Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താരരാജാക്കന്മാർ പടയോട്ടം തുടരുമ്പോഴും ഉള്ളിൽ ഉലയാതെ കാക്കുന്നുണ്ടൊരു ചങ്ങാത്തം; പ്രിയ ഫാൻസുകാർ ഇതുവല്ലതും അറിയുന്നുണ്ടോ? മോഹൻലാൽ ഫാൻസിന്റെ കലണ്ടർ പുറത്തിറക്കി മമ്മൂക്ക

താരരാജാക്കന്മാർ പടയോട്ടം തുടരുമ്പോഴും ഉള്ളിൽ ഉലയാതെ കാക്കുന്നുണ്ടൊരു ചങ്ങാത്തം; പ്രിയ ഫാൻസുകാർ ഇതുവല്ലതും  അറിയുന്നുണ്ടോ? മോഹൻലാൽ ഫാൻസിന്റെ കലണ്ടർ പുറത്തിറക്കി മമ്മൂക്ക

മറുനാടൻ മലയാളി ഡസ്‌ക്

കൊച്ചി: മമ്മൂട്ടി മോഹൻലാലിനെ പരിചയപ്പെടുന്നത് പടയോട്ടത്തിന്റെ സെറ്റിൽ വച്ചാണ്.ആ ചിത്രം മുതൽ തുടങ്ങിയ സൗഹൃദം തുടരുന്നു. എന്നാൽ തൊഴിലിന്റെ ഭാഗമായി ആരോഗ്യകരമായ മൽസരം തുടരുകയും ചെയ്യുന്നു.എന്നാൽ ഇരുതാരങ്ങളുടെയും ആരാധകർക്ക് ഇതൊന്നും പ്രശ്‌നമല്ല. അവർ സോഷ്യൽ മീഡിയയിലൂടെ പോരാട്ടം തുടരുകയാണ്.

ഇതിനിടെയാണ് തൃശ്ശൂരിലെ മോഹൻലാൽ ഫാൻസ് അസ്സോസ്സിയേഷൻ മാതൃകയാവുന്നത്. ഈ വർഷത്തെ മോഹൻലാൽ ഫാൻസ് കലണ്ടർ പുറത്തിറക്കാൻ സമീപിച്ചത് മമ്മൂട്ടിയെ ആണ്. ഒടിയൻ ലുക്കിലുള്ള മോഹൻലാലിന്റെ ചിത്രം ഉൾപ്പെടെയാണ് കലണ്ടർ. മമ്മൂട്ടിയുടെ ലൊക്കേഷനിലെത്തിയ ഭാരവാഹികൾക്കൊപ്പം മമ്മൂക്ക കലണ്ടർ പ്രകാശനം ചെയ്തു.മമ്മൂക്ക ഫാൻസിനും ലാലേട്ടൻ ഫാൻസിനും ഇത് മാതൃകയാക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP