Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീജിവിന്റെ കൊലപാതകികളെ ശിക്ഷിക്കണം; സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനു വേണ്ടി മാത്യു കുഴൽനാടൻ കോടതിയിലേക്ക്

ശ്രീജിവിന്റെ കൊലപാതകികളെ ശിക്ഷിക്കണം; സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനു വേണ്ടി മാത്യു കുഴൽനാടൻ കോടതിയിലേക്ക്

ആർ പീയൂഷ്

തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനത്തിൽ മരിച്ച നെയ്യാറ്റിൻകര കുളത്തൂർ പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവിന്റെ കൊലപാതകികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ 750 ൽ പരം ദിവസമായി സമരം ചെയ്യുന്ന ജ്യേഷ്ഠൻ ശ്രീജിത്തിനു വേണ്ടി പ്രെഫഷണൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ.മാത്യു കുഴൽനാടൻ കോടതിയിലേക്ക് നീങ്ങുന്നു.

സോഷ്യൽ മീഡിയ വഴി ശ്രീജിത്തിന്റെ സമരത്തെ കുറിച്ചറിഞ്ഞ അദ്ധേഹം കഴിഞ്ഞ ദിവസം സമരപന്തലിലെത്തി വിവരങ്ങൾ ആരായുകയും നീതി വാങ്ങി തരുമെന്ന് ഉറപ്പ് നൽകുകയും ചെയ്തത്. രണ്ട് വർഷം പിന്നിടുമ്പോഴും സർക്കാരും പ്രതിപക്ഷവും ഈ സമരം കാണാതെ പോയത് ഏറെ പ്രതിഷേധാർഹമാണെന്ന് മാത്യു കുഴൽ നാടൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കോടതിയിൽ അടുത്ത ദിവസം തന്നെ കേസ് ഫയൽ ചെയ്യുമെന്നും അദ്ധേഹം പറഞ്ഞു.

ഒരു പൊലീസ് സബ് ഇൻസ്‌പെക്ടറുടെ ബന്ധുവിന്റെ മകളുമായി ആഴമേറിയ പ്രണയത്തിൽ ആയിരുന്നു ശ്രീജീവ് എന്ന യുവാവ്, മറ്റൊരു വിവാഹം നിശ്ചയിച്ച പെൺകുട്ടി പ്രണയാധിക്യം മൂലം ഒളിച്ചോടുകയോ മറ്റോ ചെയ്യാതിരിക്കാൻ വീട്ടുകാർ കണ്ട ഉപായമാണ് ശ്രീജിവിനെ മോഷണക്കേസിൽ കുടുക്കി അകത്താക്കുക എന്നത്. മാത്രമല്ല വിഷം കഴിച്ചു മരിച്ചു എന്ന പ്രസ്താവന വിശ്വാസ്യതയില്ലാത്തതായിരുന്നു. ദേഹമാസകലം മർദ്ദനം ഏറ്റ പാടും വീർത്തു വിങ്ങിയ വൃഷണങ്ങളുമായാണ് ശ്രീജീവിന്റെ മൃതദേഹം കുടുംബക്കാർ ലഭിക്കുന്നത്.

അനുജന്റെ കസ്റ്റഡി മരണം സി.ബിഐ യെക്കൊണ്ട് അന്വേഷിപ്പിക്കാനും പ്രതികളെ കണ്ടെത്തി ശിക്ഷിക്കാനും, കൂടെ ഇനിയാർക്കും ഈ ദുർഗതി വരാതിരിക്കാനായി ശക്തമായ നിയമസംവിധാനം കസ്റ്റഡിമരണകേസുകളിൽ കൊണ്ടുവരാനും കൂടിയാണ് ഈ ശ്രീജിത്ത് തന്റെ ആകെയുള്ള സ്വത്തായ സ്വന്തം ജീവൻ പണയപ്പെടുത്തി സമരത്തിൽ തുടരുന്നത്.

ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചെന്ന ഒരു വാർത്ത ഇറങ്ങിയതല്ലാതെ തുക അവർക്ക് ലഭിച്ചിട്ടുപോലുമില്ല.കഴിഞ്ഞ 761 ദിവസങ്ങളായി ഒറ്റയ്ക്കു സമരം ചെയ്യുകയാണദ്ദേഹം. ഇപ്പോൾ കുറച്ചു ദിവസങ്ങളായി നിരാഹാരത്തിലാണ് ശ്രീജിത്ത്.

സെക്രട്ടറിയേറ്റിനു മുന്നിൽ 761 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിന്റെ വാർത്ത അറിഞ്ഞ മാത്യു കുഴൽനാടൻ അദ്ദേഹത്തെ കാണുകയും നിയമ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ശ്രീജിത്തിന്റെ നീതിക്കായി കോടതിയിലേക്ക് നീങ്ങുകയാണെന്ന് മാത്യൂ കുഴൽനാടൻ ഫേസ് ബുക്കിലും കുറിച്ചിരുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

'ഇന്ന് രാവിലെ പ്രഫഷണൽ കോൺഗ്രസ്സിന്റെ ഒരു അംഗം വിളിച്ച് ഒരു വീഡിയൊ അയച്ചിട്ടുണ്ട് ഒന്ന് കാണണമെന്ന് പറഞ്ഞപ്പോളാണ് ഈ വിഷയത്തെപറ്റി അറിയുന്നത്.

തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നതിനാൽ ഇതെന്റെ നിജസ്ഥിതി അറിയാമെന്നുള്ള ഉദ്ദേശത്തിലാണ് അവിടേക്ക് എത്തിയത്. ചെല്ലുമ്പോൾ കുറേ ആളുകൾ അവിടെയുണ്ട്. അതിൽ ഒരു സ്ത്രീ വളരെ വൈകാരികപരമായാണ് ഇതിനെ പറ്റി എന്നോട് സംസ്സാരിച്ചത്.

കാര്യങ്ങളുടെ വിശദാംശംങ്ങൾ ചോദിച്ചപ്പോളാണ്. 761 ദിവസമായി അവിടെ കിടക്കുകയാണെന്നും, തന്റെ അനുജന്റെ മരണത്തിലെ ദുരെൂഹതകളെപറ്റിയും എല്ലാം പറഞ്ഞത്. പൊലീസ് മർദ്ദനംകൊണ്ടാണ് തന്റെ അനുജൻ മരിച്ചതെന്നാണ് ശ്രീജിത്ത് പറഞ്ഞത് ഇതുമായി ബന്ധപ്പെട്ട് 2016-ൽ പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ച് ഉത്തരവിറക്കുകയുാണ്ടായി, എന്നാൽ നാളിതുവരെ അത് നടപ്പിലാക്കിയതായി കാണുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് സ്വന്തം അരോഗ്യം പോലും വകവെക്കാതെ കൂടപ്പിറപ്പിന്റെ നീതിക്കുവേണ്ടി ഈ ചെറുപ്പക്കാരൻ ജീവൻകൊണ്ട് സമരം ചെയ്യുന്നത്. ഇതിന് ഒരു പ്രതിവിധി എന്നോളമാണ് ശ്രീജിത്തിനുവേണ്ട നിയമ സഹായങ്ങൾ നൽകാമെന്ന് ഉറപ്പു നൽകിയത്.

ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ നിയമവ്യവസ്ഥിതികൾ പോലും അട്ടിമറിക്കപ്പെടുന്നുണ്ട് എന്നത് ഏനിക്കും ബോധ്യമുള്ള ഒരു വസ്തുതതന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തിൽ ശ്രീജിത്തിനുവേണ്ടി കോടതിയിലേക്ക് നീങ്ങുന്നത്'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP