ഫുട്‌ബോൾ പ്രേമികളെയും ആവേശത്തിലാക്കുന്ന സസ്‌പെൻസോടെയാണ് ചിത്രം എത്തുന്നത്.പുതൂ മുഖങ്ങളണിനിരക്കുന്ന 'ക്യൂനാണ് മറ്റൊരു ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP