Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് മുതൽ കായംകുളത്ത്; കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വി എസ് അച്യുതാന്ദനും സമ്മേളനത്തിൽ എത്തും; ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനായി കായംകുളത്ത് എത്തുന്നത് 382 പാർട്ടി പ്രതിനിധികൾ

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് മുതൽ കായംകുളത്ത്; കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വി എസ് അച്യുതാന്ദനും സമ്മേളനത്തിൽ എത്തും; ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനായി കായംകുളത്ത് എത്തുന്നത് 382 പാർട്ടി പ്രതിനിധികൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് കായംകുളത്ത് തുടക്കമാവും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം വി എസ് അച്യുതാന്ദനും സമ്മേളനത്തിൽ പങ്കെടുക്കാനെത്തും. ആലപ്പുഴ ജില്ലയിലെ പാർട്ടിയെ പ്രതിനിധീകരിച്ച് 382 പേരാണ് സമ്മേളത്തിൽ പങ്കെടുക്കുക. സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം കായംകുളത്ത് പൂർത്തിയായി.

കടുത്ത വിഭാഗീയ നിലനിന്ന ജില്ലയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വിഭാഗീയതയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അത് നിലനിൽക്കുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം ജില്ലാ നേതൃത്വം. ആലപ്പുഴയിൽ നടന്ന കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ വി എസ് അച്യുതാനന്ദൻ ഇത്തവണ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്. വി എസ് അച്യുതാനന്ദനാണ് പ്രതിനിധി സമ്മേളന ഹാളിന് പുറത്ത് ദീപശീഖ കൊളുത്തുക. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.

ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നാണ് പാർട്ടി വിലയിരുത്തൽ. 13,14,15 തീയ്യതികളിൽ നടക്കുന്ന സമ്മേളത്തിൽ പതിനഞ്ചിന് രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. നിലവിലുള്ള ജില്ലാ സെക്രട്ടറി സജി ചെറിയാൻ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത. പതിനഞ്ചാം തീയ്യതി ഉച്ചതിരഞ്ഞാണ് പ്രകടനവും പൊതുസമ്മേളനവും നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP