Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നേതാക്കളെക്കുറിച്ചു മിണ്ടിയാൽ ബൽറാമിന്റെ നാവു പിഴുതെടുക്കും; മറ്റുള്ളവരെ തെറി പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന നേതാവ്; എകെജിയെ കുറിച്ച് വിവാദ പരാമർശം നടത്തിയ കോൺഗ്രസ് എംഎൽഎയോട് കലിപ്പു തീരാതെ സിപിഎം; എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ പരിപാടികളിൽ നിന്നും മാറ്റി നിർത്തും

നേതാക്കളെക്കുറിച്ചു മിണ്ടിയാൽ ബൽറാമിന്റെ നാവു പിഴുതെടുക്കും; മറ്റുള്ളവരെ തെറി പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന നേതാവ്; എകെജിയെ കുറിച്ച് വിവാദ പരാമർശം നടത്തിയ കോൺഗ്രസ് എംഎൽഎയോട് കലിപ്പു തീരാതെ സിപിഎം; എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ പരിപാടികളിൽ നിന്നും മാറ്റി നിർത്തും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വി ടി ബൽറാം എംഎൽഎക്കെതിരെ കൊലവിളിയുമായി സിപിഎം സംസ്ഥാന നേതാവ്. സിപിഎം നേതാക്കളെക്കുറിച്ചു മിണ്ടിയാൽ വി.ടി. ബൽറാമിന്റെ നാവു പിഴുതെടുക്കുമെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രൻ പറഞ്ഞു. മറ്റുള്ളവരെ തെറി പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല. എകെജിക്കെതിരെ ബൽറാം നടത്തിയ വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടു തൃത്താല എംഎൽഎ ഓഫിസിലേക്കു സിപിഎം നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധം തുടരുമെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനും വ്യക്തമാക്കി.

പൊതുപരിപാടികളിൽ ബൽറാമിനെ ബഹിഷ്‌കരിക്കും. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽനിന്നു മാറ്റി നിർത്തും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനും നിലപാട് വ്യക്തമാക്കി. പ്രതിഷേധ മാർച്ചിൽ നൂറിലധികം പ്രവർത്തകർ പങ്കെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്തു പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലായിരുന്നു തൃത്താല. 15നു കർഷക തൊഴിലാളികൾ എംഎൽഎ ഓഫിസിലേക്കു മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സിപിഎം നടത്തിയ അക്രമസമയം ബൽറാമിന് അനുകൂലമായെന്ന പൊതുവിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്നെ ഇനി പ്രത്യക്ഷത്തിൽ വഴിതടയൽ അടക്കുള്ള സമരത്തിലേക്ക് നീങ്ങേണ്ടന്നെന്നാണ് പാർട്ടി തീരുമാനം. കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെയും പിന്തുണയില്ലാത്ത എംഎൽഎ ആയിരുന്നതോടെ സൈബർ ലോകത്ത് അടക്കം വിടിയെ ആക്രമിക്കാൻ സിപിഎം സഖാക്കൾ രംഗത്തുണ്ടായിരുന്നു. എന്നാൽ, എംഎൽഎയെ തെരുവിൽ നേരിടാൻ സിപിഎം തീരുമാനിച്ചതോടെ ബൽറാമിന് അനുകൂലമായാണ് കാര്യങ്ങൾ നീങ്ങുന്നത്.

എകെജിക്കെതിരായ വിമർശനത്തിന്റെ പേരിൽ ബൽറാമിനെതിരായ നിലപാടായിരുന്നു എ, ഐ ഗ്രൂപ്പുകാർ കൈക്കൊണ്ടത്. ഉമ്മൻ ചാണ്ടിയും എംഎം ഹസനും ബൽറാമിന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞു. എന്നാൽ, പാർട്ടിക്ക് തന്നെ തിരുത്താൻ അവകാശമുണ്ടെന്ന് പറഞ്ഞ ബൽറാം മാപ്പു പറയാനും തയ്യാറായില്ല. താൻ ഇല്ലാത്ത കാര്യമൊന്നും പറഞ്ഞില്ലെന്ന് ആവർത്തിച്ച അദ്ദേഹം എകെജിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം സിപിഎം പ്രവർത്തകരുടെ സമാനതരത്തിലുള്ള പ്രചാരണങ്ങൾക്ക് നൽകിയ മറുപടിയാണെന്നും പറഞ്ഞു.

ഇതിനിടെയും ബൽറാമിനെ ആക്രമിച്ച സിപിഎം ഒടുവിൽ കായികമായി നേരിടാൻ രംഗത്തിറങ്ങി സ്വയം വെട്ടിലായി. ഗ്രൂപ്പുകളില്ലാതെ ഒറ്റയ്ക്ക് നിന്ന ബൽറാമിനെ പിന്തുണച്ച് ഗ്രൂപ്പു മറന്ന് നേതാക്കൾ രംഗത്തെത്തി. അബദ്ധത്തിലാണ് താൻ എകെജിയെ കുറിച്ച് പറഞ്ഞതെങ്കിലും ഭീഷണിപ്പെടുത്തി മാപ്പു പറയിക്കാനുള്ള ശ്രമത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള നിരന്തര ആക്ഷേപങ്ങൾക്ക് മറുപടിയായി അവർക്ക് മനസ്സിലാകുന്ന അതേ ഭാഷയിൽ പ്രതികരിച്ചുവെന്നേയുള്ളൂവെന്നും അത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബൽറാം വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎമ്മിന്റെ ഭീഷണിക്കും ഫാഷിസത്തിനും മുമ്പിൽ കീഴടങ്ങില്ലെന്ന് ആവർത്തിച്ച് വിടി രംഗത്തെത്തിയതോടെ യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടായാണ് ബൽറാമിനെ പിന്തുണച്ചു രംഗത്തെത്തിയത്. ഇതോടെ സൈബർ ലോകത്ത് സിപിഎമ്മിനെ പിന്തുണച്ചിരുന്നവർ പോലും പിന്നോക്കം പോയി. അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ അക്രമരാഷ്ട്രീയമാകും ചർച്ചയാകുക എന്ന പൊതുവികാരം സിപിഎമ്മിനും തിരിച്ചറിഞ്ഞിട്ടുണ്ട്. ആശയപരമായ സമരത്തെ ആശയത്തിലൂടെ നേരിടാതെ ആക്രമണത്തിന്റെ പാതയിൽ നീങ്ങിയതോടെ വിഷയത്തിൽ സിപിഎമ്മിനെ പിന്തുണച്ചവർ തന്നെ നിരാശരായി.

സിപിഎമ്മിന്റെ സൈബർ ആക്രമണത്തെ നേരിടാൻ കഴിയാതെ പേടിച്ചോടുന്ന നേതാക്കൾക്കിടയിൽ വ്യത്യസ്തനായി ബൽറാം കൂടുതൽ കരുത്തനായി മാറിയെന്നതാണ് ഈ വിവാദങ്ങളുടെ ബാക്കിപത്രം. എകെജിയുടെ വ്യക്തി ജീവിതത്തെ ബൽറാമിനെ എതിർക്കാനായി പൊതുനിരത്തിൽ ചർച്ചയാക്കിയത് സിപിഎമ്മിന് തന്നെ ക്ഷീണമാകുകയും ചെയ്തു.

ഒളിവിൽ കഴിഞ്ഞ കാലത്ത് എകെജി പിന്നീട് തന്റെ ഭാര്യയായ സുശീലയെ ബാലപീഡനത്തിന് ഇരയാക്കിയെന്ന വിധത്തിൽ ബൽറാം മറുപടി നൽകിയത് ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിലെ സംവാദത്തിന് ഇടെയായിരുന്നു. കമന്റ് വിവാദമായതോടെ അത് അപ്രത്യക്ഷമായെങ്കിലും പിന്നീട് ബൽറാം തന്റെ ഫേസ്‌ബുക്ക് പേജിൽ നൽകിയ വിശദീകരണത്തിലും ഈ കമന്റിലെ പരാമർശങ്ങൾ ആവർത്തിക്കുന്നതായിരുന്നു. എകെജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളും ദ ഹിന്ദു പത്രത്തിൽ 2001 ഡിസംബർ 20ന് പ്രസിദ്ധീകരിച്ച വാർത്തയും വച്ച് തന്റെ പരാമർശങ്ങൾക്ക് തെളിവ് ഹാജരാക്കാനുമാണ് ബൽറാം ശ്രമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP