Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം 30 അടിയോളം ഉയരത്തിൽ നിന്നും 150 മീറ്ററോളം താഴേക്ക് പറക്കൽ; ശേഷം പതിയെ താഴേക്ക്; വൈദ്യൂതി ലൈനുകളിലും ട്രാൻഫോർമറിലും തട്ടാതെ പതിച്ചത് ദുരന്തം ഒഴിവാക്കി; അടിമാലിയിൽ ഉണ്ടായ അപകടം ഇങ്ങനെ

ആദ്യം 30 അടിയോളം ഉയരത്തിൽ നിന്നും 150 മീറ്ററോളം താഴേക്ക് പറക്കൽ; ശേഷം പതിയെ താഴേക്ക്; വൈദ്യൂതി ലൈനുകളിലും ട്രാൻഫോർമറിലും തട്ടാതെ പതിച്ചത് ദുരന്തം ഒഴിവാക്കി; അടിമാലിയിൽ ഉണ്ടായ അപകടം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: ആദ്യം 30 അടിയോളം ഉയരത്തിൽ നിന്നും 150 മീറ്ററോളം താഴേക്ക് പറക്കൽ. ശേഷം പതിയെ താഴേക്ക്. വൈദ്യൂതി ലൈനുകളിലും ട്രാൻഫോർമറിലും തട്ടാതെ കാർ നേരെ പതിച്ചത് നിർത്തിയിട്ടിരുന്ന ആംബുലൻസിന് മുകളിൽ. വൻദുരന്തമായി മാറുമായിരുന്ന വാഹനാപകടം തലനാരിഴയ്ക്ക് ഒഴിവായതിന്റെ അശ്വാസത്തിൽ നാട്ടുകാരും.പരിക്കേറ്റ ദമ്പതികൾ ചികത്സയിൽ.

അടിമാലി മോർണിംങ് സ്റ്റാർ ആശുപത്രി റോഡിൽ നിന്നും ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ 30 അടിയോളം താഴെ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിന് മുകളിലേക്ക് പതിക്കുകയാിരുന്നു.രാവിലെ 9.30 തോടെയായിരുന്നു കാഴ്ചക്കാരെ ഏറെ അമ്പരപ്പിച്ച അപകടമുണ്ടായത്.

അടിമാലി മുനിത്തണ്ട് കുടിലാൻ കെ.ആർ. ബിനു (42), ഭാര്യ സിന്ധു (38) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.വീട്ടിൽ നിന്നും കാറിൽ താഴ്ഭാഗത്തേക്ക് വരവേ നിയന്ത്രണം വിട്ട് വന്ന വേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. വേഗതയുണ്ടായിരുന്നതിനാലാണ് കാർ വായുവിൽ പറക്കാൻ കാരണമാതെന്നാണ് നാട്ടുകാരുടെ നിഗമനം. അപകടത്തിൽ ബിനുവിന് കാര്യമായ പരിക്കില്ല. സിന്ധുവിന്റെ കണ്ണ്, ചെവി അടക്കമുള്ള അവയവങ്ങൾക്ക് പരിക്കുണ്ട്. ഇവരെ മോർണിംങ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

താഴെ ദേശിയ പാതയോരത്ത് സ്ഥാപിച്ചിരുന്ന ട്രാൻഫോർമറിലോ വൈദ്യൂതലൈനിലോ കാർ പതിച്ചിരുന്നെങ്കിൽ ഇത് വൻദുരന്തമായി മാറുമായിരുന്നെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. സദാസമയം വാഹനങ്ങൾ ചീറിപ്പായുന്ന ദേശിയപാതയിലോ ഓരത്തെ പെട്ടിക്കടകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുകളിലോ ആണ് വാഹനം പതിച്ചിരുന്നതെങ്കിലും സ്ഥിതി ഇതുതന്നെയായിരിക്കാനാണ് സാദ്ധ്യതയെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP