Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെള്ളക്കാരിയായ കാമുകിയെ അംഗീകരിക്കാത്ത മാതാപിതാക്കളെ കൊല്ലാൻ കാർബോംബ് ഓൺലൈനിൽ ഓർഡർ ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാർത്ഥിക്ക് തടവ്; ദുരന്തം ഒഴിവായത് എഫ്.ബി.ഐ.യുടെ ഇടപെടൽ വഴി

വെള്ളക്കാരിയായ കാമുകിയെ അംഗീകരിക്കാത്ത മാതാപിതാക്കളെ കൊല്ലാൻ കാർബോംബ് ഓൺലൈനിൽ ഓർഡർ ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാർത്ഥിക്ക് തടവ്; ദുരന്തം ഒഴിവായത് എഫ്.ബി.ഐ.യുടെ ഇടപെടൽ വഴി

ലണ്ടൻ: ദുരഭിമാനക്കൊലപാതകങ്ങളേറെ നടക്കുന്ന നാടാണ് ഇന്ത്യ. ഇത്തരം സംഭവങ്ങളിൽ മിക്കവാറും ഇരകളാകുന്നത് പ്രണയവിവാഹം കഴിക്കുന്ന യുവാക്കളോ യുവതികളോ ആകാം. എന്നാൽ, ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാൻ അനുവദിക്കാത്ത മാതാപിതാക്കളെ കൊല്ലാൻ കാർബോംബ് പദ്ധതി ആസൂത്രണം ചെയ്ത കൗമാരക്കാരന്റെ കഥയാണ് ബ്രിട്ടനിൽനിന്നും വരുന്നത്. 19 വയസ്സുള്ള സിഖ് വംശജനായ വിദ്യാർത്ഥിക്ക് കോടതി എട്ടുവർഷം തടവുശിക്ഷ നൽകി.

വോൾവർഹാംപ്ടണിൽനിന്നുള്ള ഗുർതേജ് സിങ് രൺധാവയാണ് വെള്ളക്കാരിയായ കാമുകിയ അംഗീകരിക്കാത്ത മാതാപിതാക്കളെ വകവരുത്താൻ ഓൺലൈനായി കാർബോംബ് വാങ്ങിയത്. ആൽഫബേ എന്ന ഡാർക്ക് വെബ്‌സൈറ്റിൽനിന്നാണ് ഇയാൾ ബോംബിന് ഓർഡർ നൽകിയത്. ഇക്കാര്യം തിരിച്ചറിഞ്ഞ എഫ്.ബി.ഐ. സമയോചിതമായി ഇടപെടുകയും പദ്ധതി പൊളിക്കുകയുമായിരുന്നു. ബോംബ് ഡീലർമാരായി ചമഞ്ഞ എഫ്.ബി.ഐ. ഉദ്യോഗസ്ഥർ, ബോംബെന്ന വ്യാജേന മറ്റൊരു പായ്ക്കറ്റ് ഗുർതേജിന് എത്തിച്ച് കൊടുത്ത് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഗുർതേജ് നൽകിയിരുന്ന മേൽവിലാസത്തിൽ വ്യാജബോംബ് എത്തിച്ച് കൊടുത്ത ഉദ്യോഗസ്ഥർ മേൽവിലാസക്കാരനെ തേടിപ്പിടിച്ചു. നാഷണൽ ക്രൈം ഏജൻസിയുടെ ആംഡ് ഓപ്പറേഷൻസ് യൂണിറ്റാണ് ഗുർതേജിനെ അറസ്റ്റ് ചെയ്തത്. വാഹനത്തിൽ ഘടിപ്പിച്ച് സ്‌ഫോടനം നടത്താനായിരുന്നു തന്റെ പദ്ധതിയെന്ന് ഗുർതേജ് സമ്മതിച്ചതായി ബർമ്മിങ്ങാം കോടതി പറഞ്ഞു. മറ്റുള്ളവരുടെ ജീവന് ഹാനിവരുത്തുകയെന്ന ഉദ്ദേശ്യത്തോടെ ബോംബ് വാങ്ങാൻ പദ്ധതിയിട്ടുവെന്ന കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതോടെയാണ് എ-ലെവൽ വിദ്യാർത്ഥിയായ ഗുർതേജിന് കോടതി ശിക്ഷവിധിച്ചത്.

ഗുർതേജിന് കൂട്ടുനിന്നെന്ന് സംശയിച്ച രണ്ട് സ്ത്രീകളെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവരെ പിന്നീട് വിട്ടയച്ചു. കാമുകിക്കൊപ്പം താമസിക്കുകയെന്ന ആഗ്രഹത്തിന്റെ പേരിലാണ് ഇത്തരമൊരു നടപടിക്ക് ഗുർതേജ് മുതിർന്നതെന്ന കാര്യത്തിൽ സംശയമില്ലെന്ന് ബർമിങ്ങാം ക്രൗൺ കോർട്ട് ജ്ഡ്ജ് ചീമ ഗ്രൂബ് പറഞ്ഞു. എന്നാൽ, അതിനായി ഇത്രയും ഹീനമായൊരു കുറ്റകൃത്യം പദ്ധതിയിട്ട ഗുർതേജ് ശിക്ഷ അർഹിക്കുന്നുവെന്നും കോടതി വിലയിരുത്തി.

എന്നാൽ, സംഘടിതമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഏതെങ്കിലും സംഘടനയിൽ ഗുർതേജ് അംഗമല്ലെന്ന് കോടതി കണ്ടെത്തിയെങ്കിലും അത്തരമൊരു സംഘത്തിന്റെ ഭാഗമാകാൻ സാധ്യതയുള്ള കുറ്റവാളിയുടെ മനസ്സ് യുവാവിനുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണോദ്യോഗസ്ഥരുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് ഇത് കാരണമാകുമായിരുന്നു. ഗുർതേജിന്റെ പ്രായവും അതിലേക്ക് അയാളെ നയിച്ച ഘടകങ്ങളും ശിക്ഷയുടെ കാഠിന്യം കുറയ്ക്കാൻ കാരണമാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP