Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിശൈത്യത്തിൽ തണുത്ത് വിറച്ച് തെരുവുകളിൽ ഉറങ്ങുന്ന കുടുംബങ്ങൾ; അവർക്കിടയിലേക്ക് കമ്പിളി പുതപ്പിന്റെ സാന്ത്വനവുമായി വിവിഐപി ദമ്പതികളെത്തി; കേന്ദ്രമന്ത്രിയുടെ സ്‌നേഹ ലാളനകളോട് നന്ദി പറഞ്ഞ് ചേരി നിവാസികളും; മാധ്യമങ്ങളെ മനപ്പൂർവ്വം ഒഴിവാക്കി കണ്ണന്താനവും ഭാര്യയും പാവങ്ങളുടെ കണ്ണീരൊപ്പാനെത്തിയത് ഇങ്ങനെ

അതിശൈത്യത്തിൽ തണുത്ത് വിറച്ച് തെരുവുകളിൽ ഉറങ്ങുന്ന കുടുംബങ്ങൾ; അവർക്കിടയിലേക്ക് കമ്പിളി പുതപ്പിന്റെ സാന്ത്വനവുമായി വിവിഐപി ദമ്പതികളെത്തി; കേന്ദ്രമന്ത്രിയുടെ സ്‌നേഹ ലാളനകളോട് നന്ദി പറഞ്ഞ് ചേരി നിവാസികളും; മാധ്യമങ്ങളെ മനപ്പൂർവ്വം ഒഴിവാക്കി കണ്ണന്താനവും ഭാര്യയും പാവങ്ങളുടെ കണ്ണീരൊപ്പാനെത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ ഇത് തണുപ്പു കാലമാണ്. ചേരികൾ ഏറെയുള്ള ഡൽഹിയിൽ പാവങ്ങൾ തണുത്ത് വിറച്ച് കിടപ്പിലാണ്. ഇവർക്കിടയിലേക്ക് ഇന്നലെ അപ്രതീക്ഷിതമായി രണ്ട് അതിഥികളെത്തി. കേന്ദ്രമന്ത്രിയും ഭാര്യയും. പക്ഷേ ഒപ്പം പത്ര ഫോട്ടോ ഗ്രാഫർമാരോ ചാനൽ ക്യാമറകളോ ഇല്ലായിരുന്നു. പാവങ്ങൾക്ക് ഇടയിലേക്ക് കേന്ദ്രമന്ത്രി നടന്നെത്തി. തെരുവിൽ ഉറങ്ങുന്നവർക്ക് കമ്പളി പുതപ്പ് നൽകി. ഇനി അവർക്ക് സുഖമായി പുതച്ചുറങ്ങാം.

സോഷ്യൽ മീഡിയ കടന്നാക്രമണം നടത്തുന്ന മലയാളിയായ അൽഫോൻസ് കണ്ണന്താനമാണ് പാവങ്ങളുടെ കഷ്ടത തിരിച്ചറിഞ്ഞ് തെരുവിലെത്തിയത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു. തെരുവിലുറങ്ങുന്നവർക്ക് കമ്പളി പുതപ്പ് നൽകി മടങ്ങി. അവിടെയുണ്ടായിരുന്ന മലയാളി എടുത്ത ഫോട്ടോയാണ് ഇതിനൊപ്പം മറുനാടൻ പുറത്തുവിടുന്നത്. ഇതേ കുറിച്ച് കൂടുതൽ പ്രതികരിക്കാനോ പബ്ലിസിറ്റിക്കില്ലെന്നും അൽഫോൻസ് കണ്ണന്താനം പ്രതികരിക്കുന്നു. വാർത്ത പ്രാധാന്യത്തിനായി ചെയ്തതായിരുന്നില്ല ഇതെന്നാണ് മന്ത്രിയുടെ ഓഫീസും പ്രതികരിക്കുന്നത്.

ഏറെ കാലം ഡൽഹിയിൽ കമ്മീഷണറായി പ്രവർത്തിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അൽഫോൻസ് കണ്ണന്താനം. അന്നും പാവങ്ങൾക്കൊപ്പം നിന്ന് വൻകിട കൈയേറ്റങ്ങൾ ഒഴുപ്പിച്ച് ശ്രദ്ധേയനായിരുന്നു. ഐഎഎസ് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ കണ്ണന്താനം ഇടതുപക്ഷത്തെയാണ് ആദ്യം പ്രതിനിധാനം ചെയ്തത്. ഡൽഹിയോടുള്ള താൽപ്പര്യമാണ് ബിജെപി പാളയത്തിലെത്തിച്ചത്. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായ കണ്ണന്താനത്തെ പ്രധാനമന്ത്രി മോദിയുടെ താൽപ്പര്യമാണ് കേന്ദ്രമന്ത്രിയാക്കിയത്. ടൂറിസം മന്ത്രിയുടെ ചുമതലയും നൽകി.

കണ്ണന്താനം സ്വച്ഛ് ഭാരത് പ്രവർത്തനത്തിൽ സജീവമായതിനേയും മറ്റും കളിയാക്കലിനാണ് മാധ്യമങ്ങൾ ഉപയോഗിച്ചത്. ചെയ്യുന്നതെല്ലാം വാർത്താ പ്രാധാന്യത്തിന് വേണ്ടിയാണെന്ന ട്രോളുകൾ പലരും സജീവമായി. കണ്ണന്താനത്തിന്റെ ഭാര്യ സ്വകാര്യമായി പറഞ്ഞതു പോലും തമാശ പരിപാടികളിൽ കാണിച്ച് അവഹേളിക്കുകയും ചെയ്തു. ഇതെല്ലാം മനസ്സിൽ വച്ചാണ് ആളൊഴിഞ്ഞ സമയത്ത് ഡൽഹിയിൽ തെരുവുകളിൽ കമ്പിളി പുതപ്പിന്റെ സാന്ത്വനവുമായി കേന്ദ്രമന്ത്രിയും ഭാര്യയും എത്തിയത്.

അടുത്ത സഹപ്രവർത്തകരും സുഹൃത്തുക്കളും കണ്ണന്താനത്തിനൊപ്പമുണ്ടായിരുന്നു. പൊലീസുകാരും സുരക്ഷയൊരുക്കാനെത്തി. മാധ്യമങ്ങളൊന്നും എത്തരുതെന്നും തനിക്ക് പബ്ലിസിറ്റി വേണ്ടെന്നും കണ്ണന്താനം പ്രത്യേകം നിഷ്‌കർഷിച്ചിരുന്നതായണ് മറുനാടന് ലഭിക്കുന്ന സൂചന.

 

ഡൽഹി അതിശൈത്യത്തിന്റെ പിടിയിലാണ് ഇപ്പോൾ. കഴിഞ്ഞ പത്തുദിവസമായി തുടരുന്ന കനത്ത തണുപ്പ് ഡൽഹിയിലെ ജനജീവിതത്തെ ദുസഹമാക്കിയിരിക്കുകയാണ്. ഇത് മനസ്സിലാക്കിയാണ് മന്ത്രിയുടെ ഇടപെടൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP